
നടി കല്പന ഇന്നും മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു വിങ്ങുന്ന നൊമ്പരമാണ്. മരിക്കുന്നതിനു വർഷങ്ങൾക്ക് മുൻപ് സംവിധായകൻ കൂടിയായ ഭർത്താവ് അനിൽ കുമാറുമായി കല്പന പിരിഞ്ഞിരുന്നു.
കല്പന മരിച്ചപ്പോൾ കാണാൻ പോകാതെ ഇരുന്നത് മനഃപൂർവം ആണെന്നും തങ്ങളുടെ മകൾ ശ്രീമയി ഇപ്പോൾ തന്നെ കാണാൻ വരികയോ തന്നോട് മിണ്ടാറോ ഇല്ല എന്നുമൊക്കെ പറയുകയാണ് അനിൽകുമാർ ഇപ്പോൾ.
മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അനിൽ കുമാർ ഇതിനെപ്പറ്റിയൊക്കെ പറയുന്നത്. മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാര്‍ക്കൊപ്പം നിന്ന് മത്സരിച്ച അഭിനയിച്ചിരുന്ന കല്‍പനയുടെ വിയോഗം വളരെ പെട്ടെന്നായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്പനയെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതിന് കാരണം നടിയുടെ ഭര്‍ത്താവായിരുന്ന അനില്‍ കുമാറാണ്. അടുത്തിടെ ഒരു താര വിവാഹത്തില്‍ പങ്കെടുക്കാന്‍ കല്‍പനയുടെ ഭര്‍ത്താവായിരുന്ന അനില്‍ കുമാര്‍ രണ്ടാം ഭാര്യയുടെ കൂടെ എത്തിയിരുന്നു. കുറേക്കാലമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാല്‍ വീണ്ടും വിവാഹിതനായത് എപ്പോഴാണെന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ കൂടി ഉയര്‍ന്നു വന്നു.
മാത്രമല്ല കല്‍പനയുടെയും അനിലിന്റെയും മകളെപ്പോലും ഉപേക്ഷിച്ചിട്ടുള്ള ജീവിതമാണ് അനിലിന്റേതെന്ന് തുടങ്ങി ഒത്തിരി വിമര്‍ശനങ്ങളും ഇദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. മകളും താനും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണെന്നാണ് അനില്‍ കുമാർ പറയുന്നത്. ആരോ അവളെ തെറ്റിദ്ധരിപ്പിച്ചത് ആവാനാണ് സാധ്യതയെന്നും അനിൽ കുമാർ പറയുന്നു.
‘മകള്‍ ശ്രീമയി ഇപ്പോള്‍ കല്പനയുടെ അമ്മയുടെ കൂടെ ചെന്നൈയിലാണ് താമസിക്കുന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം കഴിഞ്ഞു ശ്രീമയി. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും കേട്ടിരുന്നു. മനസ്സുകൊണ്ട് താനും മകളും ഏറ്റവും അടുത്തായിരുന്നു എന്നും അനിൽ കുമാർ പറയുന്നു. തന്റെ അമ്മയും സഹോദരിയുമായിട്ടുമൊക്കെ അവള്‍ നല്ല അടുപ്പത്തിലായിരുന്നു. കല്‍പ്പന മരിച്ചപ്പോള്‍ പോലും തങ്ങള്‍ തമ്മില്‍ കോണ്‍ടാക്ട് ഉണ്ടായിരുന്നു.

എന്നാല്‍ കുറച്ചു നാളായി മകൾ തന്നെ കാണുകയോ സംസാരിക്കാറോ ഇല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നും അനിൽകുമാർ കൂട്ടിച്ചേർത്തു. ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം എന്നാണ് അനിൽകുമാർ മകൾ തന്നോട് ഇപ്പോൾ അടുപ്പം കാണിക്കാത്തതിനെപ്പറ്റി പറയുന്നത്.
അതുവരെ തനിക്കൊപ്പം ഷോപ്പിങ്ങിനൊക്കെ വന്നിരുന്ന കുട്ടിയാണ് തന്റെ മകൾ. എന്നാൽ പക്ഷെ പെട്ടെന്ന് ഒരു ദിവസം തങ്ങൾ തമ്മിലുള്ള കൂടി കാഴ്ചകള്‍ ഇല്ലാതെയായി. ഒരു പക്ഷേ മകൾക്ക് അവളുടെതായ തിരക്കുകള്‍ ഉണ്ടാവാം. പക്ഷേ തനിക്ക് ഉറപ്പുണ്ട് എന്നെങ്കിലും ഒരിക്കല്‍ അവള്‍ തന്നെ തേടി വരും. അല്ലെങ്കില്‍ അവള്‍ക്കൊരു ആവശ്യമുണ്ടാകുന്ന സമയത്ത് താന്‍ അവളെ തേടി ചെല്ലും എന്നാണ് അനിൽകുമാർ വ്യക്തമാക്കുന്നത്. അവള്‍ തന്റെ മോളാണ് എന്നും തന്റെ ഹൃദയത്തില്‍ അവള്‍ ഉണ്ടാകും. ആര്‍ക്കും ആ ബന്ധം പറിച്ചെറിയാന്‍ ആവില്ല. ഇടയ്ക്ക് മകളെ കാണാന്‍ അവള്‍ താമസിക്കുന്ന വീട്ടിലേക്ക് സമ്മാനവുമായി താന്‍ പോയിരുന്നു.
എന്നാല്‍ ആ സമ്മാനം വാച്ച്മാനെ ഏല്‍പ്പിച്ചിട്ട് പൊയ്‌ക്കൊള്ളാനാണ് ആ വീട്ടുകാര്‍ തന്നോട് പറഞ്ഞത് എന്നും അനിൽകുമാർ ഓർക്കുന്നു. ഇതോടെ അത്തരം സന്ദര്‍ശനങ്ങളൊക്കെ അവസാനിച്ചു എന്നും അനിൽകുമാർ പറയുന്നുണ്ട്. പക്ഷേ കല്‍പ്പനയുടെ കുടുംബം മോളെ നന്നായി നോക്കുന്നുണ്ടെന്ന് പലരും പറഞ്ഞു താന്‍ അറിയുന്നുണ്ട്. കല്‍പ്പന മരിച്ചപ്പോള്‍ താന്‍ കാണാന്‍ ചെന്നില്ലെന്ന ആരോപണമുണ്ട്. അതിന്റെ സത്യം പുറത്ത് പ്രചരിക്കുന്നത് പോലെയല്ല.
ആ സമയത്ത് കുറച്ച് ദൂരെയുള്ള ഒരു സ്ഥലത്ത് ഷൂട്ടിങ്ങിലായിരുന്നു താൻ. അതിലുപരി താന്‍ മനപ്പൂര്‍വ്വം പോകാതിരുന്നതാണ് അതിനുള്ള കാരണം . ജീവനില്ലാത്ത ഒരു കല്പനയെ കാണാനുള്ള ശക്തി തനിക്കില്ല. വെളുത്ത തുണിയില്‍ പൊതിഞ്ഞ മുഖംമൂടി കിടക്കുന്ന കല്‍പ്പനയെ കുറിച്ച് ആലോചിക്കാന്‍ കൂടി തനിക്ക് വയ്യ. കല്പന മരിച്ചു കിടക്കുന്ന ഒരു ഫോട്ടോ പോലും താന്‍ കണ്ടിട്ടില്ല എന്നും അനിൽകുമാർ വെളിപ്പെടുത്തുന്നു.
അന്ന് മകളെ വിളിച്ചിട്ട് താന്‍ പറഞ്ഞു ‘മോളെ എനിക്ക് അവളെ അങ്ങനെ കാണാന്‍ പറ്റില്ലെന്ന്’. പൊതുവേ ഇത്തരം കാര്യങ്ങളോട് വല്ലാത്ത ഭയമുള്ള ആളാണ് താന്‍. മറ്റുള്ളവര്‍ അതിനെ എങ്ങനെയാണ് എടുക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും അനില്‍ കുമാർ പറയുന്നു.
അതേസമയം സംവിധായകനായിരുന്ന അനില്‍ കുമാറും നടി കല്‍പനയും പ്രണയിച്ച് വിവാഹിതരായവരാണ്. സിനിമ ജീവിതം കൽപനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭർത്താവ് അനിൽ കുമാറുമായുള്ള ബന്ധം കൽപ്പന വേർപെടുത്തിയിരുന്നു. കൽപ്പനയുടെ കുടുംബ ചിത്രങ്ങൾ വളരെ വിരളമായി മാത്രമെ സോഷ്യൽമീഡിയയിൽ കാണാൻ സാധിക്കു. കൽപ്പനയുടെ ഭർത്താവ് അനിൽ കുമാറും സോഷ്യൽമീഡിയയിൽ അത്ര സജീവമല്ല. കൽപ്പനയുടെ മരണ വിവരം വന്നപ്പോഴും മകളെപ്പോലെ തന്നെ ഭർത്താവിനേയും സോഷ്യൽ മീഡിയ തിരഞ്ഞിരുന്നു. പക്ഷെ കണ്ടെത്താനായില്ല. അമ്മക്ക് ഒപ്പമുള്ള ചിത്രങ്ങളും യാത്രകളിലെ നിമിഷങ്ങളുമെല്ലാം അനിൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും അവസാനം അനിൽ കുമാർ ഒരു പോസ്റ്റ് പങ്കുവെച്ചത് 2022 ജൂലൈയിലാണ്.
എന്നാൽ പക്ഷെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തിയ അനിലിന്റേയും രണ്ടാം ഭാര്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറലായി മാറിയിരുന്നു.











