പൃഥ്‌വിരാജിന്റെ പിറന്നാൾ കേക്ക് സ്പെഷ്യലാക്കിമാറ്റി സുപ്രിയ ; തയ്യാറാക്കിയത് ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഷെഫ്

ഈ കഴിഞ്ഞ രണ്ട് ദിവസം മുൻപ് ഒക്ടോബർ 16 നായിരുന്നു നടൻ പൃഥ്വിരാജിന്റെ പിറന്നാൾ. 42 വയസായിരിക്കുകയാണ് പൃഥ്‌വിരാജിന് . നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഭാര്യ സുപ്രിയ മേനോനും മകളും പൃഥ്വി രാജിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.

“ഒരുമിച്ച് ഒരുപാട് കേക്ക് കഴിക്കുകയും സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി ജന്മദിനങ്ങൾ ഉണ്ടാവട്ടേ, നിങ്ങളാണ് ഞങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ഗോട്ട്, ഞങ്ങൾ പൃഥ്വിയെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ആണ്” സുപ്രിയ മേനോൻ ഭർത്താവിന് പിറന്നാൾ ആശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പോയ വർഷങ്ങളിൽ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ്  നാട്ടിലായിരുന്നു എങ്കിൽ, ഇത്തവണ കേരളത്തിന് പുറത്താണ് താരവും കുടുംബവും താമസം. ഇത്തവണ മുംബൈയിൽ പുതുതായി വാങ്ങിയ വീട്ടിൽ വെച്ചായിരുന്നു പൃഥ്‌വിരാജ് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചത്.   ബോളിവുഡിലും അവസരങ്ങൾ തേടിയെത്തിയ പൃഥ്വിരാജ് കോടികൾ ചിലവിട്ട് ഇവിടെ ഒരു വീട് സ്വന്തമാക്കിയിട്ട് അധികം നാളുകളായില്ല. കൂടാതെ സുപ്രിയ്ക്കും മുംബൈ സുപരിചിതമായ ഇടമാണ് . വിവാഹത്തിന് മുൻപ് സുപ്രിയ മുംബയിൽ BBC വാർത്ത ചാനലിൽ മാധ്യമ പ്രവർത്തകയായിരുന്നു . പൃഥ്‌വിയുടെ അഭിമുഖം എടുക്കാനെത്തിയപ്പോൾ അവിചാരിതമായി ഇരുവരും സൗഹൃതത്തിലാവുകയും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുകയായിരുന്നു .

പൃഥ്‌വിരാജിന്റെ എല്ലാ പിറന്നാളിനും സുപ്രിയ മേനോന്റെ വക ഒരു സ്പെഷ്യൽ കേക്ക് ഉണ്ടാവാറുണ്ട്. സാധാരണ എല്ലാ പിറന്നാളിനും പ്രത്യേകമായ ഒരു തീമിലാണ് കേക്ക് തയ്യാറാക്കിയിരുന്നത്. എന്നാൽ പക്ഷെ ഇത്തവണ ആകട്ടെ വളരെ സിംപിൾ ആയിട്ടുള്ള ഒരു കേക്കായിരുന്നു പൃഥ്വിക്ക് സുപ്രിയ ഒരുക്കിയിരുന്നത്. എന്നാൽ പക്ഷെ ഈ കേക്കിന് പിന്നിൽ ഒരു സെലിബ്രിറ്റിയാണ് എന്നത് അധികമാർക്കും അറിയാൻ ഇടയില്ല. എല്ലാ വർഷവും ഇത്തരം പിറന്നാൾ കേക്കുകൾ നിർമിച്ചു നൽകുന്നവർക്ക് സുപ്രിയ പ്രത്യേകം ടാഗിലൂടെ നന്ദി പ്രകാശിപ്പിക്കാറുണ്ട്. ഇത്തവണയും അങ്ങനെയൊരു ടാഗ് പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന കേക്കിൽ കാണാം.

നാട്ടിലെ കേക്ക് നിർമ്മാതാക്കളാണ് മുൻപ് കേക്ക് നൽകിയിരുന്നതെങ്കിൽ, ഇത്തവണ ആ കേക്ക് ഉണ്ടാക്കിയതും ഒരു സെലിബ്രിറ്റിയാണ്. കേരളത്തിൽ അത്രകണ്ട് പ്രശസ്തയല്ല എങ്കിലും ഈ വ്യക്തിയെ ഭക്ഷണ പ്രേമികളായ പ്രേക്ഷകർക്ക് പരിചയമുണ്ടാകും. പൂജ ധിൻഗ്ര എന്ന് പറഞ്ഞാൽ, മലയാളികൾ അറിയാൻ സാധ്യത കുറവാണ്. ഇത്തവണ പൃഥ്‌വിരാജിനുള്ള സുപ്രിയ മേനോന്റെ പിറന്നാൾ സമ്മാനമായ കേക്ക് നിർമ്മിച്ചത് പ്രശസ്ത കുക്കിംഗ് എക്‌സ്‌പേർട് ആയ പൂജ ധിൻഗ്രയാണ്.

മുംബൈയാണ് പൂജയുടെ സ്വദേശം. മുംബൈയിൽ എത്തിയതോടെ ഇത്തവണത്തെ പൃഥ്‌വിരാജിന്റെ പിറന്നാൾ കേക്ക് സുപ്രിയ മേനോൻ പൂജയിൽ നിന്നും വാങ്ങുകയായിരുന്നു. വളരെ മനോഹരമായി ഒരുക്കിയ ഒരു ചോക്ലേറ്റ് കേക്ക് ആയിരുന്നു. മൂന്ന് മാക്കറോണുകൾ വെച്ച് അലങ്കരിക്കുകയും ചെയ്തിരുന്നു, കേക്കിന്റെ ചിത്രം സുപ്രിയ മേനോനും പൂജ ഡിഗ്രേയും സോഷ്യൽ മീഡിയ അകൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. കേരളത്തിൽ നിന്നും തങ്ങളുടെ നാട്ടിലേക്ക് താമസം മാറിയെത്തിയ പൃഥ്വിരാജിന് പിറന്നാൾ കേക്ക് നിർമിച്ചു നൽകിയതിലെ സന്തോഷം പൃഥ്‌വിരാജിന്റെ പിറന്നാൾ ദിനത്തിൽ പൂജയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടിരുന്നു.

സോണി ലിവിൽ സംപ്രേക്ഷണം ചെയ്ത മാസ്റ്റർ ഷെഫ് ഇന്ത്യ – ഹിന്ദിയുടെ എട്ടാം സീസണിൽ ജഡ്ജ് ആയിരുന്നു പൂജ ധിൻഗ്ര. അറിയപ്പെടുന്ന ബേക്കർ ആണ് പൂജ. പാചകവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട് പൂജ. ഫ്രഞ്ച് കുക്കിംഗിലാണ് പൂജയ്ക്ക് പൊതുവെ താല്പര്യം. 24ാം വയസ്സിലാണ് താരം ഭക്ഷണ ബിസിനസ്സിലേക്ക് കടന്നത്. അന്ന് രണ്ട് പേരായിരുന്നു ഒപ്പം. ഇന്ന് നിരവധിപേർക്ക് തൊഴിൽ നൽകുന്നുണ്ട്. Le15 എന്ന ബ്രാൻഡിന്റെ ഉടമയാണ് പൂജ. ഫോബ്‌സ് ഇന്ത്യ അവരുടെ 2014 ലെ 30 വയസ്സിന് കീഴിൽ നേട്ടങ്ങൾ സ്വന്തമാക്കിയ 30 ബിസിനസുകാരുടെ പട്ടികയിലും അണ്ടർ 30 ഏഷ്യാ ലിസ്റ്റിലും പൂജയെ തിരഞ്ഞെടുത്തിരുന്നു.

അതേ സമയം ഇങ്ങു കേരളത്തിലും പൃഥ്വിയുടെ പിറന്നാൾ‌ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മോഹൻലാൽ നായകനാകുന്ന എമ്പുരാന്റെ ഷൂട്ടിം​ഗിൽ ആണ് താരം . ഒന്നാം ഭാ​ഗമായ ലൂസിഫർ ഹിറ്റായിരുന്നു. സംവിധായകനായുള്ള പ്രിത്വിരാജിന്റെ തുടക്കം 100 കോടി ക്ലബ്ബിൽ സിനിമയെ എത്തിച്ചു . മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വി. നാല് തവണ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് താരം .