
കൗമാര പ്രായത്തിൽ സിനിമയിൽ എത്തിയിട്ടും എന്തുകൊണ്ട് നായിക വേഷങ്ങൾക്ക് ശ്രമിച്ചില്ലെന്നതിനുള്ള മറുപടി പറയുകയാണിപ്പോൾ നടി തെസ്നി ഖാൻ.
തന്റെ അമ്മയ്ക്കൊപ്പം അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തെസ്നി ഖാൻ. അന്ന് നായികയാകണമെങ്കിൽ അഴക് തന്നെ വേണമായിരുന്നുവെന്നും തനിക്ക് അതില്ലാത്തതിനാലാണ് നായികയുടെ കൂട്ടുകാരി റോളുകൾ താൻ ചെയ്തതെന്നും തെസ്നി ഖാൻ പറയുന്നു.
താൻ സിനിമയിലേക്ക് വന്ന സമയത്ത് ആനിയടക്കം നല്ല സുന്ദരികളാണ് നായികമാരായി അഭിനയിക്കുന്നത്. നല്ല കളർ, നല്ല ഭംഗി, നല്ല മുടി ഇതൊക്കെയാണ് നായികയാകാൻ വേണ്ടി നോക്കുക. എന്നാൽ പക്ഷെ ലുക്ക് എങ്ങനെ ആയാലും ഇപ്പോൾ ആർക്കും അഭിനയിക്കാമെന്നായി കഥ നന്നായാൽ മാത്രം മതി. മേക്കപ്പും വേണ്ട. എന്നാൽ പക്ഷെ അന്ന് അതല്ല സാഹചര്യം എന്നും തെസ്നി ഖാൻ പറയുന്നു.
സിനിമാ നടിയെന്ന് പറഞ്ഞ് കഴിഞ്ഞാൽ അഴക് തന്നെ വേണം. അവൾ സിനിമാ നടിയെപ്പോലെ എന്നൊക്കെയുള്ള പ്രയോഗമില്ലേ… സുന്ദരികളെയാണ് അങ്ങനെ പറയുന്നത്. തനിക്ക് അതിൽ കുഴപ്പമൊന്നുമില്ല. താൻ നോർമലാണ്. എന്നാൽ പക്ഷെ ഹീറോയിൻ ആകാൻ മാത്രം സുന്ദരിയൊന്നുമായിരുന്നില്ല എന്നും പോരാത്തതിന് അന്ന് മെലിഞ്ഞ് ഉണങ്ങി കവിളൊക്കെ ഒട്ടി ഇത്ര കളറൊന്നും ഉണ്ടായിരുന്നില്ല എന്നും തെസ്നിഖാൻ പറയുന്നു. എന്തെന്നാൽ ടീനേജ് ആയിരുന്നില്ലേ… നമ്മൾ ഒന്നും ശ്രദ്ധിക്കില്ലല്ലോ… വെയിലും കൊണ്ട് മുഖകുരുവുമായി നടക്കുകയായിരുന്നു. പോരാത്തേന് ചുരുണ്ട മുടിയുമായിരുന്നു. പിന്നീട് അല്ലെ സ്ട്രെയ്റ്റിനിങ്ങൊക്കെ വന്നത്.

എന്തോ ഭാഗ്യത്തിനാണ് സംവിധായകർ തന്നെ കൂട്ടുകാരി റോളുകളിലേക്ക് കാസ്റ്റ് ചെയ്തത്. മിക്കതിലും നായികയുടെ കൂട്ടുകാരിയായിരുന്നു. തന്നോടൊപ്പം ബീന ആന്റണിയുമുണ്ടായിരുന്നു എന്നും തെസ്നി ഖാൻ പറയുന്നു. എന്നാൽ അവൾ കാണാൻ സുന്ദരിയായിരുന്നു എന്നാണ് ബീന ആന്റണിയെപ്പറ്റി തെസ്നി ഖാൻ പറയുന്നത്.
ഭംഗിയൊന്നും താൻ നോക്കിയില്ല. ആഗ്രഹത്തിന്റെ പുറത്ത് മുഖം ഒന്ന് സ്ക്രീനിൽ കാണാൻ വേണ്ടി തുച്ഛമായ തുകയ്ക്ക് അന്ന് അഭിനയിച്ചു. പിന്നീട് ജഗദീഷിന്റെ കാക്കത്തൊള്ളായിരം’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചെന്നും തെസ്നി ഖാൻ പറയുന്നു.
തന്റെ അന്നത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും തെസ്നിഖാൻ തുറന്നു പറയുന്നു. അന്ന് വാടയ്ക്കാണ് തങ്ങൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കിട്ടുന്ന തുച്ഛമായ തുകയ്ക്ക് വീട്ടു കാര്യങ്ങൾ നടക്കുമല്ലോയെന്ന് മാത്രമാണ് അന്ന് പ്രതിഫലം കിട്ടുമ്പോൾ താൻ ആലോചിച്ചിരുന്നത് എന്നും തെസ്നി ഖാൻ പറയുന്നു. താൻ ഒട്ടും ബ്യൂട്ടി കോൺസിസ് ആയിരുന്നില്ല എന്നാണ് തെസ്നിഖാൻ പറയുന്നത്.
ഒരിക്കൽ പോലും സ്കിൻ നോക്കണം അതിന് വേണ്ടത് ചെയ്യണം എന്നൊന്നും താൻ ചിന്തിച്ചിരുന്നില്ല. സിനിമകളിൽ കൂട്ടുകാരിയായി അഭിനയിച്ച് മടുത്തപ്പോഴാണ് താൻ സീരിയലിൽ അഭിനയിച്ച് തുടങ്ങിയത് എന്നും തെസ്നി ഖാൻ പറയുന്നു. എന്നാൽ പക്ഷെ സീരിയലിന് വലിയ ലഗ്ഗേജുമായി ഒക്കെ പോകുമ്പോള്‍ താന്‍ കരഞ്ഞു കൊണ്ടാണ് പോകാറുള്ളതെന്നും തെസ്‌നി ഖാന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
ഈ സീരിയലില്‍ അഭിനയിക്കുന്നത് എന്നാണ് നിര്‍ത്താന്‍ സാധിക്കുക എന്നോര്‍ത്തായിരുന്നു തന്റെ വിഷമം. കാരണം സീരിയലലില്‍ അഭിനയിച്ച് കിട്ടുന്ന പണം സീരിയലിന് വേണ്ടി തന്നെ കോസ്റ്റിയൂംസും മറ്റും വാങ്ങാന്‍ ചെലവഴിക്കുന്ന അവസ്ഥ ഓർത്താണ് വിഷമം. കുറേ നല്ല സീരിയലുകൾ ചെയ്തു. അതിനിടയിൽ ഇടയ്ക്കിടെ സത്യൻ അന്തിക്കാട് സിനിമകളിൽ തനിക്ക് അവസരം കിട്ടുമായിരുന്നു എന്നും തെസ്നി ഖാൻ ഓർക്കുന്നു. അവസാനം താൻ ചെയ്ത സീരിയിൽ അൽഫോൺസാമ്മയാണ്.
എന്നാല്‍ അല്‍ഫോന്‍സാമ്മ കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോഴാണ് തനിക്ക് പോക്കിരി രാജ’ എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് . പടത്തില്‍ സലിം കുമാറിന്റെ ഭാര്യയായാണ് അഭിനയിച്ചത്. ആ ചിത്രം ഹിറ്റായിരുന്നു. ആ പടം ഹിറ്റായതോടെ ഉദയകൃഷ്ണ സിബികെ തോമസിന്റെ തന്നെ കാര്യസ്ഥനില്‍’ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. കാര്യസ്ഥന്‍ കഴിഞ്ഞപ്പോഴേക്കും തനിക്ക് സിനിമയില്‍ പടിപടിയായി അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു എന്നും തെസ്നി ഖാൻ പറയുന്നു.
അതിനു ശേഷം മമ്മൂക്കയുടെ കൂടെ കുറേ പടങ്ങൾ കിട്ടിയെന്നും തെസ്നി ഖാൻ പറയുന്നു. അടുപ്പിച്ച് മമ്മൂട്ടിക്കൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച ഘട്ടത്തില്‍ മമ്മൂക്ക തന്ന ഉപദേശം തനിക്ക് ജീവിതത്തില്‍ മുതല്‍ക്കൂട്ടായെന്നും തെസ്‌നി ഖാന്‍ പറഞ്ഞു.
‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങി കുറച്ച് സിനിമകള്‍ കിട്ടി തുടങ്ങിയപ്പോള്‍ മമ്മൂക്ക ഒരു ദിവസം സെറ്റില്‍ നിന്ന് എന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. നീ ഇനി നിനക്ക് വേണ്ടി ജീവിച്ച് തുടങ്ങ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാതെ. എത്രയും പെട്ടെന്ന് ഒരു ഫ്‌ളാറ്റെടുക്ക്. എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും പറ്റുന്നത്, സിനിമ കിട്ടുമ്പോള്‍ കുടുംബത്തിന് വേണ്ടി ജീവിച്ചിട്ടും അവര്‍ക്ക് വേണ്ടി പൈസ ധാരാളം ചെലവാക്കി കഴിഞ്ഞും അവസാനം നമ്മള്‍ ഒന്നുമില്ലാതാവും. നമുക്ക് ഒന്നുമുണ്ടാവില്ല കൈയ്യില്‍. കുടുംബത്തിന് വേണ്ടി ജീവിച്ച് കണ്ടമാനം പൈസ അവർക്ക് വേണ്ടി ചിലവഴിച്ചാൽ അവസാനം നമ്മൾ ബിഗ് സീറോയാകുമെന്ന് മമ്മൂക്ക ഉപദേശിച്ചു’.
‘അതുകൊണ്ട് മര്യാദക്ക് കിട്ടുന്ന പൈസ സേവ് ചെയ്തിട്ട് ഒരു ഫ്‌ളാറ്റ് എടുക്കണം’ എന്ന് പറഞ്ഞപ്പോള്‍ തനിക്ക് പേടിയായി എന്നും തെസ്‌നി ഖാന്‍ പറഞ്ഞു. പൈസ കുറച്ച് കുറച്ച് ശേഖരിച്ച് ഫ്ലാറ്റ് വാങ്ങാനും ഉപദേശിച്ചു. അവസാനം ഫ്ലാറ്റ് വാങ്ങി. ഇപ്പോള്‍ അത്യാവശ്യം കഥാപാത്രങ്ങള്‍ ഒക്കെ കിട്ടുന്നുണ്ട്. ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാല്‍ ഇവള്‍ക്ക് സെറ്റാകാന്‍ പറ്റുമെന്ന് അദ്ദേഹം ചിന്തിച്ചു കാണുമെന്നും തെസ്‌നി ഖാന്‍ പറയുന്നു.
എട്ട് വർഷമായി താൻ സെറ്റിൽഡായി ജീവിക്കുകയാണെന്നും ഇതുവരെയുള്ള അഭിനയ ജീവിതത്തെ കുറിച്ച് സംസാരിച്ച് തെസ്നി ഖാൻ പറഞ്ഞു.
മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ചുവടുറപ്പിച്ച് ഹാസ്യ താരമായി മാറിയ അഭിനേത്രിയാണ് നടി തെസ്നി ഖാൻ. നായികയുടെ കൂട്ടുകാരി റോളുകൾ വഴിയാണ് സിനിമയിൽ തെസ്നി ഖാൻ മുഖം കാണിച്ച് തുടങ്ങിയത്. കൂടാതെ തന്നെ നിരവധി സീരിയലുകളിലും ഇതിനൊടകം തെസ്നി ഖാൻ അഭിനയിച്ചു. കോമഡി കൈകാര്യം ചെയ്യുമെന്നതിനാൽ സ്റ്റേജ് ഷോകളിലും തെസ്നിഖാൻ തിളങ്ങിയിട്ടുണ്ട്. അമ്പത്തിനാലുകാരിയായ തെസ്നി ഖാൻ സിനിമയിൽ വന്നതിന് ശേഷമാണ് സ്വന്തമായി വീട് വാങ്ങിയതും ജീവിതം സുരക്ഷിതമാക്കിയതുമെല്ലാം.
മജീഷ്യനായിരുന്ന പിതാവിന്റെ കൂടെ സ്റ്റേജ് ഷോകളില്‍ സഹായിക്കാനും മറ്റും പോയാണ് തെസ്‌നി ഖാന്റെ തുടക്കം. നൃത്തത്തില്‍ താത്പര്യമുണ്ടെന്ന് മനസിലാക്കി പിതാവ് തന്നെ നൃത്തം പഠിക്കാന്‍ വിട്ടുവെന്നും ഒരു സമയത്ത് കലാഭവനില്‍ ചേര്‍ന്ന് നിരവധി സ്‌റ്റേജ് ഷോകളില്‍ പങ്കെടുത്തുവെന്നും തെസ്‌നി ഖാന്‍ പറയുന്നു. 1988ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഡെയ്‌സി’ യിലൂടെയായിരുന്നു സിനിമയിലേക്കുള്ള തെസ്നി ഖാന്റെ അരങ്ങേറ്റം. ഇന്ന് 33 വർഷമായി മലയാള സിനിമയുടെ ഭാഗമാണ് തെസ്നി ഖാൻ.











