130 കോടി ബഡ്ജറ്റിൽ കമൽ ഹാസൻ നിർമ്മിച്ച അമരൻ ബോക്സ് ഓഫീസിൽ ഹിറ്റായപ്പോൾ ശിവ കാർത്തികേയനും സായി പല്ലവിയും വാങ്ങിയ പ്രതിഫലങ്ങളിങ്ങനെ

ഈ വർഷത്തെ തമിഴ് ഇൻഡസ്ട്രിയിലെ ദീപാവലി റിലീസാണ് അമരൻ എത്തിയത് .  ശിവകാർത്തികേയനും സായ് പല്ലവിയും അഭിനയിച്ച ചിതം, 31 വയസ്സുള്ളപ്പോൾ ജമ്മു കശ്മീരിലെ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട, അന്തരിച്ച ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതവും പ്രണയവും ഓർമിപ്പിക്കുന്ന ജീവചരിത്രമാണ്.

കമൽഹാസൻ്റെ ബാനർ ആർകെഎഫ്ഐയും സോണി പിക്‌ചേഴ്‌സ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചത് . രാജ് കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തത്.

തമിഴിലെ മുന്‍നിര താരമായ ശിവകാര്‍ത്തികേയൻ നായകനായ അമരന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഇന്ത്യയില്‍ നിന്ന് 21.65 കോടി കളക്ട് ചെയ്തിട്ടുണ്ട് . 130 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രമിന് ശേഷം കമല്‍ഹാസന്‍ നിർമിച്ച മികച്ചൊരു ചിത്രം കൂടിയാണിതെന്ന് ആരാധകര്‍ പറയുന്നു.

ബയോഗ്രാഫിക്കല്‍ വാര്‍ ഫിലിമായിട്ടാണ് അമരന്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ചർച്ചയാവുന്നത് ചിത്രത്തിനായി താരങ്ങൾ വാങ്ങിയ പ്രതിഫലമാണ്. ശിവ കാര്‍ത്തികേയന്‍ കരിയറിലെ തന്നെ ഉയര്‍ന്ന പ്രതിഫലമാണ് ചിത്രത്തിനായി വാങ്ങിയിരിക്കുന്നത്. മുപ്പത് കോടിയാണ് ശിവയുടെ പ്രതിഫലം. ‘ഡോക്ടര്‍’ റിലീസായതിന് ശേഷം ശിവ കാര്‍ത്തികേയന്‍ പ്രതിഫലം വർധിപ്പിച്ചിരുന്നു . ഒപ്പം തന്നെ താരത്തിന്റെ ബോക്‌സോഫീസ് മൂല്യവും വര്‍ധിച്ചിരുന്നു. 25 കോടിയായിട്ടായിരുന്നു ഉയര്‍ത്തിയത്. അവിടെ നിന്നാണ് ഈ ചിത്രത്തിൽ മുപ്പത് കോടിയില്‍ എത്തിയിരിക്കുന്നത്. അതേസമയം സായ് പല്ലവി ചിത്രത്തിനായി പക്ഷേ കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ വളരെ ഉയര്‍ന്ന പ്രതിഫലം സായ് പല്ലവിക്ക് ലഭിക്കുന്നുണ്ട്. അമരനില്‍ മൂന്ന് കോടി രൂപയാണ് നടിയുടെ പ്രതിഫലം.