മരണത്തേക്കാൾ ഭയം കൽപ്പനയെ; അനിൽ കുമാർ അന്ന് പറഞ്ഞത്; മറുപടിയായി കല്പന പറഞ്ഞത്

സിനിമ ജീവിതം നടി കൽപനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. ഭർത്താവ് അനിൽ കുമാറുമായുള്ള ബന്ധം 2012ൽ കൽപ്പന വേർപെടുത്തിയിരുന്നു. ഹാസ്യതാരമായും സഹനടിയായുമെല്ലാം തെന്നിന്ത്യയിലാകെ സജീവമായിരുന്ന കൽപ്പനയുടെ വ്യക്ത ജീവിതം വീണ്ടും ചർച്ചയാകുകയാണിപ്പോൾ.

താരത്തിന്റെ മുൻ ഭർത്താവ് അനിൽ കുമാർ രണ്ടാമതും വിവാഹിതനായി എന്ന വാർത്ത പുറത്ത് വന്നതോടെയാണ് ഇരുവരുടെയും പതിവഴിയിൽ അവസാനിപിച്ച ദമ്പത്യ ജീവിതം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായത്. അറുപത്തിയൊന്നുകാരനായ അനിൽ കുമാർ രണ്ടാം ഭാര്യയ്ക്കൊപ്പം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരു പൊതുവേദിയിൽ എത്തിയപ്പോഴുണ്ടായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അനിൽ വീണ്ടും വിവാഹിതനായിയെന്ന് പുറംലോകം അറിയുന്നത്.

കേരള സാരിയിൽ അതീവ സുന്ദരിയായാണ് അനിൽ കുമാറിനൊപ്പം ഭാര്യ ചടങ്ങിനെത്തിയത്. കല്പ്പനയുടെ മരണശേഷം അനിൽ കുമാറിനെക്കുറിച്ച് അധികം വാർത്തകൾ വന്നിട്ടുണ്ടായിരുന്നില്ല. മകളുടെ സിനിമ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നപ്പോഴും അനിലിന്റെ മുഖവും സോഷ്യൽ മീഡിയ തിരഞ്ഞു. എന്നാൽ എല്ലാ ഇടത്തു നിന്നും വിട്ടു നിന്ന അനിൽ കുറച്ചു നാൾ മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അമ്മക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടും, യാത്രകളിലെ നിമിഷങ്ങൾ കോർത്തിണക്കിയും എല്ലാം അനിൽ സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. 2022 ജൂലൈയിൽ ആണ് അനിൽ ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിടുന്നത്.

എന്നാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിട്ടില്ലെങ്കിലും അനിൽ സൈബർ ഇടത്തിൽ ഉണ്ട് എന്നാണ് സൂചന. കൽപ്പനയുടെ മരണത്തിന് മുമ്പ് തന്നെ ഇരുവരും വിവാഹമോചിതരായിരുന്നു. നടിയുമായി വേർപിരിഞ്ഞശേഷം അനിൽ കുമാർ കൽപ്പനയെ കുറിച്ച് പറഞ്ഞ വാക്കുകൾ അന്ന് ഏറെ ചർച്ചയായതുമാണ്.

മരണത്തേക്കാൾ തനിക്ക് ഭയം കൽപ്പനയെയാണെന്നാണ് അന്ന് അനിൽ കുമാർ പറഞ്ഞത്. പിന്നീട് ജെബി ജം​ഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ അതെകുറിച്ച് നടി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷെ ഒരു വാക്കുകൊണ്ട് പോലും കൽപ്പന അനിലെ കുറ്റപ്പെടുത്തിയില്ല. ‘കാഴ്ചയിൽ അടക്കം തങ്ങൾ വേറെ വേറെയായിരുന്നുവെങ്കിലും ഞങ്ങൾ തമ്മിൽ ഒരുപാട് ചേർച്ചകൾ ഉണ്ടായിരുന്നുവെന്നും തങ്ങളുടെ സ്റ്റാറും ജനന തിയ്യതിയും എല്ലാം ഒന്നാണ്.

ഞാൻ വെജിറ്റേറിയനാണ്. അദ്ദേഹം നോൺ വെജിറ്റേറിയനാണ്. ഞങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ പോലെ തന്നെ ചേർച്ചകളും ഉണ്ടായിരുന്നുവെന്നുമാണ് കല്പന അന്ന് പറഞ്ഞത്. ബന്ധങ്ങൾ എന്നത് വലുതായതുകൊണ്ട് അത് വേർപിരിയുമ്പോൾ വിഷമം തീർച്ചയായും ഉണ്ടാകും. എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞ് നോക്കിയില്ല എന്ന് അദ്ദേഹം പറയുന്നു… ആയിരിക്കാം.

രാമായണം അല്ലെങ്കിൽ മഹാഭാരതമൊക്കെ എടുക്കുമ്പോൾ കഥകളും ഉപ കഥകളുമൊക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കിൽ രാമായണമായി മാറുന്നത്. മഹാഭാരതമാകാൻ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് വിഷയവുമില്ല. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം. പക്ഷെ അത് താൻ ചെയ്യില്ല. മറ്റൊരു വ്യക്തിയെ കുറിച്ച് കുറ്റം പറയാത്ത ആളാണ് ഞാൻ. ആ ഞാനാണ് ഇനി പതിനാറ് വർഷത്തെ പരിചയമുള്ള അദ്ദേഹത്തെ കുറിച്ച് പറയുന്നത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ക്ഷമിക്കാനും ഞാൻ തയ്യാറാണെന്നാണ് അന്ന് കൽപ്പന പറഞ്ഞത്.

മാത്രമല്ല ഞങ്ങൾ രണ്ടുപേരുടെയും നക്ഷത്രം അത്തമാണ് പിരിയാൻ സാധ്യതയുണ്ടെന്ന് നേരത്തെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നുവെന്നും കർമ്മമാകാം പിരിയാൻ കാരണമെന്നും ഒരിക്കലും ഞാൻ ആരെയും പഴിക്കാൻ നിൽക്കുന്നില്ലയെന്നും’ കല്പന പറഞ്ഞു.

എന്നാൽ കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും സ്വസ്ഥത ലഭിച്ചിട്ടില്ല.’ ‘ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കല്‍പ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണ്. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞ് പരത്തി.’ ‘എന്നാല്‍ അപ്പോഴെല്ലാം ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയിരുന്നുവെന്നും സ്വന്തം സഹോദരിയേയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുമ്പോട്ട് പോകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്നുമാണ് അനിൽ അന്ന് പറഞ്ഞത്.

അതേസമയം 2012ലാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവർക്കും ശ്രീമയി എന്നൊരു മകളാണുള്ളത്. കൽപ്പനയുടെ കുടുംബത്തിന്റെ സംരക്ഷണയിലാണ് ശ്രീമയി വളരുന്നത്.  അമ്മയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രീമയി ഇടയ്ക്കിടെ കുറിപ്പുകൾ പങ്കിടാറുണ്ട്. എന്നാൽ ഒരു അഭിമുഖത്തിൽ പോലും അച്ഛനെ കുറിച്ച് ശ്രീമയി സംസാരിച്ചിട്ടില്ല. സിനിമയിലേക്ക് വരുമ്പോൾ താൻ അമ്മയുടെ പേരിലാകും അറിയപ്പെടുക എന്നാൽ ഭാവിയിൽ തന്റെ പേരിൽ അമ്മ അറിയപ്പെടണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ശ്രീമയി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

അമ്മയുടെ സ്ഥാനത്ത് ശ്രീമയിക്കിപ്പോൾ കലാരഞ്ജിനിയാണുള്ളത്. അതേസമയം മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു നടി കൽപ്പനയുടെ വേർപാട്. ഹാസ്യതാരമായും സഹനടിയായുമെല്ലാം തെന്നിന്ത്യയിലാകെ നിറഞ്ഞ് നിൽക്കുമ്പോൾ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തി നടിയുടെ ജീവൻ എടുക്കുകയായിരുന്നു. മരിക്കുമ്പോൾ വെറും അമ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു കൽപ്പനയുടെ പ്രായം. വിടവാങ്ങിയിട്ട് 8 വർഷം ആയെങ്കിലും ഇന്നും മലയാളിയുടെ മനസ്സിൽ മായാത്ത മുഖമാണ് കൽപ്പനയുടേത്.

2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് നടി കൽപനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ കല്പന താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.  മുപ്പത്തിയൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മുന്നൂറോളം കഥാപാത്രങ്ങഅൾക്കാണ് കൽപ്പന ജീവൻ നൽകിയത്. 1970കളില്‍ ബാല താരമായി അഭിനയ ജീവിതം ആരംഭിച്ച താരം മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങളും കല്‍പ്പനയെ തേടിയെത്തിയിട്ടുണ്ട്. തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും കല്‍പ്പനയ്‌ക്ക് ലഭിച്ചിട്ടുണ്ട്.