ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട്; സ്വാസികയുടെ കുലീനതയെ പരിഹസിച്ച് കുറിപ്പ്

സീരിയലും സിനിമകളുമായി മലയാളത്തിലും തമിഴിലും സജീവമാണ് നടി സ്വാസിക വിജയ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സ്വാസികയുടെ വിവാ​ഹം നടന്നത്. സീരിയൽ താരം പ്രേം ജേക്കബിനെയാണ് നടി വിവാഹം ചെയ്തത്.

സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ള നടിയുടെ ചില പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ‘ഭർത്താവിന് വിധേയപ്പെട്ട് കഴിയാൻ താൻ ആഗ്രഹിക്കുന്നു അത് തന്റെ തീരുമാനമാണ്. താൻ അങ്ങനെയേ ജീവിക്കു’ എന്നൊക്കെയാണ് സ്വാസിക വിജയ് പറഞ്ഞത്. ഈ പരാമർശം കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ കത്തിക്കയറി.

അത്തരത്തിലുള്ള വിവാദ പരാമർശത്തിനുള്ള മറുപടിയുമായി എത്തിയ സ്വാസികയുടെ പുതിയ വീഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി. സോഷ്യൽ‌‍മീ‍ഡിയയിൽ ശാരദക്കുട്ടി പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു…

‘എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേയെന്ന് പറയുന്നതു പോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെ എന്നാണ് സ്വാസിക വിജയുടെ ഈ പരാമർശത്തെ പരിഹസിച്ചു കൊണ്ട് ശ്രദ്‌കുട്ടി ടീച്ചർ കുറിക്കുന്നത്. വളരെ ബോൾഡായ കഥാപാത്രങ്ങളെ യാതൊരു ഇൻഹിബിഷനും കൂടാതെ അഭിനയിക്കുന്ന നടിയാണിവർ.

ചതുരം, വിവേകാനന്ദൻ വൈറലാണ് ഒക്കെ ഉദാഹരണം. പുതുനിര നടിമാരിൽ ഏറ്റവും ശക്തമായ ശരീരഭാഷയുള്ള നടി. വിവാദരംഗങ്ങളിൽ കൂളായി അഭിനയിക്കുന്നവർ. തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത പെൺകുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട് എന്നത് പറയാനും ശാരദക്കുട്ടി ടീച്ചർ മടി കാണിക്കുന്നില്ല. പിന്നെ ഇന്നലെ കണ്ട പോസ്റ്റർ അതിനെപ്പറ്റി ടീച്ചർ കുറിക്കുന്നത് ഇങ്ങനെയാണ്.

ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിൻ്റെ യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മമയത്തിൻ്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്പ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത് എന്നും ടീച്ചർ കൂട്ടിച്ചേർക്കുന്നു.

നൂറിലധികം ബ്രാന്റഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. ഗാന്ധി മാർ​ഗമാണ് തൻ്റെ മാർ​ഗമെന്ന് പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്ന് പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വര വിശ്വാസത്തിൻ്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം. ഒക്കെ ബുദ്ധിജീവികളുടെയും രാഷ്ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്.

അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു എന്ന് തന്നെയാണ് ശാരദകൂട്ടി ടീച്ചർ വ്യക്തമാക്കുന്നത്. അവർക്കും ബുദ്ധിയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം. വെട്ടി വിളിച്ച് സത്യങ്ങൾ മുഴുവൻ പറഞ്ഞ് നടന്ന് ലോകരുടെ മുഴുവൻ വെറുപ്പ് വാങ്ങിക്കൂട്ടുന്ന വിഡ്ഢികൾക്ക് ഇതൊക്കെ കേട്ടാൽ കലിയിളകും. ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ എന്ന് പ്രാർഥിച്ച ധനിക സ്ത്രീയോട് എന്നാലിതെല്ലാം ഞാൻ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ട് പറഞ്ഞതും അവർ ബോധശൂന്യയായി നിലം പതിച്ചതുമായ കഥ കേട്ടിട്ടുണ്ട്’ എന്ന് പറഞ്ഞു കൊണ്ടാണ് ശാരദക്കുട്ടി കുട്ടി ടീച്ചർ ഈ കുറിപ്പ് അവസാനിപ്പിക്കുനന്ത്.

എന്നാൽ പക്ഷെ ശാരദക്കുട്ടി ടീച്ചറുടെ ഈ പോസ്റ്റിനും സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത്. സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ള സ്വാസിക വിജയ് ഇടയ്ക്ക് ഒക്കെ ഇത്തരത്തിലുള്ള തനറെ കാഴ്ചപ്പാടുകൾ പങ്കു വെയ്ക്കാറുള്ളത് പതിവാണ്. അതിൽ ഒന്നാണ് വിവാഹ ജീവിതത്തെ കുറിച്ച് സ്വാസിക കഴിഞ്ഞ ദിവസം പറഞ്ഞ ചില വാക്കുകൾ.

വിവാഹജീവിതത്തിൽ തനിക്ക് തുല്യത വേണ്ടെന്നും ഭര്‍ത്താവിന് കീഴില്‍ ജീവിക്കുന്നതാണ് താല്‍പര്യമെന്നും സ്വാസിക വെളിപ്പെടുത്തിയിരുന്നു. താന്‍ പറയുന്നതുകേട്ട് ആരും സ്വാധീനിക്കപ്പെടുരുതെന്നും സ്​ത്രീകള്‍ തുല്യതയില്‍ വിശ്വസിക്കണമെന്നും സ്വാസിക പറഞ്ഞിരുന്നു. ഭർത്താവിന്റെ കാൽ തൊട്ട് തൊഴാനും അദ്ദേഹം കഴിച്ച പാത്രത്തിൽ കഴിക്കാനും വിധേയപ്പെട്ട് ജീവിക്കാനുമെല്ലാം തനിക്ക് ഇഷ്ടമാണെന്നാണ് സ്വാസിക പറഞ്ഞത്.

എന്നാൽ പക്ഷെ സ്വാസികയുടെ വാക്കുകൾക്ക് ഒട്ടും സ്വീകാര്യത സൈബർ ഇടങ്ങളിൽ പോലും ലഭിച്ചില്ല . വലിയ വിമർശനമാണ് സ്വാസികയുടെ ഈയൊരു ചിന്താഗതിക്ക് ലഭിച്ചത്. സ്വാസികയുടെ വാക്കുകൾ വി​വാദമായതോടെ കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്വാസിക വിജയ് അതിനുള്ള വിശദീകരണം നൽകിയിരുന്നു.

“താൻ തന്റെ അഭിപ്രായമാണ് പലപ്പോഴും പറയുന്നതെന്നും മറ്റുള്ളവരും താൻ ചെയ്യുന്നത് പോലെ ചെയ്യണമെന്ന് ഒരിക്കലും പറയില്ലെന്നുമാണ് സ്വാസിക വിജയ് ഈയൊരു അഭിമുഖത്തിൽ കൂടി കഴിഞ്ഞ ദിവസം പറഞ്ഞത്. തന്റെ പേഴ്‌സണല്‍ ലൈഫില്‍ താന്‍ ഇങ്ങനെയാണ് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹസ്ബന്റിന് താഴെ ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് താന്‍ ഇപ്പോള്‍ തീരുമാനിച്ചതല്ല. വളരെ ചെറുപ്പത്തിലേ തന്നെ തീരുമാനിച്ചതാണ്. അതായത് കല്യാണം കഴിക്കുന്നതിന് മുമ്പൊക്കെയുള്ള ടീനേജ് പ്രായത്തിലേ തന്നെ തീരുമാനിച്ചിരുന്നു.

എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ല എന്നാണ് സ്വാസിക വിജയ് പറയുന്നത്. പിന്നെ തന്റെ അച്ഛനും അമ്മയും അങ്ങനെയാണോയെന്ന് ചോദിച്ചാല്‍… അല്ല. തന്റെ അമ്മൂമ അങ്ങനെ ആയിരുന്നോയെന്ന് ചോദിച്ചാലും അല്ല. ഇവരാരും അങ്ങനെയല്ല. പക്ഷെ താന്‍ എന്തുകൊണ്ടോ ഇങ്ങനെ ജീവിക്കാൻ തീരുമാനിച്ചു എന്നാണ് സ്വാസിക വിജയ് പറയുന്നത്.

അങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള കാരണം എന്തെന്ന് ചോദിച്ചാല്‍ തനിക്കും അറിയില്ല. പക്ഷെ താന്‍ ഇങ്ങനെ ജീവിക്കാനാണ് പോകുന്നതെന്ന് മാത്രമെ തനിക്ക് അറിയുകയുള്ളൂ. അതുകൊണ്ടാണ് കാലു പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. അത് തെറ്റാണോയെന്ന് ചോദിച്ചാല്‍ തെറ്റാണ്. നിങ്ങള്‍ക്കത് തെറ്റാണ്. താന്‍ ഒരിക്കലും മറ്റുള്ളവരോട് അങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല. അതാണ് പെര്‍ഫക്ട് സ്ത്രീയെന്ന് താന്‍ ഒരിക്കലും പറയുന്നില്ല. അതല്ല പെര്‍ഫക്ട് സ്ത്രീ എന്നാണ് സ്വാസിക വിജയ് തന്നെ പറഞ്ഞത്.

സ്ത്രീകൾ എപ്പോഴും സ്വതന്ത്രരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം. പക്ഷേ ഈ പറഞ്ഞ തുല്യത തന്റെ കുടുംബ ജീവിതത്തിൽ തനിക്ക് വേണ്ട എന്നാണ് സ്വാസിക പറഞ്ഞത്. തനിക്ക് ആ സ്വാതന്ത്ര്യം വേണ്ട. ഓരോരുത്തർക്കും അവരവരുടെ രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്റെ മനസമാധാനം താൻ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും അമ്മയും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാൽ അത് സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും തനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി തന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല.

താൻ ഇതിൽ ഹാപ്പിയാണ്, സംതൃപ്തയാണ്. പക്ഷേ മൂന്നാമതൊരാൾ ഇതിൽ സ്വാധീനിക്കപ്പെടേണ്ട കാര്യമില്ല എന്നും സ്വാസിക പറഞ്ഞു. എന്നാൽ ഇതാണ് ശരിയെന്ന് താൻ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും താൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും. പക്ഷേ തനിക്ക് ഈ ചിന്താഗതി മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും തനിക്ക് പോകേണ്ട. തനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതി. ഇത് താൻ ബോധപൂർവം എടുത്ത തീരുമാനമാണ്.

പക്ഷേ താൻ അത് പറഞ്ഞപ്പോൾ തെറ്റായ സന്ദേശം ആളുകൾക്ക് കൊടുക്കുകയാണ്, സ്ത്രീകൾ മുന്നോട്ട് വരാൻ നിൽക്കുമ്പോൾ അവരെ പിറകോട്ട് തള്ളുന്നു എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അതുകൊണ്ടാണ്‌ താൻ വ്യക്തത വരുത്തുന്നത്. നിങ്ങൾ ചെയ്യുന്നതാണ് ശരി. നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് യഥാർഥത്തിൽ സ്ത്രീകൾ ജീവിക്കേണ്ടത്. തന്നെ പോലെ ആരും ജീവിക്കരുത് എന്നാണ് സ്വാസിക പിന്നീട് നൽകിയ വിശദീകരണം” .