വർഷത്തിൽ സുരേഷ് ഗോപിക്ക് ഒരു സിനിമ ചെയ്യാമെന്ന അനുവാദവുമായി അമിത് ഷാ; ഒറ്റക്കൊമ്പൻ ഇനിയും താമസിക്കും

സിനിമ അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് തടയിട്ട് കേന്ദ്രം. വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷാ.വർഷത്തിൽ സുരേഷ് ഗോപിക്ക് ഒരു സിനിമ ചെയ്യാമെന്ന അനുവാദവുമായി കേന്ദ്ര മന്ത്രി അമിത് ഷാ.ആഴ്ചയിൽ മുന്ന് ദിവസം തലസ്ഥാന നഗരിയായ ഡൽഹിയിൽ ഉണ്ടാവണമെന്നും ,പേർസണൽ സ്റ്റാഫ് നെ നിയമിക്കണമെന്നും ബി ജെ പി കേന്ദ്ര നേതൃത്വം നൽകിയ നിർദേശങ്ങൾ കേന്ദ്ര സഹ മന്ത്രിയായി തുടരുന്ന സുരേഷ് ഗോപി അംഗീകരിച്ചതായാണ് വിവരങ്ങൾ .

ഒറ്റക്കൊമ്പൻ എന്ന തന്റെ ഇരുന്നൂറ്റിഅമ്പതാമത്തെ ചിത്രത്തിനുവേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു അദ്ദേഹം ഇതുവരെ . എന്നാൽ തന്റെ താടിയില്ലാത്ത പുതിയ ലുക്കിൽ ആരാധകർ ആശങ്കയിലായിരുന്നു.
ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പുത്തൻ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത്.ഒറ്റക്കൊമ്പനെന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ഉഹാപോഹങ്ങൾ സിനിമ താരവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി തള്ളിക്കളയുന്നതായും അറിയിക്കുന്നു.

‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്ക്രിപ്റ്റ് ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ െസപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരില്‍ പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻപറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും.’ സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു .

‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’’ ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയുടെ പറഞ്ഞതിങ്ങനെയാണ്