
കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ് നെപ്പോളിയന്റെ മകൻ ധനുഷിന്റെ വിവാഹം . വീൽചെയറിൽ ഇരുന്ന് എഴുനേറ്റ് നടക്കാൻ പറ്റാത്ത കണ്ടീഷനുള്ള ഒരു പയ്യൻ വിവാഹം ചെയ്തതാണ് സോഷ്യൽ മീഡിയ അടക്കം ഈ വിവാഹത്തെ വിമർശിക്കാൻ കാരണം .
മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വ രോഗ ബാധിതനായ മകന്റെ ആഗ്രഹമായിരുന്നു വിവാഹം . ആഗ്രഹം പോലെത്തന്നെ ഒരു തമിഴ് പെൺകുട്ടിയെ ധനുഷ് വിവാഹം ചെയ്തു . എന്നാൽ ആശംസകളേക്കാൾ ഏറെ വിമർശനങ്ങളാണ് നെപോളിയനും കുടുംബത്തിനും ഈ വിവാഹത്തിലൂടെ കേൾക്കേണ്ടിവന്നത് .
സമൂഹവും മീഡിയയും ആ പെൺകുട്ടിയുടെ ജീവിതം തകർന്ന് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിപ്പിച്ചത് . വിമർശനങ്ങൾ കേട്ട് മടുത്ത് ഇപ്പോൾ ധനുഷിന്റെ ഭാര്യ അക്ഷയയുടെ മാതാ പിതാക്കൾ നൽകിയ അഭിമുഖത്തിൽ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ് .

മകൾ പണത്തിനു വേണ്ടിയോ കുടുംബത്തിന് വേണ്ടിയോ അല്ല ഈ വിവാഹത്തിന് ഒരുങ്ങിയതെന്നും അവൾ സ്വയം ധനുഷിനെ കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നെന്നും അക്ഷയയുടെ മാതാ പിതാക്കൾ പറയുന്നു .
വിവാഹ നിശ്ചയം കഴിഞ്ഞു ഞങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കില്ലായിരുന്നു, ഞങ്ങൾ പാവപെട്ടവരാണ്, ഒരു ചെറിയ വീട്ടിലാണ് താമസം . ആദ്യമായി അക്ഷയയെ പെണ്ണ് കാണാൻ ധനുഷും കുടുംബവും വരുമ്പോൾ എല്ലാവര്ക്കും ഇരിക്കാനുള്ള സൗകര്യങ്ങൾ പോലും വീട്ടിൽ ഇല്ലായിരുന്നു . മകളുടെ ആഗ്രഹത്തിന് ഞങ്ങൾ മാതാ പിതാക്കൾ സമ്മതിക്കുകയായിരുന്നു . ഒന്ന് സംസാരിക്കാൻ പോലും നല്ലൊരു ഫോൺ പോലും ഇല്ലായിരുന്നു . ധനുഷാണ് അക്ഷയക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നത് .
വിവാഹത്തിൽ ധനുഷിനും ധര്യം കൊടുത്തത് മകളാണ് . കൊച്ചു കുട്ടിയായിരുന്നപ്പോഴേ അവൾ വളരെ പക്വത ഉള്ള പെരുമാറ്റമായിരുന്നു . വിവാഹ ജീവിതത്തിൽ ഒരു പെൺകുട്ടി ആഗ്രഹിക്കുന്നത് ധനുഷിന് ഉണ്ടെന്നാണ് മകൾ പറഞ്ഞത് . ഫിസിക്കൽ കണ്ടീഷൻ വെച്ച് ആളുകൾ അളക്കുന്നതൊന്നുമല്ല വിവാഹജീവിതത്തിൽ മുൻഗണന .

ജീവിത പങ്കാളിക്ക് സന്തോഷവും സമാധാനവും നൽകുക എന്നതാണ് . ധനുഷുമായുള്ള വിവാഹത്തിൽ മകൾ വളരെ സന്തോഷവതിയാണ് . നെപ്പോളിയന്റെ കുടുംബവും വളരെ നന്നായിട്ടാണ് ഞങ്ങളോട് പെരുമാറിയത് . ഞങ്ങൾ പാവപെട്ടവരാണ് എന്നുള്ള ഒരു രീതിയും കാണിച്ചില്ല, അവരെ പോലെ തന്നെയാണ് അവർ ഞങ്ങളെയും പരിഗണിച്ചത് .
ആകെ വിഷമം മകളെ പിരിയുന്നത് മാത്രമാണ് . പക്ഷെ അവൾ നല്ലൊരു കുടുംബത്തിലാണ് എത്തിയത് എന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ് എന്നാണ് അക്ഷയയുടെ മാതാ പിതാക്കൾ വ്യക്തമാക്കുന്നത് .
ധനുഷ് ജനിച്ച ഏതാണ് വർഷങ്ങൾ പിന്നിടുമ്പോഴാണ് മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ധനുഷിണിനുണ്ടെന്നു നെപ്പോളിയന്റെ കുടുംബം അറിയുന്നത് . 17 ആം വയസിൽ മകൻ മരിക്കുമെന്നും ഡോക്ടർമാർ വിധി എഴുതി . മകന്റെ ചികിത്സക്കായിട്ടാണ് നെപോളിയനും കുടുംബവും അമേരിക്കയിൽ സ്ഥിരതാമസമാക്കിയത് .

ഇപ്പോൾ ധനുഷിന് 26 വയസായി . വീൽ ചെയറിലായാലും ആള് സ്മാർട്ട് ആണ് . വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹം ധനുഷ് തന്നെയാണ് അച്ഛൻ നെപ്പോളിയൻ അറിയിക്കുന്നത് . ഇപ്പോൾ ധനുഷുമായുള്ള മകളുടെ വിവാഹം പണത്തിനോ ഒരു നിര്ബദ്ധത്തിനോ വഴങ്ങിയില്ല നടന്നതെന്ന് അക്ഷയയുടെ മാതാ പിതാക്കൾ തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത് .
രണ്ടാളും സന്തോഷത്തോടെ ഇരിക്കുന്നതാണ് ഞങ്ങളുടെ സന്തോഷമെന്നും അമ്മയോ അച്ഛനും പറയുന്നു . കൂടാതെ നെപ്പോളിയന്റെ കുടുംബവുമായി ഒരു ബന്ധം സ്ഥാപിക്കാൻ പറ്റിയത് മകളുടെ ഭാഗ്യമാണെന്നും ‘അമ്മ പറയുന്നു . മകളെ ഞങ്ങളെക്കാൾ നന്നായി അവർ നോക്കുമെന്നും സന്തോഷത്തോടെ ‘അമ്മ പറയുന്നു .











