
താരമായി മാറിയതിന് ശേഷം നടി ഹണി റോസ് ഇതിനോടകം നിരവധി ഷോപ്പ് ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ചയിലും ഒരു ഇനാഗുറേഷൻ ഫങ്ഷനെങ്കിലും ഹണി റോസിനുണ്ടാകാറുണ്ട്. കല്യാണത്തിന് പോകുന്നതിനേക്കാളും തനിക്ക് ഇഷ്ടം ഉത്ഘാടനങ്ങൾക്ക് പോകുന്നതാണെന്ന് പറയുകയാണ് ഹണി റോസ്.
ഹണി റോസിന്റെ ഈയൊരു ഇഷ്‌ടം ഒരുപക്ഷെ ആരാധകർ ഇതാദ്യമായിട്ടാണ് കേള്കുന്നതെങ്കിൽ പോലും നിരന്തരമായി ഷോപ്പ് ഉദ്ഘാടനങ്ങൾക്ക് പോകുന്നതിനാൽ ഉദ്ഘാടനം സ്റ്റാർ’ എന്നൊരു പേരും ഹണി റോസിന് സോഷ്യൽ മീഡിയ ഇതിനോടകം ചാർത്തി നൽകിയിട്ടുണ്ട്.
കടയുടെയും ഉടമയുടെയും വലിപ്പ ചെറുപ്പം നോക്കാതെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് ഹണി റോസ് പങ്കെടുക്കുന്നത്. താൻ ഏറെ ആസ്വദിച്ചാണ് ഉദ്ഘാടനങ്ങൾക്ക് പോകുന്നതെന്നും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനേക്കാൾ തനിക്ക് പ്രിയം ഇനാഗുറേഷന് പോകുന്നതാണെന്നും ഹണി റോസ് പറയുന്നു. മലയാളത്തിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി റോസ്.

ഇനോഗറേഷൻ ഫങ്ഷൻ കാര്യങ്ങൾ ഡീൽ ചെയ്യുന്നത് താനല്ല എന്നാണ് ഹണി റോസ് പറയുന്നത്. അതൊക്കെ അറേഞ്ച് ചെയ്യുന്നത് തന്റെ കോർഡിനേഷൻ ടീമാണ്. കാറിലിരിക്കുമ്പോഴാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പിന്റെ ഡീറ്റെയ്ൽസ് ഒക്കെ താൻ അറിയുന്നത് എന്നും ഹണി റോസ് വെളിപ്പെടുത്തുന്നു.
ഉത്‌ഘാടനങ്ങൾക്ക് എത്തുമ്പോൾ ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങളും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഫങ്ഷന് പോകുമ്പോൾ എന്ത് ഡ്രസ് ധരിക്കും എന്നതിൽ കൺഫ്യൂഷൻ വരാറുണ്ട് എന്ന് പറയുകയാണ് ഹണിറോസ്. ഉത്‌ഘാടനങ്ങൾക്ക് തൊട്ടു മുൻപേയല്ല ആ ഫങ്ക്ഷന് വേണ്ടിയുള്ള വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുന്നതെന്നും ഹണിറോസ് പറയുന്നുണ്ട്. റെഡി മേഡ് ആണെങ്കിൽ നേരത്തെ തന്നെ താൻ വാങ്ങിച്ച് വെച്ചിട്ടുള്ള കലക്ഷനിൽ നിന്നാണ് ഉത്‌ഘാടനങ്ങൾക്ക് പോകാൻ താൻ ഡ്രെസ് സെലക്ട് ചെയ്യുന്നത് എന്നാണ് ഹണി റോസ് പറയുന്നത്.

ആഘോഷങ്ങൾ വരുമ്പോൾ നേരത്തെ തന്നെ ധരിക്കേണ്ട ഡ്രെസ്സും താൻ പ്ലാൻ ചെയ്യും. ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതാണ് താൻ ഏറ്റവും എഞ്ചോയ് ചെയ്യുന്ന ഒന്ന് എന്നാണ് ഹണി റോസ് പറയുന്നത്. ആളുകൾ നമുക്ക് വേണ്ടി കാത്ത് നിൽക്കുന്നതും അവരുടെ സ്നേഹവും എല്ലാം തനിക്കിഷ്ടമാണ് എന്നും ഹണി റോസ് പറയുന്നു.
ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും നമ്മൾ ഉദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പ്. നന്നായി വരണമേയെന്ന് പറഞ്ഞ് അയാൾ ആരംഭിക്കുന്ന ആ സ്ഥാപനത്തിലേക്ക് നമുക്ക് ക്ഷണം വരുന്നത്. അത് ഒരു അനുഗ്രഹമായാണ് താൻ കാണുന്നത് എന്നും ഹണി റോസ് പറയുന്നു. ആ വൈബ് തനിക്ക് ഇഷ്ടമാണ്. പക്ഷെ കുറേ ആളുകൾ കൂടുന്ന കല്യാണത്തിന് പോകുന്നത് തനിക്ക് ഭയങ്കര ഡിസ് കംഫേർട്ടാണ് എന്നും ഹണി റോസ് വെളിപ്പെടുത്തുന്നു.
അവാർഡ് ഷോയ്ക്ക് പോയാലും ഭീകര പ്രശ്നമാണ് തനിക്ക്. എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടിപ്പോയാൽ മതിയെന്ന ഫീലാണ് തനിക്ക് തോന്നാറുള്ളത്. ഇൻഗുറേഷന് പോയാൽ ഭയങ്കര കംഫേർട്ടാണ് താനെന്നും ഹണി പറയുന്നു. അവിടം വിട്ട് പോകാൻ തനിക്ക് തോന്നില്ല. തിരികെ വരാൻ കൂട്ടാക്കാതെ താൻ നിൽക്കുമ്പോൾ കോർഡിനേറ്റ് ചെയ്യുന്നവർ വിളിച്ചു കൊണ്ട് പോവുകയാണ് ചെയ്യാറെന്നും ഹണി റോസ് പറയുന്നു.
പേര് പോലെ തന്നെ റോസാപ്പൂവ് പോലെ സുന്ദരിയാണ് ഹണി റോസ് എന്നാണ് ആരാധകർ പറയാറുള്ളത്. എന്നാൽ പക്ഷെ ഹണിക്ക് ഒരു പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റൊന്നുമില്ല. ഹണി റോസ് സ്വയം തന്നെയാണ് മേക്കപ്പ് ചെയ്യുന്നതെന്നും താരം പറയുന്നു.
തന്റേത് സെൻസിറ്റീവ് സ്കിന്നാണ് എന്നും ഹണി റോസ് പറയുന്നു. മേക്കപ്പ് സ്വന്തമായാണ് താൻ ചെയ്യുന്നത്. അതുകൊണ്ടൊക്കെ തന്നെ എല്ലാം അത്യാവശ്യം വിലയുള്ള മേക്കപ്പ് സാധനങ്ങളാണ് താൻ ഉപയോഗിക്കുന്നത്. അതുകൊണ്ട് സൂക്ഷിച്ച് മാത്രമെ മേക്കപ്പ് സാധനങ്ങൾ ഒക്കെ ഉപയോഗിക്കാൻ പറ്റു. ലിപ്സ്റ്റിക്ക് എപ്പോഴും ഒന്നും താൻ ഇടാറില്ല. ലിപ്സ്റ്റിക്ക് ഭയങ്കരമായി ഉപയോഗിക്കുന്നയാളുമല്ല താനെന്നും ഹണി റിസോട് പറയുന്നു. കോക്കനട്ട് ഓയിൽ തന്റെ സ്കിന്നിന് നല്ലതാണ്.
വീട്ടിൽ ആട്ടിയ വെളിച്ചെണ്ണ താൻ മുഖത്ത് ഉപയോഗിക്കാറുണ്ട് എന്നും ഹണി റോസ് തനറെ സൗന്ദര്യ രഹസ്യം പങ്കിട്ടു കൊണ്ട് വെളിയപ്പടുത്തുന്നു. തന്റ ശരീരത്തിൽ എല്ലാ ഫീച്ചേഴ്സും തനിക്ക് ഇഷ്ടമാണ് എന്നും ഹണി റോസ് പറയുന്നു. തന്റെ ചുണ്ട്, പല്ലൊക്കെ തനിക്ക് ഇഷ്ടമാണ് എന്നും ഹണി വ്യക്തമാക്കുന്നു. ഐലാഷ് താൻ വെക്കാറില്ല. അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് എന്നും ഹണി റോസ് പറയുന്നു.
പിന്നെ തന്നെ ആരാധകർ വിശേഷിപ്പിക്കുന്ന ചില വിളികളെപ്പറ്റിയും ഹണി റോസ് പറയുന്നു. ഹണി റോസ് പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും കാണുമ്പൊൾ അപ്സരസിനെ പോലെയുണ്ട് ഹണി റോസിനെ കാണാൻ എന്നൊക്കെ ആ വീഡിയോയ്ക്ക് കീഴിൽ വന്നു കമന്റുകൾ ഇടുന്നവരുണ്ട്. അപ്സരസ് എന്നൊക്കെ വിളിക്കുന്നത് കുറച്ച് കൂടുതലാണ് എന്നാണ് ഹണി റോസ് പറയുന്നത്. പക്ഷെ അങ്ങനെയൊക്കെ കേൾക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഹണി റോസ് പറയുന്നു.











