താടിയും മുടിയും നരച്ചെന്നെ ഉള്ളു, അത്ര പ്രായമില്ല അദ്ദേഹത്തിന്; ദിവ്യ-ക്രിസ് വിവാഹത്തിൽ പരിഹസിക്കുന്നവർ അറിയാൻ

സീരിയയില്‍ നടി ദിവ്യ ശ്രീധര്‍ രണ്ടാമതും വിവാഹിതയായിരിക്കുകയാണ്.  പത്തരമാറ്റ് സീരിയലിലെ നടന്‍ ക്രിസ് വേണുഗോപാലും നടിയും തമ്മിലുള്ള വിവാഹത്തെകുറിച്ച് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വരുന്നത്.

ശേഷം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ ആചാരപ്രകാരം ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. എന്നാൽ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നത്.

ഇവിടെ കൂടുതലും ക്രിസിന്റെ വേഷവും രൂപവുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ആദ്യ വിവാഹബന്ധം പരാജയമായ ദിവ്യ ക്രിസ്സുമായി സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. കല്യാണാലോചന വന്നതോടെ ജാതകമൊക്കെ നോക്കി ആചാരപ്രകാരമായിരുന്നു വിവാഹം തീരുമാനിച്ചത്. എല്ലാത്തിനും പിന്തുണയുമായി ദിവ്യയുടെ രണ്ട് മക്കളും മുന്നില്‍ തന്നെയുണ്ടായിരുന്നു.

എന്നാല്‍ ഇരുവർക്കുമെതിരെവലിയ വിമര്‍ശനമാണ് ഉയരുന്നത്. ആദ്യം ആ താടിയും മുടിയും വെട്ടിക്കണം, സന്ന്യാസി കല്യാണം, ഇവൾക്ക് അച്ഛന്റെയും മുത്തച്ഛന്റേയും സ്നേഹം കിട്ടും, ഇത് അച്ഛനാണോ, അപ്പുപ്പൻ കൊച്ചുമോളെ വരണമാല്യം ചാർത്തി , കല്യാണത്തിന് വന്ന പൂജാരിയെ കെട്ടിയോ? പൈസ ഉണ്ടേല്‍ എത്ര വേണലും കെട്ടാം സിനിമാ നടന്‍, നടിമാരൊക്കെ ഇങ്ങനെ കെട്ടുകയും ഡിവോവ്‌സ് ആയാല്‍ പിന്നെയും കെട്ടുകും ചെയ്യും. അതും ഡിവോഴ്‌സ് ആവും, അങ്ങനെ നിരന്തരം കല്യാണം കഴിച്ച് കൊണ്ടേയിരിക്കും എന്ന് തുടങ്ങി നിരവധി പേരാണ് വിവാഹ വിഡിയോകൾക്ക് നെഗറ്റീവ് കമന്റുമായി എത്തുന്നത്.

അതേ സമയം ഈ നാട്ടുകാരെന്തിനാ കമന്റ് ബോക്‌സില്‍ കിടന്നു കരയുന്നതെന്ന് ചോദിക്കുകയാണ് ചിലർ . തീര്‍ത്തും അവരുടെ പേര്‍സണല്‍ കാര്യം അല്ലേ ഇതൊക്കെ. അവരുടെ ഇഷ്ടം, അവരുടെ ജീവിതം അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. അതില്‍ നിങ്ങള്‍ക്കെന്താ കാര്യമെന്നാണ് മറ്റുചിലരുടെ ചോദ്യം. ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നവർ ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ മനസിലാകും. അവർ കുറഞ്ഞ സമയത്ത് ഇണയായി തുണയായി ജീവിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ചിലർ ക്രിസ്സ് വേണുഗോപാലിനും ദിവ്യ ശ്രീധരനും വിവാഹ ആശംസകളും നേരുന്നുണ്ട്.

അതേസമയം അദ്ദേഹത്തിന് അത്ര പ്രായമായില്ല എന്ന് സൂചിപ്പിക്കുന്ന കമന്റുകളും വരുന്നുണ്ട്. ക്രിസ് വേണുഗോപാലിന്റെ രൂപം കാണുമ്പോള്‍ പ്രായമുള്ള ആളെ പോലെ തോന്നിക്കുന്നതാണ് പരിഹാസത്തിനൊക്കെ കാരണം. എന്നാല്‍ കാണുന്നത് പോലെ തനിക്കത്ര പ്രായമില്ലെന്ന് നടന്‍ തന്നെ പറഞ്ഞിരുന്നു. സീരിയലില്‍ പ്രായമുള്ള മുത്തച്ഛന്റെ വേഷം അവതരിപ്പിക്കുന്നത് കൊണ്ടും രൂപം കണ്ടും ആളുകളുടെ മനസില്‍ ഞാന്‍ പ്രായമുള്ള ആളെ പോലെയായി. പറഞ്ഞ് പറഞ്ഞ് ആളുകളൊക്കെ എന്നെ മുത്തശ്ശാ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ തനിക്കൊരു മുത്തശ്ശന്‍ ആകാനുള്ള പ്രായം ഇല്ലെന്നാണ് നടന്‍ പറഞ്ഞത്.

മുത്തച്ഛാ എന്ന് വിളിക്കുന്നവരോട് അങ്ങനെ പറയണമെന്നുണ്ട്. പക്ഷേ അവര്‍ മനസ്സുകൊണ്ട് വിളിക്കുകയല്ലേ, വിളിച്ചോട്ടെ എന്ന് വിചാരിച്ചിട്ട് മിണ്ടാതിരിക്കുന്നതാണെന്നും തനിക്ക് അത്രയും പ്രായമില്ലെന്നും ക്രിസ് വേണുഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം വിവാഹത്തിനോടനുബന്ധിച്ച് ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നപ്പോഴാണ് താരവിവാഹത്തെ കുറിച്ചുള്ള കഥകളൊക്കെ പുറംലോകം അറിയുന്നത്. നേരത്തെ വിവാഹിതയായ ദിവ്യ രണ്ട് മക്കളോടൊപ്പമാണ് വിവാഹത്തിന് എത്തിയത്. ക്രിസ് വേണുഗോപാലിന്റെ ചേച്ചി വഴി വന്ന ആലോചനയാണ്. തുടർന്ന് മക്കളുമായി ആലോചിച്ച ശേഷം വിവാഹവുമായി മുന്നോട്ടു പോകാൻ ദിവ്യ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ പതിനെട്ടാം വയസ്സിലെ ആദ്യ വിവാഹത്തെക്കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ആദ്യം കല്യാണം കഴിച്ചത് ഒരു അബദ്ധമായി പോയി എന്നും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ മകളോടാണ് ആദ്യം അഭിപ്രായം ചോദിച്ചതെന്നും മകളുടെ മറുപടിയാണ് ഈ വിവാഹത്തിലേക്ക് എത്തിയതെന്നുമാണ് നടി പറഞ്ഞത്.

ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട്, എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹവാർത്ത പങ്കുവച്ച് ദിവ്യ പറഞ്ഞത്. ‘പത്തരമാറ്റ് സെറ്റിലേക്ക് ആദ്യമായിട്ടാണ് ഞാന്‍ പോകുന്നത്. അവിടെ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ ആദ്യം സംസാരിക്കാന്‍ പേടിയായിരുന്നു എന്നാണ് ദിവ്യ പറയുന്നത്.  ആദ്യം അദ്ദേഹത്തെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. അദ്ദേഹം തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ക്രിസ് ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം.

പിന്നെ ആള് സീരിയസ് ആണെന്ന് മനസിലായി എന്നും അപ്പോൾ മകളോട് ചോദിക്കണം എന്നാണ് ഞാൻ പറഞ്ഞതെന്നും മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു ഒരു തീരുമാനത്തിൽ താൻ എത്തിയത് എന്നാണ് ദിവ്യ പറയുന്നത്.  പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.