
ദീപാവലി റിലീസായി എത്തി ഇപ്പോഴും തീയേറ്ററുകളിൽ വൻ കുതിപ്പോടെ ഓടിക്കൊണ്ടിരിക്കുന്ന ദുൽഖുർ സൽമാന്റെ തെലുങ്ക് ചിത്രം ലക്കി ബാസ്‌കറും 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് . വെങ്കി ആട്ലൂരി സംവിധാനം ചെയ്ത ചിത്രം 1990 കളിൽ മുംബൈയിൽ നടക്കുന്ന കഥയാണ് പറയുന്നത് .
ദുൽഖർറും മീനാക്ഷി ചൗധരിയും കേന്ദ്രകഥാപാത്രമായി എത്തിയ ഈ ചിത്രം നാലു ദിവസത്തിനുള്ളിലാണ് 50 കോടി ക്ലബിൽ ഇടം നേടിയത് . ഇതോടെ അതിവേഗം തെലുങ്കിൽ ഹാട്രിക് ബ്ലോക്ക് ബസ്റ്റർ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ദുൽഖർ . ഇതിന് മുൻപ് പുറത്തിറങ്ങിയ ദുൽഖർ ചിത്രം മഹാനടി, സീതാരാമം എന്നിവ വൻ വിജയമായിരുന്നു .
ഇപ്പോൾ ലക്കി ബാസ്‌കർ’ സക്‌സസ് സെലിബ്രേഷനിൽ പങ്കെടുത്ത സംവിധായകൻ നാഗ അശ്വിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത് . 10 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ദുൽഖറിനെ ആദ്യമായി കാണുന്നത് . ഓക്കേ കൺമണിയുടെ തെലുങ്ക് പതിപ്പ് കണ്ടപ്പോളാണ് ‘മഹാനടിയിലേക്ക് ദുൽഖറിനെ ക്ഷണിച്ചത് .

‘മഹാനടിയുടെ കഥ പറയാനായി ഞാൻ ചെന്നൈയിൽ ദുൽഖറിനെ കാണാൻ ചെന്നിരുന്നു. അന്ന് ഭാഷ പ്രശ്‌നം ഉള്ളതിനാൽ സിനിമ ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ കഥാപാത്രം ആളുകൾ കാണുമ്പോൾ തനിക്ക് തെലുങ്ക് സംസാരിക്കാൻ അറിയില്ല എന്നത് വ്യക്തമായി മനസിലാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. 6 വർഷത്തിന് ശേഷം, അദ്ദേഹത്തിൻ്റെ ഹാട്രിക് വിജയം ആഘോഷിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. തെലുങ്കിലെ സൂപ്പർ സ്റ്റാറാണ് ദുൽഖർ ഇപ്പോൾ. നിങ്ങളുടെ ഈ വിജയത്തിൽ വളരെ സന്തോഷം ഉണ്ട്’ നാഗ് അശ്വിൻ പറഞ്ഞു.
അഭിനയിച്ച മൂന്ന് സിനിമകളും ഗംഭീര വിജയമാക്കി മാറ്റിയ മറ്റൊരു അന്യഭാഷാ നടനും തെലുങ്കിൽ ഇല്ലെന്നും ദുൽഖർ വളരെയധികം മുന്നിലാണെന്നും നാഗ അശ്വിൻ കൂട്ടിച്ചേർത്തു .

നാഗ അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടിയിലൂടെയാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത് . താൻ ഈ വേദിയിൽ നിൽക്കാൻ കാരണം നാഗ് അശ്വിനും സ്വപ്ന ദത്തുമാണെന്ന് ദുൽഖറും വേദിയില്‍ പറഞ്ഞു. മഹാനടിയിൽ താൻ തന്നെ ജെമിനി ഗണേശൻ ആവണമെന്ന വിശ്വാസം അവർക്ക് ഉണ്ടായതു കൊണ്ടാണ് ആ സിനിമ നടന്നതെന്നാണ് പറഞ്ഞത്.
മഹാനടി, സീതാരാമം എന്നീ ചിത്രങ്ങളാണ് ദുൽഖര്‍ നായകനായ തെലുങ്കിലെ മറ്റു ഹിറ്റ് സിനിമകൾ. മഹാനടിക്കും സീതാരാമത്തിനും ലക്കി ഭാസ്കറിനും മുന്നേ നാഗ് അശ്വിന്റെയോ ഹനു രാഘവപുടിയുടെയോ വെങ്കിയുടെയോ സിനിമകൾ കണ്ടിട്ടില്ലെന്നും അവരെ താൻ വിശ്വസിക്കുകയായിരുന്നു എന്നും ദുൽഖർ പറഞ്ഞു. ഈ വർഷം പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കിയിലും ദുൽഖറിന്റെ കാമിയോ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.











