
വളരെ രഹസ്യമായിട്ടാണ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായത്. കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു സുഷിൻ ശ്യാമിന്റെയും ഉത്തരയുടെയും വിവാഹം നടന്നത്. എറണാകുളം തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത് എന്നാണ് സൂചനകൾ.
സിനിമാ മേഖലയില്‍ നിന്നും പ്രമുഖര്‍ അടക്കം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. കുടുംബസമേതമാണ് നടന്‍ ജയറാം അടക്കമുള്ളവര്‍ സുഷിൻ ശ്യാമിന്റെ വിവാഹത്തിന് എത്തിയത്. മാത്രമല്ല നടി പാർവതി ജയറാമിന്റെ സഹോദരീ പുത്രി കൂടിയാണ് ഉത്തര .

ക്ഷേത്രത്തില്‍ വച്ച് നടത്തിയ വിവാഹത്തില്‍ സുഷിൻ ശ്യാമിന്റെ അടുത്ത സുഹൃത്തുക്കളായ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയ നസീമും പങ്കെടുത്തിരുന്നു. വിവാഹത്തിന് എത്തിയ താര ദമ്പതികളുടെ ചിത്രവും ഇന്നലെ പുറത്തു വന്നു. എന്നാല്‍ പക്ഷെ ഇവരുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് മുതൽ വളരെ മോശമായ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ചിലര്‍ ജാതിയും മതവും അടക്കം വര്‍ഗീയത പറഞ്ഞു എത്തിയതോടെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിയൊരുക്കി.
“സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറ്റും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം. എന്നായിരുന്നു അഡ്വകേറ്റ് കൂടിയായ കൃഷ്ണ രാജ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇതിന് താഴെ നസ്രിയയ്ക്കും ഫഹദിനുമെതിരെ ചിലര്‍ വളരെ അശ്ലീല പരാമര്‍ശങ്ങളും നടത്തി. നസ്രിയയുടെ വേഷ വിധാനത്തെയാണ് പലരും അവഹേളിക്കുന്നത്. പട്ടു സാരിയും സ്ലീവ്‌ലെസ് ബ്ളൗസുമായിരുന്നു നസ്രിയ നസീം ധരിച്ച വേഷം. ഈ വേഷം കണ്ടിട്ട് വളരെ മോശമായ രീതിയിലാണ് കമന്റുകൾ കുറിക്കുന്നത്.
എന്നാല്‍ പക്ഷെ രാജ് കൃഷ്ണയുടെ ഈ പോസ്റ്റിനെയും കമന്റുകളെയും തള്ളി കളഞ്ഞ് കൊണ്ടാണ് ഫഹദിന്റെയും നസ്രിയയുടെയും ആരാധകരെത്തിയിരിക്കുന്നത്. താങ്കള്‍ ഹിന്ദു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളോടുമുള്ള നന്ദി അറിയിച്ചു കൊണ്ട് പറയുന്നു.
“ചുമ്മാ വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ വേണ്ടി മാത്രം വര്‍ഗീയത പറയരുത്. മുസ്ലിമും കൃസ്ത്യാനിയും എല്ലാം അമ്പലത്തിലേക്ക് ക്ഷേത്ര മര്യാദ പാലിച്ച് വരാനാണ് ഹിന്ദുക്കള്‍ പറയേണ്ടത്. അല്ലാതെ എല്ലാവരെയും ക്ഷേത്രത്തില്‍ നിന്ന് ആട്ടിയോടിക്കല്‍ ആവരുത് ലക്ഷ്യം. ഈ വാദം ഒന്നുകൂടി നീട്ടിപ്പറഞ്ഞാല്‍ പറയനും പുലയനും അമ്പലത്തില്‍ കേറണ്ട എന്നും വായിക്കാം. താങ്കള്‍ക്ക് സമാജത്തോടുള്ള കൂറ് ശ്ലാഖനീയമാണ്. പക്ഷെ വെറുതെ സ്വന്തം കുഴി തോണ്ടരുത്.
താങ്കളോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്. ഞങ്ങളുടെ നാട്ടില്‍ അതായത് തൃശ്ശൂര്‍ ജില്ലയിലെ തിരുവില്ലാമല എന്ന് പറയുന്ന സ്ഥലത്ത് ജാതിമത ഭേദമില്ലാതെ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പറക്കോട്ടുകാവ് താലപ്പൊലി എന്ന് പറയുന്ന ഒരു ഉത്സവം ഞങ്ങള്‍ ഗംഭീരമായി നടത്തുന്നുണ്ട്. ഈ ഗംഭീരമായി നടത്തുന്ന ഉത്സവത്തിന് മുസ്ലിമിന്റെ കയ്യില്‍ നിന്നും ക്രിസ്ത്യാനിയുടെ കയ്യില്‍ നിന്നുമൊക്കെ പിരിവ് നടത്തിയിട്ടാണ് ഞങ്ങള്‍ ഈ ഉത്സവം ഗംഭീരമായി കൊണ്ടാടുന്നത്.
കേരളത്തിലെ എല്ലാ ഉത്സവങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഞങ്ങളുടെ താലപ്പൊലി കമ്മറ്റിയില്‍ ക്രിസ്ത്യനിയും മുസ്ലിമും ഹിന്ദു എന്ന് നിങ്ങള്‍ പറയുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഈ ഉത്സവം ഞങ്ങള്‍ ഇവിടെ നടത്തുന്നത്. അതുകൊണ്ട് പ്രിയപ്പെട്ട സഹോദരാ… അപേക്ഷിക്കുകയാണ്, വര്‍ഗീയ വിഷം തുപ്പാതിരിക്കുക… മനുഷ്യനെ മനുഷ്യനായി കണ്ടാല്‍ മതി. ഈ ലോകം നന്നായി പോകും.
നമ്മുടെ ദൈവങ്ങളെ വിശ്വാസത്തോടെ കാണാന്‍ വന്നാല്‍ സ്വീകരിക്കാന്‍ മനസ് കാണിക്കണം. ഒരു ദൈവവും പറഞ്ഞിട്ടില്ല നീ മുസ്ലീം ആണ് ക്രിസ്ത്യന്‍ ആണ് അതുകൊണ്ട് എന്നെ കാണരുതെന്ന്. വിശ്വാസം ഉള്ള ആര്‍ക്കും അമ്പലത്തില്‍ കയറാം. എന്നെ കാണാന്‍ എന്റെ മതത്തില്‍ പെട്ട ആള്‍ക്കാര്‍ മാത്രം വന്നാല്‍ മതിയെന്ന് ദൈവം പറഞ്ഞിട്ടില്ല. മനുഷ്യന്‍ ഉണ്ടാക്കിയ നിയമം ആണ് അഹിന്ദുക്കള്‍ കേറാന്‍ പാടില്ല എന്ന്. വിശ്വാസം ഉള്ള ആര്‍ക്കും ആചാരം തെറ്റിക്കാതെ അമ്പലത്തില്‍ കേറാം. അതില്‍ ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ പാടില്ല…” എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
അതേസമയം സുഷിൻ ശ്യാമിന്റെയും ഉത്തരയുടെയും വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സുഷിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ ആശംസകളറിയിച്ച് നിരവധി ആരാധകരും പ്രമുഖരുമാണ് രംഗത്തെത്തിയിരിക്കുന്നത്.
പതിവ് സെലിബ്രിറ്റി വിവാഹങ്ങൾക്കുണ്ടാകുന്ന ആർഭാടങ്ങളൊന്നും തന്നെ സുഷിന്റെയും ഉത്തരയുടെയും വിവാഹത്തിന് ഉണ്ടായിരുന്നില്ല. ക്രീം നിറത്തിൽ ഓറഞ്ച് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റഡ് ലൂസ് ഷർട്ടും കസവിന്റെ നേർത്ത കരയുള്ള മുണ്ടുമായിരുന്നു സുഷിന്റെ വേഷം. ഓറഞ്ചും ഗോൾഡൻ നിറവും കലർന്ന ഡബിൾ ഷെയ്ഡ് പട്ടുസാരിയും ഹെവി വർക്കുള്ള ബ്ലൗസുമായിരുന്നു ഉത്തരയുടെ വേഷം. സാരിക്ക് മാച്ചായ അഭ്രങ്ങൾ ആണ് ഉത്തര അണിഞ്ഞിരുന്നത്. സിംപിൾ ബൺ ഹെയർ സ്റ്റൈലിൽ അതീവ സുന്ദരിയായിരുന്നു ഉത്തര വിവാഹ വേഷത്തിൽ.











