ലാലേട്ടന്റെ ഫാമിലിയുടെ അറ്റ്‌മോസ്ഫിയർ ഇഷ്ടപ്പെട്ടു! മരുമകളാകാൻ ആഗ്രഹിച്ചത് അതുകൊണ്ടാണ് ; ഗായത്രി 

ഇമേജ് ഭയമില്ലാതെ മനസിൽ തോന്നിയത് തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് നടി ഗായത്രി സുരേഷ്. നടൻ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ നടിയുടെ വാക്കുകൾ അടുത്തിടെ  വൈറലായിരുന്നു. ഇതിന്റെപേരിൽ നടി ഒരുപാട് ട്രോളുകൾക്കും ഇരയായിട്ടുണ്ട് .

ഇപ്പോഴിതാ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ അതിഥിയായി പ​ങ്കെടുത്ത് പുതിയ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ലാലേട്ടന്റെ മരുമകളാകാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞത് ലാലേട്ടനേയും പ്രണവിനേയും ഇഷ്ടമായതുകൊണ്ടാണ് എന്നാണ് ഗായത്രി പറയുന്നത്. പക്ഷെ തനിക്കുള്ളയാൾ എപ്പോഴെങ്കിലും എന്റെ മുന്നിൽ വരുമെന്നാണ് എനിക്ക് തോന്നുന്നത്.

“ലാലേട്ടന്റെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബെർത്ത് ഡെയുടെ വീഡിയോ ഞാൻ കണ്ടിരുന്നു. അന്ന് ആ ഫാമിലിയുടെ അട്മോസ്ഫിയർ കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടുവെന്നും വീട്ടിൽ കല്യാണ ആലോചനയെ കുറിച്ച് പറയാറുണ്ട്.  ​കല്യാണ ആലോചനകൾ നോക്കിയാലോയെന്ന് തന്റെ അമ്മ പറയാറുണ്ട് എന്നും പക്ഷെ ഇപ്പോൾ എനിക്ക് അത് അത്ര താൽപര്യമില്ലെന്നും ​ഗായത്രി പറയുന്നു”.

എന്തുകൊണ്ടാണ് അടുത്തിടെയായി അഭിമുഖങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെടാത്തതെന്ന നടി ആനിയുടെ ചോദ്യത്തിന് ഗായത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു . ഞാൻ അവസാനമായി അഭിമുഖം കൊടുത്തത് അഭിരാമി എന്ന സിനിമയ്ക്ക് വേണ്ടി മെയ് മാസത്തിലാണ്. അതിനുശേഷം ഇന്റർവ്യു കൊടുക്കേണ്ട സാഹചര്യം വന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ ആക്ടീവായി നിൽക്കാതിരുന്നത് എന്നാണ് ഗായത്രി പറഞ്ഞത്. മാത്രമല്ല ഈ ഒരു ​ഗ്യാപ്പിനിടയിൽ താൻ ഒരു ട്രിപ്പ് പോയിയെന്നും കസോളിലേക്കാണ് ട്രിപ്പ് പോയത്.  സോളോ ട്രിപ്പായിരുന്നുവെന്നും ഗായത്രി പറയുന്നു.

ഗായത്രി നേരിടുന്ന ട്രോൾസിനെ കുറിച്ചും പ്രണവിനെ വിവാഹം ചെയ്യണമെന്ന ആ​ഗ്രഹത്തിന് പിന്നിലെ കാരണത്തെ കുറിച്ചും ഗായത്രി മറുപടി പറയുന്നുണ്ട്. ട്രോളുകൾ വരുന്നതൊന്നും തനിക്ക് കുഴപ്പമില്ല. പക്ഷെ ഇടയ്ക്ക് എന്നെ അത്  ബാധിക്കാറുണ്ട് എന്നും ഗായത്രി പറയുന്നു. ഞാൻ സെൽഫ്സഫിഷന്റും ചെറിയ രീതിയിൽ ഇമോഷണലുമായിട്ടുള്ള ഒരാളാണ്. എന്നെ കെട്ടാൻ വരുന്ന വ്യക്തി റിസ്ക്ക് എടുക്കാൻ തയ്യാറാകണമെന്ന് പറഞ്ഞത് ആളുകൾ എന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കും എന്നതുകൊണ്ടാണ്. കാരണം പങ്കാളിയായി വരുന്നയാളെ പൂർണമായും ഡിപ്പന്റ് ചെയ്യാൻ താൽപര്യമില്ലാത്തയാളാണ് താനെന്നും അതിന് എനിക്ക് ആരും വേണ്ടെന്ന് അർത്ഥമില്ലയെന്നും തനിക്ക് എല്ലാവരുടെയും കൂടെ ഇരിക്കാനാണ് ഇഷ്ടം. അനുസരിപ്പിക്കാൻ ശ്രമിക്കരുതെന്നുമുണ്ട്. എന്നെ കറക്ട് ചെയ്യാൻ വന്നാൽ ശരിയാണെങ്കിൽ സ്വീകരിക്കുമെന്നും ഗായത്രി പറയുന്നു.

അതേസമയം സൗന്ദര്യ മത്സരരങ്ങളാണ് ​ഗായത്രി സുരേഷിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. മിസ് കേരളയായി കിരീടം ചൂടി നിൽക്കുന്ന സമയത്താണ് ‘ജമ്നാപ്യാരി’യിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാൻ ​ഗായത്രി എത്തിയത്. ജമ്നാപ്യാരിക്കുശേഷം ഒരു മെക്സിക്കൻ അപാരത’ അടക്കമുല്ല  സിനിമകളിൽ ​ഗായത്രി അഭിനയിച്ചിരുന്നു. തൃശൂർ സ്വദേശിനിയായ ​ഗായത്രിയുടെ അഭിമുഖങ്ങൾ ഒരിടയ്ക്ക് എപ്പോഴും വൈറലായിരുന്നു. മാത്രമല്ല ഒരു ട്രോൾ മെറ്റീരിയലായാണ് നടിയെ ഒരിടയ്ക്ക് സോഷ്യൽമീഡിയ കണ്ടിരുന്നത്. ചിൽ‌ഡ്രൺസ് പാർക്കാണ് ​ഗായത്രി അവസാനമായി ചെയ്ത മലയാള സിനിമ.