കല്പനയുടെ ഭർത്താവ് രണ്ടാമതും വിവാഹിതനായി; ഭാര്യയ്‌ക്കൊപ്പം അനിൽകുമാർ പൊതുവേദിയിൽ

സിനിമകളില്‍ വിജയിക്കാന്‍ സാധിച്ചെങ്കിലും ദാമ്പത്യ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ നടി കല്പനയ്ക്ക് സാധിച്ചിരുന്നില്ല. മരിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് അനില്‍ കുമാറുമായി നടി ബന്ധം വേര്‍ പിരിഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത കല്പനയുടെ ഭര്‍ത്താവിനെ കുറിച്ച് പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ടാമതും വിവാഹിതനായ താരഭര്‍ത്താവിനെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അനിൽ കുമാർ പുനർ വിവാഹിതൻ ആയിരിയ്ക്കുന്നു. ഭാര്യക്ക് ഒപ്പം ഗുരുവായൂരിൽ ഒരു പൊതു വേദിയിൽ എത്തിയപ്പോഴുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇന്നലെ സിനിമാ നിർമ്മാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനില്‍ കുമാറും ഭാര്യയും. കല്‍പനയുടെ ഭര്‍ത്താവാണെന്ന് മനസ്സിലായതോടെ ക്യാമറ കണ്ണുകള്‍ അദ്ദേഹത്തിന് പിന്നാലെയായി.

ഒരു നവ വധുവിനെപോലെ അണിഞ്ഞൊരുങ്ങിയാണ് അനിലിന് ഒപ്പം ഭാര്യ ചേർന്നു നില്കുന്നത്. 61 വയസ്സായി അനിലിന്, അമ്മ കൂടി ഒപ്പം ഇല്ലാതെ ആയതോടെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു. അപ്പോൾ ഇനി ഒരു കൂട്ട് അദ്ദേഹത്തിന് ഉണ്ടാകുന്നതിൽ തെറ്റ് എന്താണ് എന്നൊക്കെയുള്ള ചർച്ചകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

അതേസമയം ഭാര്യയെ സഹപ്രവർത്തകർക്കും കൂട്ടുകാർക്കും ആയി സന്തോഷത്തോടെ പരിചയപ്പെടുത്തുന്ന അനിലിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം ഇപ്പോൾ വൈറലാണ്. ഇത് എപ്പോഴായിരുന്നു ഇവരുടെ വിവാഹം, ആരും അറിഞ്ഞില്ലല്ലോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് അനിൽ കുമാറിന്റെ പുതിയ വീഡിയോയ്ക്ക് താഴെ വരുന്നത്.

മാത്രമല്ല മുന്‍പ് വിവാഹ ജീവിതത്തെക്കുറിച്ച് കല്പന പറഞ്ഞതും ചിലര്‍ കമന്റുകളിലൂടെ രേഖപ്പെടുത്തി. ‘കല്‍പനയും ഇദ്ദേഹവും തമ്മില്‍ ലവ് മാരേജ് ആയിരുന്നു. കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇയാള്‍ നടിയുടെ പുറകെ നടന്നിട്ടാണ് കെട്ടിയത്. വിവാഹത്തിനു ശേഷം നടിയെക്കുറിച്ച് ആരോ മോശമായി സംസാരിച്ചത് ഇയാള്‍ വിശ്വസിച്ചു. അടുത്ത സുഹൃത്തുക്കളില്‍ ആരോ ആണ് അങ്ങനെ ഒരു കഥ പറഞ്ഞത്. അതാണ് കല്‍പനയുമായി വേര്‍പിരിയാന്‍ ഉണ്ടായ കാരണം. ഇക്കാര്യം ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു.’ എന്നാണ് ഒരു കമന്റ്.

അതേസമയം മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് കല്‍പ്പന. തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞു നിന്ന താരസഹോദരിമാരിൽ ഒരാൾ ആണ് കല്പന. ഇന്നും സഹോദരിമാരായ കലാരഞ്ജിനിയും ഉർവശിയും സിനിമകളിൽ സജീവമാണ്. വിടപറഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും അവതരിപ്പിച്ച നിരവധി വേഷങ്ങളിലൂടെ കൽപന ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ കൽപ്പന, ഹാസ്യ വേഷങ്ങളിലൂടെയാണ് സ്വന്തമായ ഒരിടം കണ്ടെത്തുന്നത്.

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും കല്‍പ്പന സമ്മാനിച്ചിട്ടുണ്ട്. അതുല്യ പ്രതിഭയായ കൽപ്പനയ്ക്ക് പകരം മറ്റൊരാളെ കണ്ടെത്തുക എന്നത് സാധ്യമായ കാര്യമല്ല. മലയാളക്കരയെ ഞെട്ടിച്ചു കൊണ്ടാണ് കല്‍പനയുടെ വിയോഗ വാര്‍ത്ത പുറത്തു വരുന്നത്. 2016 ജനുവരി 25ന് പുലര്‍ച്ചയാണ് നടി മരണപ്പെടുന്നത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം കൽപ്പനയെ തട്ടിയെടുത്തു.

ഏറ്റവുമൊടുവില്‍ കല്പന  അഭിനയിച്ച് പുറത്തു വന്ന ചാര്‍ലി എന്ന ദുൽഖർ സൽമാൻ ചിത്രമായിരുന്നു . മലയാളികളെ ചിരിച്ചിപ്പ് ചിരിപ്പിച്ച് ഒടുവില്‍ ഒരു വലിയ കണ്ണീരായി മാറി കൽപ്പന.