പൊട്ടിക്കരയണമെന്നുണ്ട്, മറ്റുള്ളവരെ കളിയാക്കി വീഡിയോ ചെയ്തു ജീവിക്കുന്നു; അനന്ദുവിനെതിരെ ദിയ

കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമൊക്കെ ആയ ദിയ കൃഷ്ണയുടെ ഓൺലെെൻ ഫാൻസി ഒർണമെന്റ്റ് ഷോപ്പായ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട് ദിയ കൃഷ്ണയ്‌ക്കെതിരെ ഒരു കസ്റ്റമറുടെ ആരോപണം പുറത്ത് വരുന്നത്.

പലരും ദിയക്കെതിരെ ഈ വിവാദം ആയുധമാക്കുകയും ചെയ്തു. ഏറെക്കുറെ സോഷ്യൽ മീഡിയയിൽ ഇത് ചർച്ചകൾ വഴിവെച്ചു. ഇതൊരു വിവാദ വിഷയമായി മാറുകയായിരുന്നു. പരാതി ഉന്നയിച്ചവർക്കെതിരെ അവർക്കുള്ള മറുപടിയുമായി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദിയ കൃഷ്ണ രംഗത്ത് വരികയും ചെയ്തു.

ഇപ്പോഴിതാ ഈയൊരു  വിഷയത്തിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിക്കുകയാണ് ദിയ കൃഷ്ണ. ഓപ്പണിം​ഗ് വീഡിയോ അയക്കാത്തതിനാൽ ഹെൽപ് ചെയ്യാൻ പറ്റിയില്ല. അയച്ച ഓപ്പണിം​ഗ് വീഡിയോ കട്ടാണ്. നേരത്തെ തുറന്ന് നോക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അവർ നിയമപരമായി നീങ്ങിയാൽ റീപ്ലേസ്മെന്റോ റീ ഫണ്ടോ പോലുള്ള ഓപ്ഷൻ തങ്ങൾ ചെയ്ത് തരാനും തയ്യാറാണ് എന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

എന്നാൽ പക്ഷെ ഇപ്പോഴത്തെ വിവാദം മുതലെ‌ടുത്ത് തന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ടെന്ന് ദിയ തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു. പരാതി ഉന്നയിച്ച സ്ത്രീ വാശിയുടെ പേരിൽ തനിക്കെതിരെ സംസാരിക്കാൻ ഒരു യൂട്യൂബറോട് ആവശ്യപ്പെട്ടെന്ന് ദിയ കൃഷ്ണ ആരോപിക്കുന്നു. ഇയാളെ പരാമർശിച്ചു കൊണ്ടാണ് ദിയ കൃഷ്ണ പുതിയ വീഡിയോയിൽ സംസാരിക്കുന്നത്.

ലൈഫ് ഓഫ് അനന്തു’ എന്ന യൂട്യൂബ് ചാനലിന്റെ ഓണറായ അനന്തുവിനെതിരെയാണ് പുതിയ വീഡിയോയിൽ ദിയ കൃഷ്ണ സംസാരിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത ആൾ സംസാരിക്കുന്നത് പോലെയാണ് അയാൾ സംസാരിച്ചത് എന്നും ദിയ കൃഷ്ണ പറയുന്നു. മാലയുടെയും കമ്മലിന്റെയും വീഡിയോ കണ്ടപ്പോൾ അങ്ങനെയെങ്കിലും കഞ്ഞിക്ക് വകയുണ്ടാകട്ടെ എന്ന് കരുതി എന്നും ദിയ കൃഷ്ണ സൂചിപ്പിക്കുന്നു.

പക്ഷെ രണ്ട് മാസം മുന്നേ ഇയാൾ വളരെ മോശമായി തന്നെക്കുറിച്ച് സംസാരിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ദിയ കൃഷ്ണ അധിക്ഷേപങ്ങൾ ഓരോന്നായി ഈ വീഡിയോയിലൂടെ എടുത്ത് പറഞ്ഞു. അശ്വിൻ ഗണേഷിനെയാണ് ദിയ കൃഷ്ണ പ്രണയിച്ച് വിവാഹം കഴിച്ചത്. ദിയ കൃഷ്ണയ്ക്ക് മുൻപുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിനെപ്പറ്റി അനന്തു അയാളുടെ വീഡിയോയിൽ ദിയ കൃഷ്ണയെ മോശമാക്കി സംസാരിച്ചതിനെപ്പറ്റിയും ദിയ കൃഷ്ണ പറയുന്നു.

നേരത്തെയുള്ളവനെ തേച്ചൊട്ടിച്ചു എന്ന് അയാൾ പറയുന്നു. താൻ തേച്ച് ഒട്ടിച്ചു എന്ന് പറയാൻ എന്ത് അധികാരമാണ് ഈ പുള്ളിക്കുള്ളത് എന്നും ദിയ കൃഷ്ണ ചോദിക്കുന്നു. അശ്വിനോട് സിംപതി തോന്നുന്നെന്ന തരത്തിൽ അയാൾ ഈ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. അശ്വിൻ ഗണേഷ്  പൊട്ടനായിരിക്കുന്നു, പൈസയുള്ളത് കൊണ്ട് ആൾക്കാരെ മേടിക്കുന്നു എന്ന് പറയുന്നു. വിദ്യഭ്യാസമില്ലാത്ത എത്രയോ പേർ ഇത് കണ്ട് വിശ്വസിക്കുന്നുണ്ടാകുമെന്ന് ദിയ കൃഷ്ണ ചോദിക്കുന്നു.

തന്റെ ബിസിനസിനെ  കുറ്റപ്പെടുത്തുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്ന് ദിയ കൃഷ്ണ തുറന്ന് പറഞ്ഞു. അതുപോലെ തന്നെ കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയിൽ താൻ ഭർത്താവ് അശ്വിൻ ഗണേഷിനെയും പിടിച്ചിരുത്തിയത് എന്നും ദിയ കൃഷ്ണ പറയുന്നു. ഈ ബിസിനസ് താൻ വളരെ കഷ്ടപ്പെട്ടാണുണ്ടാക്കിയത്.

ഈ സംരംഭം തുടങ്ങാൻ കുടുംബത്തിൽ ഒരാൾ പോലും തന്നെ ഇതിനു വേണ്ടി സഹായിച്ചിട്ടില്ല. താൻ സഹായം ചോദിച്ചിട്ടില്ല എന്നും ദിയ കൃഷ്ണ വ്യക്തമാകുന്നു. ഒറ്റയ്ക്കാണ് ഇവിടെ വരെ ഇത് താൻ കൊണ്ടു വന്നത്. ഇന്ന് അശ്വിൻ ഗണേഷ് തന്നെ ടെക്നിക്കലായി സഹായിക്കുന്നുണ്ട്. ഒരു ദിവസം കൊണ്ട് തന്റെ ബിസിനസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ കൈയും കെ‌ട്ടി നിൽക്കാൻ പറ്റില്ല എന്നും ദിയ കൃഷ്ണ ആഞ്ഞടിച്ചു.

ആരോടും സഹായം ചോദിച്ചിട്ടില്ല. തന്റെ ബിസിനസിനെ കളിയാക്കി പോലും അയാൾ സംസാരിച്ചെന്നും ദിയ കൃഷ്ണ പറയുന്നു. തന്നെ അധിക്ഷേപിച്ച യുവാവിനെതിരെ നിയമപരമായി തനിക്ക് നീങ്ങാം. എന്നാൽ പക്ഷെ ചെയ്യാത്തത് പക്വതയില്ലാത്ത ഇയാളുടെ ജീവിതം തുലയ്ക്കാൻ തനിക്ക്  താൽപര്യമില്ലാത്ത് കൊണ്ടാണെന്നും ദിയ  കൃഷ്ണ പറയുന്നു. തന്റെ കസ്റ്റമേഴ്സിന്റെ പരാതികൾക്കും ദിയ കൃഷ്ണ ഈ വീഡിയോയിലൂടെ മറുപടി നൽകി.

ഓപ്പണിം​ഗ് വീഡിയോ ചോദിക്കുന്നത് വേറെ വഴിയില്ലാത്തത് കൊണ്ടാണ് എന്നും ദിയ കൃഷ്ണ പറയുന്നു. വൈകാരികമായി തന്നെയാണ് ഈ വീഡിയോയിലുടനീളം ദിയ കൃഷ്ണ സംസാരിക്കുന്നത്. സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ട്. അശ്വിന്റെ മുന്നിൽ പോലും ഇരുന്ന് കരയാൻ താൽപര്യമില്ലാത്ത ആളാണ് താൻ എന്നും ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് കരയാൻ ഒട്ടും താൽപര്യമില്ലെന്നും ദിയ കൃഷ്ണ വൈകാരികമായി പറഞ്ഞു.

ഇനിയും ഇത്തരം വീഡിയോ വന്നാൽ നിയമപരമായി നീങ്ങും. ഉറങ്ങാൻ പറ്റുന്നില്ല, ബിപി പ്രശ്നമുണ്ടെന്നും ​ദിയ കൃഷ്ണ വ്യക്തമാക്കി. വീഡിയോയുടെ അവസാനം ദിയ കൃഷ്ണ കരയുന്നുണ്ട്. അതേസമയം ദിയ കൃഷ്ണയുടെ സ്റ്റോറിൽ നിന്നും ആഭരണം ഓർഡർ ചെയ്ത യൂട്യൂബർ പരാതിയുമായി രം​ഗത്ത് വന്നു. ഇവർ പങ്കുവെച്ച യൂട്യൂബ് വീഡിയോയിൽ കൂടിയാണ് ദിയ കൃഷ്ണയുടെ ഓൺലൈൻ ഫാൻസി സ്റ്റോറിനെതിരെ പരാതി ഉന്നയിച്ചത്. ഇവർക്കും ഇത്തരത്തിൽ ഒരു ഓൺലൈൻ ഫാൻസി ഒർണമെന്റ് ഷോപ്പ് ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സം​ഗീത അനിൽകുമാറാണ് ദിയ കൃഷ്ണയ്‌ക്കെതിരെ പരാതി ഉന്നയിച്ചത്.