സ്വർഗ്ഗത്തിൽ നിനക്ക് ഇന്ന് പിറന്നാൾ, രഞ്ജുഷ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം. ജന്മ വാർഷികവും ചരമ വാർഷികവും ; അശ്വതി തോമസ്

മിനിസ്ക്രീൻ പ്രേക്ഷകരെ ഏറെ വിഷമിച്ച വാർത്തയായിരുന്നു നടി രഞ്ജുഷ മേനോന്റെ ആത്മഹത്യ. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകായിരുന്നു രഞ്ജുഷയെ.

തന്റെ 35ാം വയസിലാണ് രഞ്ജുഷ ലോകത്തോട് വിട പറഞ്ഞത്. രഞ്ജുഷയുടെ പിറന്നാൾ ദിനത്തിലായിരുന്നു മരണം. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ട് രഞ്ജുഷയ്ക്ക്. നടി രഞ്ജുഷയുടെ ജന്മ വാർഷികവും ചരമ വാർഷികവുമാണിന്ന്.

നടി ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തായിരിക്കുന്നു. രഞ്ജുഷയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ സുഹൃത്തും സഹപ്രവർത്തകയുമായ നടി അശ്വതി. രഞ്ജുഷ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് അശ്വതി പറയുന്നു.

രഞ്ജുഷയ്ക്കൊപ്പമുള്ള ഫോട്ടോകളും വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും പങ്കുവെച്ച് കൊണ്ട് അശ്വതി കുറിച്ചതിങ്ങനെയാണ്, “കഴിഞ്ഞ വർഷം ഇതേപോലെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച തൊട്ടു പിന്നാലെ ആണ് ഞങ്ങളെ എല്ലാം നടുക്കികൊണ്ട് ആ വാർത്ത വന്നത്… രഞ്ജുമ്മ, നിങ്ങളിവിടൊക്കെ തന്നെ ഉണ്ട് എന്ന് വിശ്വസിക്കാനാ എനിക്കിഷ്ട്ടം. സ്വർഗ്ഗത്തിൽ നിനക്ക് ഇന് പിറന്നാൾ ആണ്, സ്വർഗത്തിലെ നിന്റെ ആദ്യ ജന്മദിനത്തിൽ നിനക്ക് സമാധാനവും സ്നേഹവും നേരുന്നു. എല്ലാ ദിവസവും നിനക്കായി എൻ്റെ ഹൃദയം വേദനിക്കുന്നു നിന്നെ മറക്കാൻ എനിക്ക് ഒരികലും ആകില്ല”, എന്നാണ് അശ്വതി കുറിച്ചത്.

സീരിയൽ രംഗത്തെ നിരവധി താരങ്ങൾ ആണ് രഞ്ജുഷയുടെ ഓർമ്മയിൽ വേദന അറിയിച്ചുകൊണ്ട് എത്തിയത്. അഭിനയത്തിന് പുറമെ സീരിയൽ പ്രൊഡക്ഷൻ മേഖലയിലും രഞ്ജുഷ സജീവമായിരുന്നു. നടിയുടെ മരണ ശേഷം അശ്വതി വൈകാരികമായി രഞ്ജുഷയ്ക്കൊപ്പമുള്ള സൗഹൃദത്തിന്റെ ഓർമകൾ അന്ന്  പങ്കുവെച്ചിരുന്നു. 2009 മുതൽ തുടങ്ങിയ സൗഹൃദമാണ് താനും രഞ്ജുഷയും തമ്മിലെന്ന് നടി അന്ന് വ്യക്തമാക്കി.

‘പിറന്നാൾ ആശംസകൾ മെസ്സേജ് ചെയ്ത്, അടുത്ത വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഓപ്പൺ ചെയ്തു നോക്കുമ്പോൾ കണ്ട ആ വാർത്തയിൽ ഒരു നിമിഷത്തേക്ക് ഭൂമി തല കീഴായ് മറിയുന്ന പോലെ തോന്നി. അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു, ആർക്കോ ടൈപ്പ് ചെയ്തതിൽ പറ്റിയ അബദ്ധം, “ആശംസകൾ” എന്നത് മാറിപ്പോയതായിരിക്കണേ എന്ന്. നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തിയാണ് തന്നെ വിട്ടു പോയതെന്നും അശ്വതി അന്ന് പറഞ്ഞിരുന്നു .

അതേസമയം മകൾ ഇന്നും ഒപ്പമുണ്ടെന്ന് വിശ്വസിച്ചു ജീവിക്കുകയാണ് നടി രഞ്ജുഷ മേനോന്റെ അച്ഛനും അമ്മയും, ഇരുവർക്കും ഒപ്പം രഞ്ജുഷയുടെ ഏക മകൾ സായിയും. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് രഞ്ജുഷ മേനോനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജുഷയുടെ പിറന്നാൾദിനത്തിൽ ആണ് താരത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം പറവൂർ സ്വദേശി ആയിരുന്നു രഞ്ജുഷാ മേനോൻ.

രഞ്ജുഷയുടെ മരണം കുടുംബത്തിനുണ്ടാക്കിയ ആഘാതം മാറി വരുന്നതേയുള്ളൂ. അടുത്തിടെ നൽകിയ അഭിമുഖത്തിലും രഞ്ജുഷ ആത്മഹത്യ ചെയ്യില്ലെന്നാണ് ന‌ടിയുടെ മാതാപിതാക്കൾ ആവർത്തിച്ചത്. സംവിധായകൻ മനോജ് ശ്രീലകത്തിനെതിരെ ഇവർ ആരോപണവും ഉന്നയിച്ചു. ഇരുവരും ഒരുമിച്ച് കഴിയുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കുടുംബം അത് നിഷേധിച്ചിരുന്നു . മനോജ് തങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു .

അതേസമയം  മിനിസ്‌ക്രീനിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നടിയുടെ മരണം. സൂര്യാ ടി.വി.യിൽ സംപ്രേഷണം ചെയ്തുവരുന്ന ‘ആനന്ദരാഗം’ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു മരണം . മുപ്പതോളം സീരിയലുകളിൽ രഞ്ജുഷ വേഷമിട്ടു. തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺവേ ടിക്കറ്റ്, ക്ലാസ്‌മേറ്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, കാര്യസ്ഥൻ, അത്ഭുതദ്വീപ് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ സി.ജി. രവീന്ദ്രനാഥിന്റെയും ഉഷയുടെയും മകളാണ് രഞ്ജുഷ.