രാത്രി തുടങ്ങിയ ഉമ്മ വെയ്‌ക്കൽ സീൻ തീർന്നത് കാലത്ത് 4 മണിക്ക്; അഭിനയിക്കാൻ പ്രോത്സാഹിപ്പിച്ചത് മക്കളാണ്; സാന്ദ്ര തോമസ് 

കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമൊക്കെ അഭിനയിക്കാൻ തനിക്ക് പാടാണ് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് സാന്ദ്ര തോമസ് സംസാരിക്കുന്നത്.

സിനിമാ നിർമാണത്തിന് പുറമെ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് സാന്ദ്ര തോമസ്. ആമേൻ, സക്കറിയയുടെ ​ഗർഭിണികൾ, ആട്, പെരുച്ചാഴി തുടങ്ങിയ സിനിമകളിലാണ് സാന്ദ്ര തോമസ് അഭിനയിച്ചത്. ആമേൻ ഒഴിച്ച് ബാക്കി മൂന്ന് സിനിമകളും സാന്ദ്ര തോമസും നടൻ വിജയ് ബാബുവുമാണ് പ്രൊഡ്യൂസ് ചെയ്തത്.

ഇപ്പോഴിതാ ‘സക്കറിയയുടെ ​ഗർഭിണി’കളിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് സാന്ദ്ര തോമസ്. സാന്ദ്ര തോമസ് നിർമിച്ച ചിത്രമാണ് സക്കറിയയുടെ ഗർഭിണികൾ’. ചിത്രത്തിലെ ഒരു രം​ഗം അഭിനയിക്കാൻ തനിക്കേറെ സമയം വേണ്ടി വന്നെന്ന് സാന്ദ്ര തോമസ് പറയുന്നു.

കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമൊക്കെ അഭിനയിക്കാൻ തനിക്ക് പാടാണ് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. സക്കറിയയുടെ ​ഗർഭിണികളിൽ വിഷം കൊടുക്കുന്ന ഒരു സീനുണ്ട്. വിഷം കൊടുത്തിട്ട് ഉമ്മ വെക്കണം. രാത്രി 9 മണിക്ക് അതിന്റെ ഷൂട്ട് തുടങ്ങി. പത്തരയാെക്കെ ആകുമ്പോൾ തീരും എന്ന് പ്രതീക്ഷിച്ചു ആണ് ഷൂട്ട് തുടങ്ങുന്നത്. എന്നാൽ അന്ന് ഷൂട്ട് തീർന്നത് പിറ്റേ ദിവസം വെളുപ്പിനെ നാലര മണിയ്ക്കാണ് എന്നും സാന്ദ്ര തോമസ് ചൂണ്ടി കാണിക്കുന്നു.

സ്വന്തം പടമാണെന്നെങ്കിലും ഓർത്ത് ഒന്ന് ഉമ്മ കൊടുക്കെന്ന് സംവിധായകൻ അനീഷ് അൻവർ തന്നോട് പറഞ്ഞെന്നും സാന്ദ്ര തോമസ് ചിരിയോടെ ഓർത്തു. വിഷം കൊടുക്കും, പക്ഷെ ഉമ്മ കൊടുക്കാൻ നേരം നോക്കിയിട്ട് തിരിച്ച് വരും. അവസാനം രണ്ടും കൽപ്പിച്ച് ഉമ്മ കൊടുക്കുകയായിരുന്നെന്നും സാന്ദ്ര തോമസ് പറയുനു. ആട് എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും സാന്ദ്ര തോമസ്  സംസാരിച്ചു.

ചെറിയ റോളായത് കൊണ്ട് അതിനായിട്ട് ഒരു നടിയെ വിളിക്കേണ്ടെന്ന് വിജയ് ബാബു ഉൾപ്പെടെ തന്നോട് പറഞ്ഞത് കൊണ്ടാണ് അത് ചെയ്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഇപ്പോൾ പിള്ളേർ പറയുന്നത് അമ്മ അഭിനയിക്ക്, പ്രൊഡ്യൂസ് ചെയ്യേണ്ടെന്നാണ്. അവർ പറഞ്ഞത് കൊണ്ട് ചെയ്ത് നോക്കണമെന്നുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

എന്നാൽ പക്ഷെ ആമേനിലെ തന്റെ കഥാപാത്രവും താനും തമ്മിൽ നല്ല സാമ്യമുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. മലയാളത്തിൽ ഒരു പിടി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച നിർമാതാവ് ആണ് സാന്ദ്ര തോമസ്. ചുരുക്കം വനിതാ പ്രൊഡ്യൂസർമാരേ മലയാള സിനിമാ രം​ഗത്തുള്ളൂ. ഇവരിൽ ശക്തമായി തന്റെ അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്ന ആളാണ് സാന്ദ്ര തോമസ്.

നിലവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സാന്ദ്രയുള്ളത്. സംഘടനയ്ക്കെതിരെ ഒന്നിലേറെ ആരോപണങ്ങൾ സാന്ദ്ര തോമസ് പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. സംഘടനയിലെ ഭാരവാഹികളുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെയാണ് സാന്ദ്ര രം​ഗത്ത് വന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേർസ് അസോസിയേഷൻ സ്വീകരിച്ച നിലപാടുകളെയും സാന്ദ്ര തോമസ് വിമർശിച്ചു. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നേതൃനിരയിലുള്ളവർ തന്നോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു എന്നും സാന്ദ്ര തോമസ് പരാതിപ്പെട്ടിരുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര തോമസ് നേരത്തെ പരാതി നൽകിയിരുന്നു. സാന്ദ്ര തോമസിന്റെ പരാതിയിൻ മേൽ എറണാകുളം സെൻട്രൽ പൊലീസാണ് ഈ കേസിൽ എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കി.