
ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ നടി തനിക്കുണ്ടായ ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുമ്പാകെ മറച്ചുവെച്ചുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ഇക്കാര്യത്തിൽ തനിക്ക് വല്ലായ്മ തോന്നിയതായും ആലപ്പി അഷ്റഫ് പങ്കുവെച്ച യൂട്യൂബ് വീഡിയോയിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് നിരവധി സിനിമ നടിമാരാണ് രംഗത്ത് വന്നത്. ഈ പരാതികളെല്ലാം ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ആരോപണ വിധേയവരായവരില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതോടൊപ്പം ചില പരാതികളുടെ നിജസ്ഥിതിയെക്കുറിച്ച് സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സമയത്ത് തന്നെയാണ് ഡബ്ല്യൂ സി സിയിലെ സ്ഥാപക അംഗമായ ഒരു നടി തനിക്കുണ്ടായ ദുരനുഭവം ഹേമകമ്മിറ്റിക്ക് മുമ്പാകെ മറച്ചുവെച്ചെന്ന് വെളിപ്പെടുത്തിക്കൊണ്ട് സംവിധായകന്‍ ആലപ്പി അഷ്റഫ് രംഗത്ത് വന്നിരിക്കുന്നത്.
അഷറഫിന്റെ വാക്കുകൾ ഇങ്ങനെയാണ്; ‘കാഴ്ചക്കാരെ കൂട്ടണമെങ്കില്‍ ഒറ്റ ദിവസം കൊണ്ട് തന്നെ മില്യണ്‍ കണക്കിന് ആളുകളിലേക്ക് എത്തുന്ന സിനിമയിലെ രഹസ്യങ്ങള്‍ എന്റെ കയ്യിലുണ്ട്. വേണമെങ്കില്‍ അത് ഒരെണ്ണം ഇട്ടാല്‍ മതി. എന്നാല്‍ എന്റെ കാഴ്ചക്കാരോട് നൂറ് ശതമാനം നീതി പുലർത്തിക്കൊണ്ടാണ് ഞാന്‍ ഓരോ എപ്പിസോഡും ചെയ്യുകയുള്ളുവെന്നും അസത്യങ്ങളോ കള്ളത്തരങ്ങളോ ഉണ്ടാക്കി പറയേണ്ട ആവശ്യം ഇല്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ഡബ്ല്യു സി സിയിലെ സ്ഥാപക നടിക്കുണ്ടായ ഒരു അനുഭവവും അവർ അത് പൊതുസമൂഹത്തില്‍ നിന്ന് മറച്ച് വെച്ചതിനെക്കുറിച്ചുമാണ് ഞാന്‍ ഇന്ന് ഇവിടെ പറയാന്‍ പോകുന്നത്. ഡബ്ല്യുസിസി എന്ന സംഘടന ഏത് സമയത്തും ആദരവും പിന്തുണയും അർഹിക്കുന്നുണ്ട്. എന്നാല്‍ ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായ ഒരു നടി മൊഴി കൊടുത്തത് ഇങ്ങനെ ഒരു സംഭവം കേട്ടുകേള്‍വി പോലും ഇല്ലെന്നാണ്.

നടിയെ ആക്രമിച്ച സംഭവം പോലും അവർ അറിഞ്ഞില്ലെന്ന ധ്വനി പോലും വരുന്നുണ്ട്. ഡബ്ല്യു സി സിക്കിട്ട് പണിയും കൊടുത്ത് അവർ അങ്ങനെ സ്കൂട്ടായി. തനിക്കെതിരെ വരുന്നത് മാത്രം നോക്കിയാല്‍ മതി, മറ്റുള്ളവർക്ക് സംഭവിക്കുന്നതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാട് എടുത്ത് അവർ മെല്ലെയങ്ങ് ഒഴിവായി എന്നും അവർക്ക് ആർക്കും പൊതു സമൂഹത്തോട് യാതൊരു ബാധ്യതയും ഇല്ലെന്നാണല്ലോ നാം കരുതേണ്ടത്. എന്നാല്‍ മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായും സത്യമായും അറിയാവുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരേയും അമ്പരിപ്പിച്ചുവെന്നും എന്തിന് ഹേമ കമ്മിറ്റി പോലും അവരുടെ മൊഴി വിശ്വസിക്കേണ്ടെന്ന് എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.
അവർ ഡബ്ല്യു സി സിയില്‍ നിന്ന് പോയെന്ന് പറഞ്ഞ് ഡബ്ല്യൂസിസി ക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അവർ മറ്റൊരു സംഘടനയിലേക്ക് പോയെന്ന് പറഞ്ഞ് ആ സംഘടനയ്ക്ക് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. ചില ഡബ്ല്യു സി സി സ്ഥാപക നടിമാർ തങ്ങള്‍ക്കുണ്ടായ ദുരനുഭവം കമ്മിറ്റിക്ക് മുമ്പാകെ പങ്കുവെച്ചിട്ടില്ലെന്നാണ് മറ്റൊരു സത്യം.
സംഘടനയുടെ നേതൃത്വത്തിലുള്ളവർ മറ്റുള്ളവർക്ക് മാതൃക കാണിക്കേണ്ടവരാണെന്ന് ഒരിക്കലും മറക്കാന്‍ പാടില്ല. ഡബ്ല്യു സി സിയിലെ സ്ഥാപക അംഗമായ ഒരു നായിക നടി ഷൂട്ടിങ്ങിനായി ആലപ്പുഴയില്‍ വരികയും അവിടുത്തെ ഹോട്ടലില്‍ താമസിക്കുകയും ചെയ്യുന്നു. അവരുടെ റൂമിലെ കാര്യങ്ങള്‍ നോക്കാനായി കുട്ടനാട്ടുകാരനായ ഒരു റൂം ബോയി ഉണ്ടായിരുന്നു. ആ റൂംബോയിയോട് ഈ നടി വളരെ സ്നേഹത്തോടെയും സഹോദര സ്നേഹത്തോടെയുമാണ് പെരുമാറിയത്.
ഒരു ദിവസം രാത്രിയില്‍ ആ മുറിയില്‍ നടി തനിച്ചായിരുന്നു. അന്ന് ആ റൂം ബോയി സ്പെയർ കീം എടുത്തുകൊണ്ട് വന്ന് നടിയുടെ മുറി തുറന്നു. അകത്ത് കയറിയ അയാൾ നടി കിടക്കുന്നത് കുറച്ച് നേരം നോക്കി ഇരുന്നുവെന്നും അതിന് ശേഷം അവന്‍ മെല്ലെ അവരെ സ്പർശിച്ചു. നാടി ചാടി എഴുന്നേറ്റ് അലറുമ്പോള്‍ കാണുന്നത് അവന്റെ മുഖമാണ്. അതോടെ അയാൾ ഇറങ്ങി ഓടിയെന്നും അലറിക്കൊണ്ട് പുറകെ നടിയും. അതോടെ ഹോട്ടലുകാരൊക്കെ എഴുന്നേറ്റ് ആകെ ബഹളമായി എന്നും പിന്നീട് പൊലീസ് വന്ന് ആ യുവാവിനെ കസ്റ്റഡിയിലെടുത്തുവന്നും ആലപ്പി അഷറഫ് പറയുന്നു.
പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് ശേഷം കുറച്ച് അടിയൊക്കെ കൊടുത്തതിന് ശേഷമാണ് എഫ് ഐ ആർ ഇടുന്നത്. ആ എഫ് ഐ ആർ വായിച്ചവനാണ് താനെന്നും എന്നാല്‍ തനിക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് ആ നടി കേസ് പിന്‍വലിച്ച് ഈ സംഭവം രഹസ്യമാക്കി വെക്കാന്‍ എല്ലാവർക്കും നിർദേശം നല്‍കിയെന്നും ഈ വിവരം അവർ ഹേമ കമ്മിറ്റിയിലോ ഡബ്യു സി സിയിലോ പറഞ്ഞിട്ടില്ലെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർക്കുന്നു.











