
ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങള്‍ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്. ജീവിച്ചിരുന്ന കാലത്ത് ഭാര്യയെ കുറിച്ച് പലപ്പോഴും തമാശകള്‍ പറയാറുള്ള ഇന്നസെന്റ് മരിക്കുന്നതിനു മുന്‍പ് ഭാര്യയെ കൊച്ചുമക്കളെയാണ് ഏല്‍പ്പിച്ചത്.
അദ്ദേഹത്തിന്റെ മരണശേഷം ഉള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് പറയുകയാണ് ഭാര്യ ആലീസ് ഇപ്പോള്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആലീസ്. ‘ഇന്നസെന്റ് ഇല്ലാത്ത ഒന്നരവര്‍ഷം ഒന്നര യുഗമായിട്ടാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന് ചിലപ്പോള്‍ തോന്നും, ഞാന്‍ വിളി കേള്‍ക്കും, ചിലപ്പോള്‍ തോന്നും ഇന്നസെന്റ് കസേരയില്‍ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോള്‍ കസേര ശൂന്യമായിരിക്കും.
ഇന്നസെന്റ് ഇല്ലെന്ന് യാഥാര്‍ത്ഥ്യവുമായി തങ്ങള്‍ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ലയെന്നും ഭാര്യ ആലീസ് പറയുന്നു. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് കരയാനേ നേരമുള്ളൂ. ജീവിച്ചിരുന്നപ്പോള്‍ ഒരാള്‍ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാള്‍ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്‌നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓര്‍ക്കാറുണ്ടെന്ന് അറിയില്ലയെന്നും എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ലയെന്നും താര പത്നി പറയുന്നു.

ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീന്‍ പോലും കാണാന്‍ എനിക്ക് കഴിയില്ലയെന്നും കുര്‍ബാന കാണാന്‍ വേണ്ടി മാത്രമാണ് ടെലിവിഷന്‍ വെക്കാറുള്ളത്. അല്ലാതെ ടിവി കാണല്‍ പോലുമില്ലെന്നും ആലീസ് പറയുന്നു. ഇന്നസെന്റിന്റെ വേര്‍പാടിന് ശേഷം കുറെ നാള്‍ ഞാന്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ സമ്മാനമായി താന്‍ അവര്‍ക്ക് കൊടുക്കുമെന്നും അങ്ങനെ പട്ടുസാരികള്‍ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. അതോടെ കുട്ടികള്‍ വഴക്ക് പറയാന്‍ തുടങ്ങി. കുറെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ കറുപ്പ് നിറത്തില്‍ കുറച്ച് മാറ്റം വരുത്തിയെന്നും എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് എന്നും ആലീസ് പറയുന്നുണ്ട്.
ഇന്നസെന്റ് മരിച്ചതിനു ശേഷം കൊച്ചുമക്കളായ ഇന്നുവും അന്നയും എന്റെ കൂടെയാണ് ഉറക്കമെന്നും ആലീസ് പറയുന്നു. അതിന് അവര്‍ തമ്മില്‍ മത്സരമാണ്. ഒരാഴ്ച ഇന്നു ആണെങ്കില്‍ അടുത്ത ആഴ്ച അന്ന. എന്തിനാണ് തന്റെയടുത്ത് ഉറങ്ങാന്‍ വരുന്നതെന്ന് ഒരു ദിവസം താന്‍ ചോദിച്ചു. അപ്പോഴാണ് അവര്‍ അതിന്റെ കാരണം പറഞ്ഞത്.
“അപ്പാപ്പന്‍ മരിച്ചുപോയാലും അമ്മമ്മയെ നന്നായി നോക്കണം. അമ്മമ്മ ഒരു പാവമാണ്. അമ്മാമ്മയ്ക്ക് സങ്കടം ഒന്നും ഉണ്ടാക്കരുതെന്ന് അവസാനകാലത്ത് കുറച്ച് വയ്യായ്ക ഉണ്ടായിരുന്നപ്പോള്‍ ഇന്നസെന്റ് അവരോട് പറഞ്ഞിരുന്നുവെന്നും ഇതൊക്കെ അറിയുമ്പോള്‍ കരയാതെ താനെന്തു ചെയ്യാനാണെന്നും ആലീസ് ചോദിക്കുന്നു”.

അതേസമയം മലയാളത്തിന്റ ഹാസ്യ സാമ്രാട്ട് ഇന്നസെന്റിന്റിന്റെ വിയോഗം ഉണ്ടാക്കിയ വിടവ് ഇന്നും നികത്താനായിട്ടില്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ നടനാണ് ഇന്നസെന്റ്. ആദ്യ കാലത്ത് പട്ടിണിയും പിന്നീട് കാൻസറും തളർത്താൻ ശ്രമിച്ചിട്ടും അതിനെയെല്ലാം പുഞ്ചിരിയോടുകൂടി നേരിട്ട ഒരാൾ അതായിരുന്നു ഇന്നസെന്റ്.
കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്. അഞ്ചു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിനിടെ 500ൽ ഏറെ ചിത്രങ്ങളുടെ ഭാഗമായി. ഹാസ്യ റോളുകളിൽ തിളങ്ങിയതിനൊപ്പം തന്നെ വില്ലനായും സ്വാഭാവ നടനായും ഇന്നസെന്റ് മലയാളികൾക്കു മുൻപിലെത്തി. മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രെസിഡന്റായിരുന്ന ഇന്നസെന്റ് പതിനഞ്ചു വർഷത്തോളമാണ് ആ സ്ഥാനത്തിരുന്നത്. 2014 ൽ ഇരിങ്ങാലക്കുട എന്ന തന്റെ സ്വന്തം പ്രദേശത്തു നിന്ന് എം പിയായി പാർലമെന്റിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചു. 2012 ലാണ് ഇന്നസെന്റ് കാൻസറിന്റെ പിടിലാകുന്നത്, പിന്നിടിങ്ങോട് 2020 ൽ മാത്രമാണ് ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. മികച്ച രണ്ടാമത്തെ നടൻ, നിർമാതാവ് എന്ന വിഭാഗങ്ങളിൽ കേരള സർക്കാറിന്റെ ചലച്ചിത്ര പുരസ്കാരവും ഇന്നസെന്റ് സ്വന്തമാക്കി. അസുഖത്തോട് പൊരുതുമ്പോളും തമാശ നിറഞ്ഞ സംസാരവും പൊട്ടിച്ചിരിയും ഇന്നസെന്റിനെ വ്യത്യസ്തനാക്കി. കാൻസർ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇന്നസെന്റ് എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകവും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയെ മാറ്റി നിർത്തിയാൽ ഇന്നസെന്റ് ഏറ്റവും കൂടുതൽ വാചാലനാകുന്നത് ഭാര്യ ആലീസിനെ കുറിച്ചാണ്. 1976 സെപ്തംബർ 26 നായിരുന്നു ആലീസും ഇന്നസെന്റുമായുള്ള വിവാഹം. സോണറ്റ് എന്നു പേരായ ഒരു മകനും ഇവർക്കുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇന്നസെന്റ് അവസാനമായി അഭിനയിച്ചത്.











