
പണത്തിന് വേണ്ടി നടന്നൊരു വിവാഹമാണ് നടൻ നെപ്പോളിയന്റെ മകൻ ധനുഷിന്റേതെന്നും നഴ്‌സായ പെണ്‍കുട്ടി വധുവായി വന്നതെങ്ങനെയാണെന്നും പറയുകയാണ് തമിഴിലെ മാധ്യമപ്രവര്‍ത്തകനായ പാണ്ഡ്യന്‍.
കഴിഞ്ഞ ദിവസം വലിയ ആഘോഷത്തോടെയായിരുന്നു നടനും രാഷ്ട്രീയക്കാരനുമായിരുന്ന നെപ്പോളിയന്റെ മൂത്തമകന്‍ ധനുഷിന്റെ വിവാഹം കഴിഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് നിശ്ചയം നടത്തിയത് മുതല്‍ വളരെ മോശമായ അഭിപ്രായങ്ങളാണ് താരകുടുംബത്തിന് നേരിടേണ്ടതായി വന്നത്.
അതേ സമയം കോടികള്‍ മുടക്കിയാണ് താരപുത്രന്റെ ആര്‍ഭാടപൂര്‍ണ്ണമായ വിവാഹം നടത്തിയതെന്ന് പ്രചരണം ഉണ്ടായിരുന്നു. 200 കോടിയോളം വിവാഹത്തിന് മാത്രം ചിലവായി എന്നും ഗോസിപ്പുകൾ വന്നു. ഇതോടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പാണ്ഡ്യൻ ഈ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
‘നെപ്പോളിയന്റെ മകന്‍ ധനുഷ് ഒരു പ്രത്യേക കുട്ടിയാണ്. മറ്റ് പുരുഷന്മാരെപ്പോലെ പ്രവര്‍ത്തിക്കാന്‍ അയാള്‍ക്ക് കഴിയില്ല. ചികിത്സയ്ക്കായി നെപ്പോളിയന്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ഏകദേശം 500 ഏക്കര്‍ അദ്ദേഹത്തിന് അവിടെയുണ്ട്. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച പണമാണിത്. തന്റെ കാലശേഷം മകനെ പരിപാലിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ച നടന്‍ ഒരു സ്ത്രീയെ കണ്ടെത്തി. ആ പെണ്‍കുട്ടി ഒരു നഴ്‌സാണ്.

ധനുഷിനെ പരിപാലിക്കാന്‍ ഒരു നഴ്സിനെ പോലുള്ള ആള് തന്നെ വേണം. ഭാര്യ എന്നതിലുപരി ആ കുട്ടി ധനുഷിന് ഒരു നഴ്സാണ്. നെപ്പോളിയന്റെ മുഴുവന്‍ വസ്തുവകകളുടെയും സംരക്ഷകയായിരിക്കും അക്ഷയ. അതാണ് സത്യം. ആ പെണ്‍കുട്ടി തന്റെ ജീവിതം ഇവിടെ ബലിയര്‍പ്പിച്ചിരിക്കുകയാണ് എന്നും അതുപോലെ വിവാഹത്തിന് 200 കോടിയെന്ന് പറയുന്നു. അത്രയൊന്നും ഇല്ല. വിവാഹത്തിന് കൂടി പോയാല്‍ 20 കോടി രൂപ വരെയേ ചെലവ് വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ധനുഷിന്റെ വിവാഹം തീരുമാനിച്ച സമയം മുതലേ നെപോളിയനും കുടുംബത്തിനും നിരവധി വിമര്ശനങ്ങളും ഉയർന്നു വന്നിരുന്നു. ധനുഷ്-അക്ഷയ വിവാഹത്തെ കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്റിപെന്റന്റായ പെൺകുട്ടിയായിരുന്നുവെങ്കിൽ നെപ്പോളിയൻ മകന് വേണ്ടി അക്ഷയയെ തെരഞ്ഞെടുക്കില്ലായിരുന്നു എന്നാണ് ബേയിൽവാൻ രംഗനാഥൻ പറഞ്ഞത്. മകന്റെ സന്തോഷത്തിന് വേണ്ടിയാണ് നെപ്പോളിയൻ ജപ്പാനിൽ വിവാഹ വേദി ഒരുക്കിയത്.
ആദ്യമായി അക്ഷയ വിമാനത്തിൽ കയറിയത് പോലും കഴിഞ്ഞ ദിവസം വിവാഹത്തിനായി ജപ്പാനിലേക്ക് പോകാൻ വേണ്ടിയാണ്. തമിഴ്നാട്ടിലായിരുന്നു വിവാഹമെങ്കിൽ തെന്നിന്ത്യൻ സിനിമയിൽ നിന്നും ഒട്ടുമിക്ക ആളുകളും പങ്കെടുക്കുമായിരുന്നു. ആ ഒരു അട്മോസ്ഫിയർ ജപ്പാനിൽ സൃഷ്ടിക്കാൻ നെപ്പോളിയൻ ശ്രമിച്ചിട്ടുണ്ട് എന്നും മകനെ സന്തോഷപ്പെടുത്തുക എന്നതാണ് നെപ്പോളിയന്റെ പ്രധാന ഉദ്ദേശമെന്നും ബെയിൽവാൻ രംഗനാഥൻ പറഞ്ഞു.
ധനുഷിന്റെ അരയ്ക്ക് താഴെ തളർന്ന അവസ്ഥയാണ്. കൈകളും തളർന്ന അവസ്ഥയാണ്. മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. സംസാരിക്കുമ്പോഴും വ്യക്തത കുറവുണ്ട്. വിവാഹം വേണമെന്നത് ധനുഷിന്റെ കൂടി താൽപര്യമാണ് എന്നും ഒരുപാട് ബന്ധുക്കളെയൊന്നും അക്ഷയയുടെ കുടുംബം ജപ്പാനിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കൊണ്ടുപോയിട്ടില്ല. നല്ല സ്വത്തും പണവുമുള്ള കുടുംബമായിരുന്നു അക്ഷയയുടേതെങ്കിൽ മകൾ ധനുഷിനെ വിവാഹം ചെയ്യാൻ അവർ സമ്മതിക്കില്ലായിരുന്നുവെന്നും തന്റെ കുടുംബത്തിന്റെ ആശ്രയിച്ച് ജീവിക്കാൻ മനസുള്ള പെണ്ണിനെയാണ് നെപ്പോളിയൻ മകനായി കണ്ടെത്തിയതെന്നും ബെയിൽവാൻ രംഗനാഥൻ പറഞ്ഞു.

ഇപ്പോൾ 26 വയസാണ് ധനുഷിന്റെ പ്രായം. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കുടുംബസമേതം അമേരിക്കയിൽ സെറ്റിൽഡാണ് നെപ്പോളിയൻ.
അതേസമയം 1990കളില്‍ തെന്നിന്ത്യയിലൊട്ടാകെ മുന്‍നിര നടനായി ഉയര്‍ന്ന് നിന്ന താരമാണ് നെപ്പോളിയന്‍. തമിഴ് സിനിമാ രംഗതേപോലെ തന്നെ രാഷ്ട്രീയത്തിലും ഒരു കാലത്ത് സജീവമായിരുന്നു നെപ്പോളിയൻ. ഇടയ്ക്ക് രാഷ്ട്രീയത്തിലും സജീവമായിരുന്ന നെപ്പോളിയൻ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും എംഎല്‍എ, എംപി, കേന്ദ്രമന്ത്രി എന്നിങ്ങനെ ഒട്ടേറെ ചുമതലകള്‍ വഹിക്കുകയും ചെയ്തു. എന്നാൽ മകന്റെ ആരോഗ്യ സ്ഥിതി കാരണം പിന്നീട് ഇന്ത്യ വിട്ട് യുഎസിലേക്ക് പോകുകയായിരുന്നു നെപ്പോളിയൻ. ഏറെക്കാലമായി ഇന്ത്യയിൽ നിന്ന് മാറി നിൽക്കുന്ന നെപ്പോളിയൻ ഇന്ന് അമേരിക്കയിൽ അറിയപ്പെടുന്ന വ്യവസായിയാണ്.
നാട് വിട്ട് പോയെങ്കിലും ഒപ്പം തന്നെ തന്റെ മകന്റേത് പോലെ സമാന സാഹചര്യം നേരിടുന്ന കുട്ടികൾക്ക് വേണ്ടിയാണ് നെപ്പോളിയൻ തമിഴ്നാട്ടിൽ ആശുപത്രി സ്ഥാപിച്ചത്. തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായി നിന്ന താരം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന് പുറമേ ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു. മോഹൻലാൽ ചിത്രം രാവണപ്രഭുവിലെ മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾ നെപോളിയനെ അറിയുന്നത് .











