മല്ലിക ‘അമ്മ ക്കെതിരെ പറയുന്നത് മകനെ കണ്ടാണ്! പശു വാല് പൊക്കുമ്പോൾ എന്തിനാണെന്ന് അറിയാം; ശാന്തിവിള ദിനേശ്

നടി മല്ലിക സുകുമാരനെതിരെ വിമർശനം ഉന്നയിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അമ്മ സംഘടനയ്ക്ക് പറ്റിയ ചില പാളിച്ചകളെക്കുറിച്ച് കഴിഞ്ഞ ദിവസം നടി സംസാരിക്കുകയുണ്ടായി. അതിനെതിരെയാണ് ശാന്തിവിള ദിനേശന്റെ വിമർശനം.

പണ്ടുള്ളവർ പശു വാല് പൊക്കുമ്പോൾ എന്തിനാണെന്ന് അറിയാം എന്ന് പറയാറുണ്ട്. എനിക്ക് പ്രിയപ്പെട്ട മല്ലിക ചേച്ചി ഡയലോ​ഗ് അടിക്കുന്നെങ്കിൽ അതിന് പിന്നിൽ എന്തോ കാര്യം വരാൻ പോകുന്നുവെന്ന് ഓർത്ത് കൊള്ളൂകയെന്നും ശാന്തിവിള പറയുന്നു.

അടുത്തിടെ മോദിയെ പുകഴ്ത്തി സംസാരിച്ചു. ദേശീയ അവാർഡ് വരാറായില്ലേ, മല്ലിക നരേന്ദ്ര മോദിയെ പുകഴ്ത്തി പറയുന്നു എന്ന് തന്നോടൊരാൾ പറഞ്ഞുവെന്നും  ആലോചിച്ചപ്പോൾ ശരിയാണ്. അങ്ങനെ ആർക്കും സംശയം തോന്നാമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

മല്ലിക ചേച്ചി എന്തെങ്കിലും കമന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ദൂരവ്യാപകമായ എന്തോ നടക്കാൻ പോകുന്നുവെന്നാണ് അർത്ഥമെന്നും തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ സ്തനാർബുദ ബോധവൽക്കരണത്തിന്റെ പരിപാടിയിൽ പങ്കെടുത്തതാണ്. എന്നാൽ ആ പരിപാ‌ടിക്കിടെ നടി മല്ലിക സംസാരിച്ചത് അമ്മ എന്ന സംഘടനയെക്കുറിച്ചാണ് എന്നും അതിന് പിന്നിൽ എന്തോ ലക്ഷ്യമുണ്ടെന്നും ശാന്തിവിള ദിനേശ് വാദിക്കുന്നു.

അമ്മയുടെ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരെയെന്നും പ്രിത്വിരാജ് അമ്മയുടെ പ്രസിഡന്റ് അയാൾ മോശമാകില്ലയെന്നും കർക്കശക്കാരനായ,കണിശക്കാരനായ പൃഥി അമ്മ’യുടെ പ്രസിഡന്റ് ആകുന്നതിൽ കുഴപ്പമില്ല. തന്റെ മകൻ അമ്മയുടെ പ്രസിഡന്റാകാൻ തനിക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞാൽ പോരെ എന്നാൽ മല്ലിക അത് തുറന്ന് പറയാതെ അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണെന്നും  സംവിധായകൻ ശാന്തിവിള ആരോപിച്ചു.

പകരം ‘അമ്മ സംഘടനയിൽ കുറെ തെറ്റുകൾ നടന്നിട്ടുണ്ട് അത് മോഹൻലാലിനും അറിയാം എന്നാണ് പറഞ്ഞതെന്നും ‘അമ്മ തുടങ്ങിയ കാലം മുതലേ തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണല്ലോ നിങ്ങളുടെ ഭർത്താവിനെ അമ്മയിൽ നിന്നും സസ്പെൻഡ് ചെയ്തു പുറത്തു നിർത്തുകയുമൊക്കെ ചെയ്തതെന്നും അമ്മയുടെ ആദ്യകാല സെക്രട്ടറിമാരിൽ ഒരാളാണ് സുകുമാറാണെന്നും ശാന്തിവിള പറയുന്നു.

സംഘടനയിൽ മാത്രമല്ല മനുഷ്യൻ ഇരിക്കുന്നിടത്തെല്ലാം തെറ്റുകൾ ഉണ്ടാകുമെന്നും തെറ്റുകൾ ഉണ്ടായാൽ അത് തിരുത്തുന്നവർ ആണ് മാന്യന്മാർ എന്നും അല്ലാതെ പാറയ്ക്ക് കാറ്റ് പിടിച്ചപോലെ ഇരിക്കരുതെന്നും ശാന്തിവിള പറയുന്നു.

‘അമ്മയിൽ കുറെ തെറ്റുകൾ നടന്നിട്ടുണ്ട് അത് മോഹൻലാലിനും അറിയാം. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന്’ മല്ലിക ചേച്ചി പറയുന്നു. അമ്മയിൽ മാത്രമല്ല അതുള്ളത്. സുകുമാരന് സ്വന്തമായി കല്യാണ മണ്ഡപം ഉണ്ടായിരുന്നു. അവിടെ പോകുന്നത് ksfdc യുടെ കാറിലായിരുന്നു. ksfdc യുടെ പൈസ ധൂർത്തടിക്കുന്നെന്ന് അന്ന് വാർത്ത വന്നെന്നും ശാന്തിവിള ദിനേശ് ഓർത്തു.

സംഘടനയിൽനിന്നു കിട്ടുന്നവരെല്ലാം കയ്യിട്ട് വാരും, വരുന്നതിന്റെ തോത് കുറയും കൂടും എന്നേയുള്ളുവെന്നും ശാന്തിവിള പറയുന്നു. സഹോദരൻ ഡോ. എംവി പിള്ള മുൻ മുഖ്യമന്ത്രി കരുണാകരന്റെ ഭാര്യയെ ചികിത്സിച്ചിട്ടുണ്ടെന്ന കെയർ ഓഫിൽ,  മല്ലിക ചേച്ചി സുകുമാരനെ ksfdc ഡയറക്ടർ വരെയാക്കിയെന്ന് ശാന്തിവിള ദിനേശൻ ആരോപിച്ചു.

അമ്മയ്ക്കുള്ളിൽ പലരും അവരുടെ ഇഷ്ടങ്ങൾ നടത്തുന്നു എന്ന മല്ലിക സുകുമാരന്റെ വിമർശനത്തിലും ശാന്തിവിള ദിനേശ് പ്രതികരിച്ചു. എല്ലാവർക്കും അവരുടേതായ ഇഷ്ടാനിഷ്ടങ്ങൾ കാണുമെന്ന് സംവിധായകൻ പറയുന്നു.

നടിയെ ആക്രമിച്ച കേസിന് ശേഷം നടന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗത്തിൽ ചേച്ചിയുടെ മകൻ വന്ന് എന്താണ് നിലപാടെന്ന് നോക്കട്ടെയെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്തിയാണല്ലോ ദിലീപിനെക്കൊണ്ട് രാജി വെപ്പിച്ചത്. ദിലീപ് മറന്നാലും മറ്റുള്ളവർ മറക്കില്ല. ഞാൻ എന്തായാലും മറക്കില്ലയെന്നും സംഘടന പിളരാതിരിക്കാൻ വേണ്ടിയാണ് ദിലീപ് രാജി വെച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.