ആറാട്ടണ്ണൻ കോമാളിയല്ല; കണക്കിൽ പുലി, എൻജിനീയറിങ്ങിൽ ബിരുദം, ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം, NET, ഒപ്പം 2 റീസേർച്ച് ഫെല്ലോഷിപ്പുകളും ഉണ്ട്

ഒറ്റ രാത്രി കൊണ്ട് താരമായ ആൾ എന്നൊക്കെ പറയുന്നത് പോലെ മലയാളികൾക്കിടയിൽ പെട്ടെന്ന് ശ്രദ്ധേയനായ ആളാണ് എറണാകുളം സ്വദേശി സന്തോഷ് വർക്കി. മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമ തീയേറ്ററിൽ റിലീസ് ആയതിനൊപ്പം സോഷ്യല്‍ മീഡിയ ഉപയോക്താക്കൾക്ക് പരിചിതനായ ആളാണ് സന്തോഷ് വര്‍ക്കി.

സോഷ്യൽ മീഡിയയിൽ പൊതുവെ ഒരു കോമാളി ആയിട്ടാണ് തന്നെ കാണുന്നത് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണെന്നും തന്റെ കുടുംബം എങ്ങനെയാണെന്നുമാണ് മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സന്തോഷ് വര്‍ക്കി പറയുന്നത്.

‘മലയാളികളുടെ ഇടയില്‍ താന്‍ ആറാട്ട് അണ്ണന്‍ ആണ്. ശരിക്കുമുള്ള തന്റെ പേര് സന്തോഷ് മാത്യു വര്‍ക്കി എന്നാണ് എന്നും ആറാട്ടെണ്ണൻ പറയുന്നു. പൊതുവെ ആളുകളുടെ ഇടയില്‍ തനിക്ക് ഒരു കോമാളി ഇമേജ് ആണ് ഉള്ളത്. അത് ചില മീഡിയക്കാര്‍ അവരുടെ സെല്‍ഫിഷ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതാണ്. തന്റെ ബാക്ഗ്രൗണ്ട് പലര്‍ക്കും അറിയില്ല. ബേസിക്കലി താന്‍ ഒരു എഞ്ചിനീയര്‍ ആണ് അതും, ഇലക്ട്രോ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ ആണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

എന്നാൽ എൻജിനീയറിങ് മേഖലയിൽ തുടരാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നും അത് കഴിഞ്ഞു താന്‍ ഫിലോസഫിയിലേക്ക് തിരിഞ്ഞു എന്നും സന്തോഷ് വർക്കി പറയുന്നു. കാരണം തന്റെ താല്പര്യം ഫിലോസഫി ആയിരുന്നു അതുകൊണ്ട് താൻ ഫിലോസഫിയില്‍ മാസ്റ്റേഴ്‌സ് എടുത്തിരുന്നു എന്നും സന്തോഷ് വർക്കി പറയുന്നു .

കണക്ക് തന്റെ ഇഷ്ട വിഷയമാണെന്നാണ് സന്തോഷ് വർക്കി വെളിപ്പെടുത്തുന്നത്. ചെറുപ്പത്തില്‍ കണക്ക് പഠിക്കാന്‍ താൻ മിടുക്കനായിരുന്നു. പത്താം ക്ലാസില്‍ രണ്ട് മണിക്കൂറുള്ള കണക്ക് പരീക്ഷ അരമണിക്കൂര്‍ കൊണ്ട് താൻ എഴുതി തീര്‍ക്കുമായിരുന്നു എന്നും സന്തോഷ് വർക്കി ചൂണ്ടികാണിക്കുന്നു.

വീട്ടുകാരുടെ പ്രഷര്‍ കൊണ്ടാണ് അതൊക്കെ ഉപേക്ഷിച്ച് താൻ വേറൊരു മേഖലയിലേക്ക് പോയത്. അതല്ലായിരുന്നെങ്കില്‍ ഐഐടി യിലേക്ക് ഒക്കെ താൻ പോവുമായിരുന്നു. അത് കഴിഞ്ഞു മൂന്ന് ഓള്‍ ഇന്ത്യ എല്‍സ് കിട്ടിയിരുന്നു. നെറ്റ്, JRF, ഗേറ്റ്. JRF സ്‌കോളര്‍ഷിപ്പ് ആണത്, നെറ്റ് അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ആകാന്‍ വേണ്ടിയാണ് എന്നും സന്തോഷ് വർക്കി പറയുന്നു.

എന്നാൽ പക്ഷെ തനിക്ക് അതും മുന്നോട്ടും കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്നും സന്തോഷ് വർക്കി വ്യക്തമാക്കുന്നു. എന്തെന്നാൽ  ആ സമയത്താണ് തന്റെ ഫാദര്‍ മരണപ്പെടുന്നത്. അപ്പോൾ ‘അമ്മ ഒറ്റയ്ക്കായി പോയി. ഇപ്പോള്‍ അമ്മയെ നോക്കാന്‍ വേണ്ടിയാണ് താന്‍ എറണാകുളത്ത് വന്ന് നില്‍ക്കുന്നത്. ഇതിന്റെ ഇടയ്ക്കാണ് താന്‍ ഒന്ന് വൈറല്‍ ആയത് എന്നും സന്തോഷ് വർക്കി പറയുന്നു.

എന്നാൽ അത് ഒട്ടും പ്ലാന്‍ഡ് അല്ലായിരുന്നു എന്നും സന്തോഷ് വർക്കി പറയുന്നു. പിന്നെ തന്റെ ഫാമിലിയെ കുറിച്ച് പറയാന്‍ ആണെങ്കില്‍ തന്റെ ഫാമിലി ഒരു അക്കാദമിക് ഫാമിലി ആണ് എന്നും സന്തോഷ് വർക്കി വെളിപ്പെടുത്തുന്നു. ഫാദര്‍ എഞ്ചിനീയര്‍ ആയിരുന്നു. അച്ഛൻ ഒരു വലിയ മനുഷ്യനായിരുന്നു. താന്‍ പുള്ളിയുടെ മുന്നില്‍ ഒന്നുമല്ല. പുള്ളി ഒരുപാട് പേര്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുത്ത ഒരാള്‍ ആയിരുന്നു എന്നാണ് സന്തോഷ് വർക്കി തന്റെ അച്ഛനെപ്പറ്റി ഓർത്തുകൊണ്ട് പറയുന്നത്.

തന്റെ ‘അമ്മ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റഡ് ആണ് എന്നും സന്തോഷ് വർക്കി പറയുന്നു. തനിക്ക് രണ്ടു സിസ്റ്റേഴ്‌സ് ആണുള്ളത്. മൂത്ത സിസ്റ്റര്‍ യു എസ്സില്‍ ഡോക്ടര്‍ ആണ്. പുള്ളിക്കാരിയുടെ ഹസ്ബന്‍ഡ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ സൈന്റിസ്റ്റ് ആണ്. അവരുടെ മോള്‍ മെഡിസിന് പഠിക്കുന്നു എന്നും സന്തോഷ് വർക്കി പറയുന്നു.

തന്റെ രണ്ടാമത്തെ സിസ്റ്റര്‍ ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്യുന്നു. മൈക്രോസോഫ്റ്റില്‍ ആണ് ആ സഹോദരി. ഹസ്ബന്‍ഡ് ഒരു എം എന്‍ സി കമ്പനിയിലെ വൈസ് പ്രസിഡന്റ് ആണ്. അവരുടെ മകന്‍ ഡല്‍ഹി ഐഐടി യില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നു.

താന്‍ മാത്രം മൂവീസ് കണ്ടു നടക്കുന്നു. ബാക്കി എല്ലാവരും അക്കാദമിക് ഓറിയെന്റഡ് ആണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. എന്നാൽ പക്ഷെ എന്‍ജിനീയറിങ് കഴിഞ്ഞ ശേഷം താനൊരു ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയിരുന്നു എന്നും സന്തോഷ് വർക്കി പറയുന്നു. മാത്രവുമല്ല താൻ ഒരു എഴുത്തുകാരനും ആണെന്നും സന്തോഷ് വർക്കി പറയുന്നു.

ഏകദേശം ഒരു 10 ബുക്ക് താന്‍ എഴുതി പബ്ലിഷ് ചെയ്തിട്ടുണ്ട് എന്നും സന്തോഷ് വർക്കി എന്ന എഴുത്തുകാരൻ പറയുകയാണ്. ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും തന്റെ പഠനം താൻ ഉപേക്ഷിച്ചില്ല എന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഫിലോസഫി ഓഫ് സയന്‍സില്‍ താന്‍ ബിഎഡ് ചെയ്യുന്നുണ്ട്. അതിന് തനിക്ക് ബോംബെയില്‍ അഡ്മിഷന്‍ കിട്ടിയിരുന്നു. ആ സമയത്താണ് ഫാദറിന്റെ വേര്‍പാട് ഉണ്ടാവുന്നത്. അല്ലെങ്കില്‍ താന്‍ ഐഐടി വഴി പോകേണ്ടത് ആണ്. മാതാപിതാക്കളോടുള്ള കമ്മിറ്റിമെന്റ് ആണ് തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയത് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.

മോഹൻലാൽ ചിത്രം ആറാട്ട് സിനിമയെക്കുറിച്ചുള്ള സന്തോഷ് വർക്കിയുടെ  റിവ്യൂ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. പിന്നാലെ തന്നെ മറ്റു സിനിമകളെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ കൂടി എത്തിത്തുടങ്ങി. പ്രശസ്തിയിലേക്കുള്ള ഉയർച്ചയ്‌ക്കൊപ്പം തുറന്നുപറയുന്ന സ്വഭാവം കാരണം സന്തോഷും വിവാദങ്ങളിൽ അകപ്പെട്ടു.

ഇതിനിടെ ചില നടിമാരെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തെ കുറിച്ചും സന്തോഷ് വർക്കി സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കു വെയ്ക്കുന്ന വീഡിയോകളിൽ കൂടിയും പറഞ്ഞിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവും ഇയാൾക്ക് നിരന്തരം നേരിടേണ്ടതായി വന്നു.

നിത്യാ മേനോനെപ്പോലുള്ള അഭിനേതാക്കളെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങൾക്ക് അദ്ദേഹം തിരിച്ചടിയും വിമർശനവും നേരിട്ടു, ഇത് സിനിമാ മേഖലയിലും പ്രേക്ഷകർക്കിടയിലും ചൂടേറിയ ചർച്ചകൾക്കും കാരണമായി. തെന്നിന്ത്യൻ നടൻ ബാലയുമായി ആറാട്ടണ്ണൻ ഇടയ്ക്ക് സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അസ്വാരസങ്ങൾ ഉണ്ടായി. ഇതിനെത്തുടർന്ന് സിനിമാ നിരൂപണത്തിൻ്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്നാരോപിച്ച് കൊണ്ട് ബാല സന്തോഷ് വർക്കിക്കെതിരെ പോലീസിൽ പരാതി കൊടുത്ത സാഹചര്യം വരെ ഉണ്ടായി.

എന്നാൽ പക്ഷെ ഏറെ വിവാദങ്ങൾ ഒക്കെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും സിനിമകൾ കാണാൻ മുടങ്ങാതെ തീയേറ്ററുകളിൽ എത്തുകയും മാധ്യമങ്ങൾക്ക് മുന്നിൽ വന്നും തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ കൂടിയും ഒക്കെ സിനിമാ നിരൂപണം നടത്തുകയും പഴയത് പോലെ തന്നെ സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലെ സ്വാധീനമുള്ള വ്യക്തിയായി തുടരുകയുമൊക്കെയാണ് അതിനൊന്നും ഇപ്പോഴും മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. എന്നാല്‍ പക്ഷെ ആളുകളുടെ മനസ്സില്‍ തനിക്ക് ഒരു കോമാളി ഇമേജ് വന്നത് മാധ്യമങ്ങള്‍ കാരണം എന്നാണ് സന്തോഷ് വർക്കി പറയുന്നത്.