
ഉദ്ഘാടനങ്ങളും മോഡലിങും ബിസിനസും നിർമാണവുമെല്ലാമായി സജീവമാണ് നടി ഹണി റോസ്. മലയാളത്തിലെ യുവ നടിമാരിൽ ഹണി റോസിനോളം പരിഹാസവും ട്രോളും ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടിയുണ്ടോയെന്ന് തന്നെ സംശയാണ്.
ബോഡി ഷെയ്മിങ് കമന്റുകളും ഉദ്ഘാടനം സ്റ്റാർ വിളികളുമാണ് താരത്തെ പരിഹസിക്കാനായി ഒരു വിഭാഗം ആളുകൾ ഉപയോഗിക്കുന്നത്. എത്രയൊക്കെ വിമർശനം വന്നാലും ഒന്നിനോടും പ്രതികരിക്കുന്ന രീതി ഹണിക്കില്ല.
ഹണി റോസ് സ്വന്തം സോഷ്യൽമീഡിയ പേജിലെ കമന്റ് ബോക്സ് നോക്കാറേയില്ല. എന്നാൽ അമ്മ റോസ് തോമസ് എല്ലാ കമന്റുകളും കൃത്യമായി വായിക്കുന്നയാളാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണിയും കുടുംബവും ഇക്കാര്യം വെളിപ്പെടുത്തിയത്.
‘താൻ ഹണിക്ക് വരുന്ന എല്ലാ കമന്റുകളും വായിക്കാറുണ്ട്. പക്ഷെ ഒന്നിനും സോഷ്യൽമീഡിയ വഴി മറുപടി കൊടുത്തിട്ടില്ലയെന്നും ഓരോരുത്തർ അവരുടെ സൗകര്യത്തിന് ഓരോന്ന് എഴുതുന്നതല്ലേ. പണം കിട്ടാൻ വേണ്ടിയാകും എഴുതുന്നത് എന്നും ഹണിറോസിന്റെ ‘അമ്മ പറയുന്നു. നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട. കാരണം നമ്മുടെ കഴിവുകളെ അവർ നശിപ്പിക്കും. മറ്റുള്ളവർ പറയുന്നത് കേട്ട് നിന്നാൽ നമുക്ക് ജീവിതമോ സന്തോഷമോ ഉണ്ടാവില്ലയെന്നും മറ്റുള്ളവരെ മറ്റുള്ളവരായി കണ്ടാൽ മതിയെന്നും തങ്ങളുടെ ജീവനാണ് ഹണി റോസെന്നും ‘അമ്മ സിസിലി പറയുന്നു .

ഹണിയിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് മാതാപിതാക്കളോട് അവതാരക ചോദിച്ചപ്പോൾ അമ്മയാണ് മറുപടി പറഞ്ഞത്. ‘എപ്പോഴും പ്രാർത്ഥനയുള്ളയാളാണ് ഹണി. ഞാൻ എപ്പോൾ ചെന്ന് നോക്കിയാലും ഈശോയുടെ മുന്നിൽ നിൽക്കുന്നത് കാണാമെന്നാണ് അമ്മ പറഞ്ഞത്’.
സംരംഭക കൂടിയായ ഹണി തന്റെ പ്രോഡക്ടായ ഹണി ബാത്ത് സ്ക്രബ്ബിനെ കുറിച്ചാണ് പിന്നീട് സംസാരിച്ചത്. തന്റെ ചർമ്മം മനോഹരമായി ഇരിക്കാൻ ഒരു കാരണം ഹണി ബാത്ത് സ്ക്രബ്ബാണെന്നാണ് നടി പറഞ്ഞത്. ഹണി ബാത്ത് സ്ക്രബ് ബിസിനസ് നന്നായി തന്നെ പോകുന്നുണ്ട് എന്നും തന്റെ സ്കിൻ ഇത്തരത്തിൽ നിലനിൽക്കുന്നതിന് കാരണം ഹണി ബാത്ത് സ്ക്രബാണ്. അത് ഉപയോഗിക്കാത്ത ഒരു ദിവസം പോലും തനിക്കില്ലയെന്നും ഹണി റോസ് പറയുന്നു. തനിക്ക് ഭയങ്കര കംഫേർട്ടാണ്. ഹണി ബാത്ത് സ്ക്രബ് സ്ഥിരമായി ഉപയോഗിച്ചാൽ സ്കിൻ ക്ലിയറാകും. സോഫ്റ്റാകും എന്നും ഹണി പറയുന്നു.
ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് ഇരുപത് വര്‍ഷമായി രാമച്ചം ഉപയോഗിച്ച് കൊണ്ടുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉത്പാദന രംഗത്തുണ്ട്. അമ്മ റോസ് തോമസാണ് ബിസിനസ് നോക്കി നടത്തിയിരുന്നത്. ബാത്ത് സ്‌ക്രബിനൊപ്പം സിന്തറ്റിക്ക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്.
അതേസമയം തനിക്ക് വരുന്ന പരിഹാസങ്ങളും വിമർശനങ്ങളും നിറഞ്ഞ കമന്റുകളെക്കുറിച്ച് മുൻപ് ഹണി റോസ് പ്രതികരിച്ചിരുന്നു . ‘ട്രോളുകളുടെ ടോണും ഭാഷയുമൊക്കെ മാറുമ്പോഴാണ് അത് നമ്മളെ ബാധിക്കുന്നത്. അങ്ങനെ ബാധിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പറയുന്നവർ പറയട്ടെ… നമ്മുടെ ജോലിയും മറ്റുമായി മുന്നോട്ട് പോവുക എന്നേയുള്ളൂവെന്നും നൂറ് മെസേജിൽ പത്തെണ്ണമാകും ഇത്തരത്തിലുള്ളത്. ബാക്കിയുള്ള തൊണ്ണൂറ് മെസേജിന് മാത്രം പ്രാധാന്യം കൊടുത്താൽ പ്രശ്നം തീർന്നുവെന്നുമാണ് ഹണി റോസ് പറഞ്ഞത്’.











