
തന്റെ രണ്ടാം വിവാഹത്തെ പരിഹസിച്ച് വന്ന കമന്റുകളിൽ ഏറ്റവും വിഷമിപ്പിച്ചത് തന്റെ മകളേയും ഭർത്താവിനേയും ചേർത്ത് വന്ന കമന്റാണെന്ന് പറയുകയാണിപ്പോൾ മിനിസ്ക്രീൻ താരം ദിവ്യ ശ്രീധർ.
കഴിഞ്ഞ ദിവസം നടന്ന മിനിസ്ക്രീൻ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ടും സൈബർ ആക്രമണത്തെ കുറിച്ച് അറിയാവുന്നതുകൊണ്ടും തന്റെ വിവാഹ വീഡിയോയ്ക്ക് വന്ന വിമർശിച്ചും പരിഹസിച്ചുമുള്ള കമന്റുകൾ ദിവ്യയും വായിച്ചിരുന്നു. അതേക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഇപ്പോൾ.
പതിനെട്ട് വയസായ ഒരു മകളും ഒമ്പത് വയസുകാരനായ ഒരു മകനുമാണ് ദിവ്യയ്ക്കുള്ളത്. ദൈവം ഇനി കുഞ്ഞിനെ തന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പുതിയ വീഡിയോയിൽ ദിവ്യ പറഞ്ഞു. ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. അടുത്ത കുട്ടിയുടെ നൂലുകെട്ടിന് എല്ലാവരേയും വിളിക്കും. വീണ്ടും ഒരു കുഞ്ഞിനെ ദൈവം തന്നാൽ സന്തോഷം. സ്വന്തം സുഖത്തിന് വേണ്ടി മക്കളെ ഉപേക്ഷിച്ച് പോകുന്ന എത്രയോ അമ്മമാരുണ്ട് എന്നും താൻ മക്കളെ സേഫാക്കണം എന്ന് കരുതിയാണ് പുതിയ ജീവിതത്തിലേക്ക് വന്നതെന്നും മക്കളും ഞാനുമെല്ലാം സേഫായി. കുറേ കഷ്ടപ്പെട്ടാൽ ദൈവം പിന്നീട് നല്ലത് തരുമെന്നും ദിവ്യ പുതിയ വീഡിയോയിൽ പറഞ്ഞു.

‘എന്റെ ആദ്യ ഭർത്താവ് മുമ്പ് ഒരു കല്യാണം കഴിച്ചതാണ്. അതുകൊണ്ട് തനിക്ക് എന്റെ ആദ്യം വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. കേസ് കൊടുത്തപ്പോൾ ഭാര്യയാണെന്ന് തെളിയിക്കാനും പറ്റിയില്ലയെന്നും അതുകൊണ്ട് എനിക്ക് ഐഡന്റിറ്റിയുമുണ്ടായിരുന്നില്ലയെന്നും’ ദിവ്യ പറയുന്നു.
“ആവശ്യം കഴിഞ്ഞ് തള്ളികളയുന്നവരെപ്പോലെയല്ല ക്രിസ്സ് വേണുഗോപാൽ എന്നും എന്റെ മോളെ വെച്ച് വരെ ചിലർ കമന്റിട്ടു. ഒരു അച്ഛൻ ഭാര്യയെ കാണുന്നത് പോലെ മകളേയും കാണുമോയെന്നും ദിവ്യ ചോദിക്കുന്നു. ആ കമന്റ് കണ്ടപ്പോൾ തന്റെ മകൾക്കും സങ്കടമായി. ക്രിസ് ഓരോരുത്തരേയും ഏത് കണ്ണിലൂടെയാണ് കാണുന്നതെന്ന് എനിക്ക് അറിയാമെന്നും തനിക്ക് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലയെന്നും കമന്റിട്ടവർക്ക് മാനസീകമായി എന്തെങ്കിലും പ്രശ്നമുണ്ടാകും. കമന്റ് വായിക്കരുതെന്ന് തന്നോട് ക്രിസ് പറയാറുണ്ട് എന്നും ദിവ്യ വ്യക്തമാക്കി”.
കമന്റുകളിൽ ആളുകൾ ഓരോന്ന് പറയുന്നത് കണ്ടപ്പോൾ കല്യാണം കഴിക്കുന്നത് തെറ്റാണോയെന്ന് പോലും തോന്നിപ്പോയി. അത്രയേറെ മോശം കമന്റുകൾ വന്നിരുന്നുവെന്നും സെക്സിന് വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. മക്കളെ സേഫാക്കാൻ വേണ്ടിയാണ്. സെക്സുണ്ടെങ്കിലെ ജീവിക്കാൻ പറ്റൂവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ. അല്ലാതെ ഈ ലോകത്ത് ജീവിക്കാൻ പറ്റില്ലേ. ഞാൻ അല്ലേ ക്രിസ്സിനൊപ്പം ജീവിക്കുന്നത്… പിന്നെ ആർക്ക് എന്താണ് ഇത്ര പ്രശ്നമെന്നും ദിവ്യ ശ്രീധർ ചോദിക്കുന്നു.
അറുപത് വയസുള്ളയാൾക്ക് കല്യാണം കഴിച്ചൂടെ. അവർക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിച്ചൂടെ. ഇത്തരത്തിൽ കമന്റ് ചെയ്തവർക്ക് എന്തെങ്കിലും അസുഖമുണ്ടാകുമെന്ന് കരുതാം. എന്റെ വിവാഹം നാലാൾ അറിഞ്ഞ് നടത്തണമെന്ന് എനിക്കുണ്ടായിരുന്നു. ഇത്രയും ആളുകൾ അറിയുമെന്ന് വിചാരിച്ചില്ലെന്നും ദിവ്യ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ദിവ്യ ശ്രീധറിന്റെയും ക്രിസ് വേണുഗോപാലിന്റെയും വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്നത്. പത്തരമാറ്റ് എന്ന സീരിയലിലെ പരിചയം വിവാഹത്തിൽ കലാശിക്കുക ആയിരുന്നു. എന്നാൽ തങ്ങളുടേത് ഒരു പ്രണയ വിവാഹമല്ല അറേഞ്ച്ഡ് മാരേജ് ആണെന്നും ക്രിസിന്റെ കസിൻ വഴിയാണ് വിവാഹ ആലോചന വന്നതെന്നും ഇരുവരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം സീരിയലുകളിൽ വില്ലത്തിയായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. കണ്ണൂർ സ്വദേശിനിയായ ദിവ്യയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. സീരിയൽ താരമായതിനാൽ ക്രിസ്സിനൊപ്പം പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ.











