
വിജയ് ടിവിയിലെ ഹിറ്റ് ഷോകളായ കുക്കു വിത്ത് കോമാലി , ബിഗ് ബോസ് തമിഴ് തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയായ രമ്യ പാണ്ഡ്യൻ ബംഗളൂരു സ്വദേശിയായ കാമുകൻ ലോവൽ ധവാനുമായി വിവാഹിതയായി . യോഗ പരിശീലകനും ലൈഫ് കോച്ചുമാണ് ലോവൽ ധവാൻ. യോഗ ക്ലാസിനായി ചെന്ന പരിചയത്തിലൂടെയാണ് ഇരുവരും അടുത്തതും പ്രണയത്തിലായതും .
ഇന്ന് ഋഷികേശിലെ ശിവപുരിയിൽ ഗംഗാ നദിയുടെ ശാന്തമായ തീരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത അടുത്ത ചടങ്ങിൽ വളരെ ലളിതമായാണ് വിവാഹം നടന്നത് . രമ്യാ പാണ്ഡ്യൻ്റെ അമ്മാവൻ നടൻ അരുൺ പാണ്ഡ്യനാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ഗംഗാ നദിക്കരയിൽ ചെറിയൊരു മണ്ഡപമൊരുക്കി തമിഴ് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. നടൻ അശോക് സെൽവൻ, ഭാര്യയും രമ്യ പാണ്ഡ്യൻ്റെ കസിൻ സഹോദരിയുമായ കീർത്തി പാണ്ഡ്യൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നടി വാർത്ത പുറത്ത് വിട്ടത്. വിവാഹ ഫോട്ടോകൾ പോസ്റ്റ് ചെയ്തതോടെ ആരാധകരും സുഹൃത്തുക്കളും നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു തുടങ്ങി.
കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന യോഗ പരിശീലന പരിപാടിക്കിടെ പരിചയപ്പെട്ട ഇരുവരുടെയും പ്രണയം പിന്നീട് രണ്ട് കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹത്തിലെത്തുകയായിരുന്നു . വിവാഹ ചടങ്ങുകൾ ലളിതമായിരുന്നെങ്കിലും നവംബർ 15 ന് ചെന്നൈയിൽ ഗംഭീര റിസപ്ഷൻ ഒരുക്കിയിട്ടുണ്ട് .
ബെംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍. 2023 ല്‍ ആണ് രമ്യ പാണ്ഡിയന്‍ യോഗ പരിശീലനത്തിനായി അവിടെ ജോയിന്‍ ചെയ്തത്.

തിരുനല്‍വേലി സ്വദേശിയായ രമ്യ പാണ്ഡിയന്‍ മുന്‍ സിനിമ സംവിധായകന്‍ ദുരൈ പാണ്ഡ്യയുടെ മകളാണ്. 2015ൽ ‘ഡമ്മി ടപ്പാസ് ‘ എന്ന ചിത്രത്തിലൂടെയാണ് രമ്യ പാണ്ഡ്യൻ തൻ്റെ കരിയർ ആരംഭിച്ചത്. ‘ജോക്കർ’, ‘ആൺ ദേവതൈ’, ‘രാമേ ആണ്ടാലും രാവണെ ആണ്ടലും’, മറ്റ് ‘നന്പകൽ നേരത്തെ മയക്കം’ എന്നിവയാണ് അവരുടെ ചില സിനിമകൾ. ‘മുഗിലൻ’, ‘ആക്‌സിഡൻ്റൽ ഫാർമർ ആൻഡ് കോ’ എന്നീ വെബ് സീരീസുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ രമ്യ ശ്രദ്ധിക്കപ്പെട്ടത് കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് തമിഴ് സീസണ്‍ 4 എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ്. കുക്ക് വിത്ത് കോമാളിയില്‍ സെക്കന്റ് റണ്ണറപ്പും, ബിഗ്ഗ് ബോസ് തമിഴ് സീസണ്‍ 4 ല്‍ തേഡ് രണ്ണറപ്പും ആയിരുന്നു രമ്യ. എന്നാൽ മലയാളികൾ രമ്യയെ അറിയുന്നത് മമ്മൂട്ടി ചിത്രം നൻപകൽ നേരത്തെ മയക്കത്തിലൂടെയാണ് .

എന്നാൽ ഇന്റര്‍നാഷണല്‍ യോഗ ട്രെയിനറും, ലൈഫ് കോച്ചും മാത്രമല്ല ലോവല്‍ ധവാന്‍, ലുധിയാനയിലും പഞ്ചാബിലും മറ്റ് പലയിടങ്ങളിലുമായുള്ള പ്രശസ്ത പബ്ലിക് ലബോര്‍ട്ടറിയുടെ ഉടമസ്ഥനാണ്. ലുധിനായ സ്വദേശിയാണിദ്ദേഹം.











