
കൊല്ലം സുധിയുടെ അപ്രതീക്ഷിത വിടപറയലിന് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിമർശങ്ങ്ൾക്ക് ഏറ്റുവാങ്ങുന്നത് സ്റ്റാർ മാജിക് ഷോ അവതാരക ലക്ഷ്മി നക്ഷത്രയും ഭാര്യ രേണുവും ആണ് .
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഗന്ധം ഭാര്യയുടെ ആവശ്യപ്രകാരം പെർഫ്യൂമാക്കി നൽകിയ ശേഷം ആ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചതോടെ അവതാരക ലക്ഷ്മി നക്ഷത്രയെ വിമർശിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ പ്രതികരിച്ച് നടനും മിമിക്രി താരവുമായ സാജു നവോദയ പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ പറഞ്ഞത്. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക എന്നുമാണ് സജു നവോദയ പറഞ്ഞത്.

ഇപ്പോഴിതാ ഇതേ വിഷയത്തില് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അഭിനേതാക്കളും സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനു മോളും. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ മീഡിയയോട് വിശേഷങ്ങൾ പങ്കിടവെയാണ് ലക്ഷ്മി നക്ഷത്ര വിഷയത്തിൽ ഇരുവരും പ്രതികരിച്ചത്. “ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാൻ പറയൂ. നമ്മൾ എല്ലാവരും വ്യത്യസ്തരാണ് അപ്പോൾ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെർഫ്യൂം ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. എനിക്ക് അപ്പോഴാണ് പെർഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് അറിയുന്നത് തന്നെ.
ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിൽ പങ്കിട്ടതെന്ന് തനിക്ക് അറിയില്ലയെന്നും താൻ പഠിച്ച കിത്താബിൽ, ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാൻ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തർക്കും ഓരോ രീതികൾ ആണല്ലോ” എന്നാണ് ഷിയാസ് പറഞ്ഞത്.
പിന്നീട് അനു മോളാണ് സംസാരിച്ചത്. “താൻ സുധിച്ചേട്ടന്റെ വീട്ടിൽ പോയപ്പോൾ ചേച്ചി ഇങ്ങനെ ഒരു ആവശ്യം പറഞ്ഞു. അങ്ങനെ ഞാനാണ് ലക്ഷ്മി ചേച്ചിയോട് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചേച്ചി അത് ചെയ്ത് കൊടുത്തു. പിന്നെ ഇങ്ങനെ ഒരു കാര്യമുണ്ടെന്ന് ലോകം അറിയട്ടെ… ആർക്ക് എങ്കിലും ഉപകാരം ചെയ്യുന്നെങ്കിൽ ചെയ്തോട്ടെയെന്ന് കരുതിയാകും ചേച്ചി അത് പങ്കുവെച്ചത്” എന്നാണ് വിഷയത്തിൽ പ്രതികരിച്ച് അനുമോൾ പറഞ്ഞത്.
സുധിയുടെ മരണശേഷം ആ കുടുംബത്തിന് താങ്ങും തണലുമായി എപ്പോഴും ലക്ഷ്മി നക്ഷത്ര നിൽക്കാറുണ്ട്. എല്ലാ മാസവും ഒരു തുക സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കുമായി ലക്ഷ്മി നൽകാറുണ്ട്. രേണു തന്നെയാണ് ഒരിക്കൽ ഈ കാര്യം വെളിപ്പെടുത്തിയത്. മരണശേഷം മാത്രമല്ല മരണത്തിന് മുമ്പും സുധി ചേട്ടനെ സഹായിക്കുകയും അദ്ദേഹം സഹോദരിയെ പോലെ കണ്ട് സ്നേഹിച്ചിരുന്നയാളാണ് ലക്ഷ്മിയെന്നും രേണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
എന്നാൽ കൊല്ലം സുധിയുടെ മരണശേഷം സുധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടതോടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് വിമര്ശനം കൂടിയത്.
അതേസമയം ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം സാജു നവോദയ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. സുധിയെ വിറ്റ് കാശാക്കുന്നെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിൽ സാജു നവോദയ പറഞ്ഞത്. സുധി പോയി… ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് ബോൾഡായി നിൽക്കുന്നതാകും എപ്പോഴും നല്ലത്. മക്കളിൽ ഒരാൾ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തിൽ വളർത്തി വലുതാക്കണമെങ്കിൽ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ലയെന്നും നമ്മൾക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം ക്ലിയറാണോയെന്ന് കൂടി നോക്കിയിട്ട് വേണം കമന്റുകൾ എഴുതി കൂട്ടിവെക്കാൻ എന്നും സാജു നവോദയ പറയുന്നു.
‘ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ. ഇതൊക്കെ അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ മനസിലാകൂവെന്നും മുമ്പ് സുധിയെ പറ്റി മോശമായി നിരവധി യുട്യൂബ് ചാനലുകൾ പലതും എഴുതിപിടിപ്പിച്ച് വിട്ടിരുന്നു. എന്നാൽ സുധിയുടെ മരണശേഷം അതെല്ലാം മാറി. ഞങ്ങളുടെ സുധി ചേട്ടൻ എന്ന രീതിക്ക് എഴുതി തുടങ്ങി . സുധി എന്താണ്, എങ്ങനെയാണ് എന്നത് തങ്ങൾക്ക് അറിയാം. അഞ്ച് വർഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. അന്നൊക്കെ തന്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് ഞങ്ങൾ എന്നും സാജു പറയുന്നു.
പിന്നെ ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ തങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ലയെന്നും ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകാത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ താൻ പറയൂവെന്നും സാജു നവോദയ പറയുന്നു. ജനങ്ങളിലേക്ക് ഇട്ടു കൊടുത്ത് കൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക. ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
അതുപോലെ മരിക്കുന്നതിന് മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വീഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ലയെന്നും സാജു നവോദയ പറഞ്ഞു. പക്ഷെ ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ അതൊക്കെ ചെയ്യുന്നത് മാക്സിമം യൂട്ട്ലൈസ് ചെയ്യുന്നതാണെന്നാണ് എല്ലാവർക്കും ചിന്ത പോയത് എന്നും സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കിൽ അത് ഹൈഡ് ചെയ്ത് ചെയ്യണമായിരുന്നു. എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് താൻ എന്നും സുധിയെ കുറിച്ച് പറയാനാണെങ്കിൽ ഞങ്ങൾ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷെ അതൊക്കെ ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങളാണ് എന്നും സാജു നവോദയ വ്യക്തമാക്കിയിരുന്നു’.
അടുത്തിടെയായിരുന്നു സന്നദ്ധ സംഘടന സുധിയുടെ കുടുംബത്തിനായി നൽകിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. പ്രോഗാമും മറ്റുമായി തിരക്കിലായിരുന്നതിനാൽ ലക്ഷ്മി നക്ഷത്ര പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.











