മകളുടെ പ്രായമുള്ള ദിവ്യ ഉണ്ണിക്കൊപ്പം അഭിനയിക്കാൻ മമ്മൂട്ടി മടിച്ചു; തമിഴ് നടി മതിയെന്ന് പറഞ്ഞു; ലാൽ ജോസ്

ലാല്‍ ജോസിന്റെ സംവിധാന അരങ്ങേറ്റം ആയിരുന്നു ശ്രീനിവാസന്റെ കഥയിൽ 1998ൽ പുറത്തിറങ്ങിയ ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമ.

കോമഡി രംഗങ്ങളാലും വൈകാരിക നിമിഷങ്ങളാലും സമ്പന്നമായ ഈ സിനിമയില്‍ നായകന്‍ ചാണ്ടിച്ചൻ ആയെത്തിയത് നടൻ മമ്മൂട്ടിയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് നടി ദിവ്യ ഉണ്ണിയും . എന്നാല്‍ ദിവ്യ ഉണ്ണി തന്റെ നായികയായി വന്നതില്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് ലാല്‍ ജോസ് പറയുന്നത്.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ വച്ചായിരുന്നു ലാല്‍ ജോസ് അതേക്കുറിച്ച് സംസാരിച്ചത്. അതേസമയം മമ്മൂട്ടിയുടെ മാസ് നായക വേഷങ്ങള്‍ തീയേറ്ററില്‍ നിറഞ്ഞോടുമ്പോഴാണ് ഒരു മറവത്തൂര്‍ കനവ്’ എത്തുന്നത് . ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ കണ്ടിരിക്കുന്ന ഒരു സിനിമയാണ് ഒരു മറവത്തൂര്‍ കനവ്.

ബിജു മേനോൻ, മോഹിനി, ചേർത്തല ലളിത, ശ്രീനിവാസന്‍, കലാഭവന്‍ മണി, നെടുമുടി വേണു, മേഘനാഥൻ, ബാബുരാജ് , ഒടുവിൽ ഉണ്ണികൃഷ്ണൻ, അഗസ്റ്റിൻ, സാദിഖ്, ഒറ്റപ്പാലം പാപ്പൻ, എബ്രഹാം കോശി, ജെയിംസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു. ഈ ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് നടിയും നർത്തകിയുമൊക്കെയാ ദിവ്യ ഉണ്ണിയായിരുന്നു. എന്നാല്‍ ദിവ്യ ഉണ്ണി തന്റെ നായികയായി വന്നതില്‍ മമ്മൂട്ടി സന്തുഷ്ടനായിരുന്നില്ല .

ചിത്രത്തിൽ ആനി എന്ന നായിക കഥാപാത്രമായി ദിവ്യ ഉണ്ണിയെ  തീരുമാനിച്ചതില്‍ മമ്മൂക്കയ്ക്ക് ചെറിയൊരു പിണക്കം ഉണ്ടായിരുന്നു. ആ പിണക്കിന്റെ കാരണം മറ്റൊന്നുമല്ലായിരുന്നു, ദിവ്യ അദ്ദേഹത്തിന്റെ മകളുടെ കൂടെ കോളേജില്‍ പഠിച്ചകുട്ടിയാണ് .

അപ്പോള്‍ അത്രയും ചെറിയൊരു കുട്ടി തന്റെ നായികയായി വരുമ്പോള്‍ ആളുകള്‍ അത്  അംഗീകരിക്കില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ടെന്‍ഷന്‍ എന്നാണ് ലാൽ ജോസ് പറയുന്നത്. പകരം തമിഴിലെ ഏതെങ്കിലും ഒരു നടിയെ നായികയാക്കാം എന്ന് അദ്ദേഹം പറഞ്ഞുവെന്നും ലാൽ ജോസ് പറയുന്നു. നടി റോജയെ ആയിരുന്നു മമ്മൂട്ടി ഈ ചിത്രത്തിലെ നായികയായി ആദ്യം നിര്‍ദ്ദേശിച്ചത് എന്നാണ് ലാല്‍ ജോസ് പറയുന്നത്.

എന്നാൽ പക്ഷെ തങ്ങള്‍ ദിവ്യ ഉണ്ണിയ്ക്ക് നേരത്തെ തന്നെ ഈ ചിത്രത്തിൽ നായിക ആയെത്തുന്നതിന് അഡ്വാന്‍സ് തുകയും നല്‍കി കഴിഞ്ഞിരുന്നു. മാത്രവുമല്ല, ഈ സിനിമയില്‍ അവര്‍ തമ്മില്‍ അങ്ങനൊരു ലവ് സീന്‍ ഒന്നുമില്ല. പറയാതെ മനസില്‍ സൂക്ഷിച്ച് വച്ചൊരു ഇഷ്ടം ആയിരുന്നു ആനിയ്ക്ക് ചാണ്ടിച്ചനോട് ഉണ്ടായിരുന്നത്. അത് തനിക്ക് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ പ്രായ വ്യത്യാസം വിഷയമാകില്ല എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. അതൊക്കെ പറഞ്ഞു കൊണ്ട് താൻ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചു എന്നും ലാൽ ജോസ് പറയുന്നു.

അപ്പോഴും നായികയുടെ കാര്യത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നില്ലെന്നും ലാല്‍ ജോസ് പറയുന്നുണ്ട്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമായിരുന്നു ‘മറവത്തൂർ കനവ്’ .

ബിജു മേനോന്‍ ആണ് മമ്മൂട്ടിയുടെ കഥാപാത്രമായ ചാണ്ടിയുടെ അനുജൻ മൈക്കിളായി എത്തുന്നത്. ഭാര്യ മേരി ആയെത്തിയത് നടി മോഹിനിയും. മൈക്കിളും കുടുംബവും ഒരു ധനികൻ കൊതിപ്പിച്ച ഒരു ഫാം വാങ്ങുന്നു, അത് അയാൾക്ക് ഒരു ബാധ്യതയാവുന്നു . തുടർന്ന് മൈക്കിളിൻ്റെ സഹോദരൻ ചാണ്ടിയും പിന്തുണയുമായി എത്തുന്നു അതാണ് കഥാപശ്ചാത്തലം.

സംവിധായകനായി ലാൽ ജോസ് ഈ ചിത്രത്തിലൂടെ അരങ്ങേറിയപ്പോൾ പിന്നണിഗായകനായ ദേവാനന്ദും ഈ ചിത്രത്തിലൂടെ അരങ്ങേറി. ചിത്രത്തിനായി ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യ സാഗറും. ഗാനങ്ങൾ സത്യം ഓഡിയോസ് ആണ് പുറത്തിറക്കിയത്.

150 ദിവസം ഒരു മറവത്തൂർ കനവ്  തിയേറ്ററിൽ പ്രദർശിപ്പിച്ചു. ചിത്രം വൻ വിജയവുമായിരുന്നു.

അതേസമയം ഈ സിനിമയുടെ പിന്നിലും രസകരമായ മറ്റൊരു കഥയുമുണ്ട്. ദിവ്യ ഉണ്ണി അവതരിപ്പിച്ച ആനി എന്ന നായിക വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് നടി മഞ്ജു വാര്യരെ ആയിരുന്നു എന്നും പറയപ്പെടുന്നു . പിന്നീടാണ് ആ വേഷം ദിവ്യ ഉണ്ണി അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് എല്ലാം പൂര്‍ത്തിയായി അവസാന നിമിഷത്തിലാണ് മഞ്ജുവിന് പിന്മാറേണ്ടതായിട്ട് വന്നത്.

അതിന് കാരണം നടിയുടെ പിതാവിന്റെ നിര്‍ബന്ധം ആയിരുന്നു. ലാൽജോസും ദിലീപും തമ്മിലുള്ള സൗഹൃദമാണ് മഞ്ജുവിന്റെ അച്ഛന് ആശയക്കുഴപ്പമുണ്ടാക്കിയത്. ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് നായികയായി മഞ്ജു ഉണ്ടാവില്ലെന്ന് പറഞ്ഞു. ഇതോടെയാണ് ദിവ്യ ഉണ്ണി നായികയായി എത്തിയതെന്നാണ് ലാല്‍ ജോസ് പറയുന്നു.

അതേസമയം മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ ലാല്‍ ജോസ്. ക്ലാസ്‌മേറ്റ്‌സ്, മീശമാധവന്‍, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ കൂടിയാണ് ലാൽ ജോസ്. നാട്ടിന്‍ പുറത്തിന്റെ നന്മകളും തമാശകളും പ്രശ്‌നങ്ങളുമൊക്കെയാണ് മിക്കപ്പോഴും ലാല്‍ ജോസ് സിനിമകളില്‍ കാണാറുള്ളത്.

കാലമെത്ര കഴിഞ്ഞാലും വീണ്ടും കാണാന്‍ സാധിക്കുന്ന, റിപ്പീറ്റ് വാല്യുവുള്ള സിനിമകളാണ് മിക്ക ലാല്‍ ജോസ് സിനിമകളും. സോളമന്റെ തേനീച്ചകളാണ് ലാല്‍ ജോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്ട് വര്‍ഷമായി അദ്ദേഹം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. വലിയൊരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ലാല്‍ ജോസ്. കെഎന്‍ പ്രശാന്ത് എഴുതിയ പൊനം എന്ന നോവല്‍ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ലാല്‍ ജോസ്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ രണ്ട് പ്രധാന വേഷങ്ങളില്‍ ഒന്ന് ചെയ്യുന്നത്. ടൊവിനോ തോമസിനെയായിരുന്നു നേരത്തെ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.