MRI സ്കാനിംഗ് കഴിഞ്ഞു; പേഷ്യന്റ് ഗൗണിൽ ഹൻസിക; ഹൻസികയെ ബാധിച്ച അപൂർവ്വ രോഗം

നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. പേഷ്യന്റ് ​ഗൗൺ ധരിച്ച് കയ്യിൽ ട്രിപ്പ് ഇട്ടതിന്റെ സ്റ്റിക്കറുമായി നിൽക്കുന്ന ഹൻസികയാണ് ചിത്രങ്ങളിൽ ഉള്ളത്.

എംആർഐ സ്കാനിന് വിധേയായപ്പോൾ താരപുത്രി പകർത്തിയതാണ്  ഈ ചിത്രങ്ങൾ. “എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു. പക്ഷെ ഞാന്‍ ഓകെയാണ് എന്ന് കുറിച്ചുകൊണ്ടാണ് സ്കാനിങ്ങ് റൂമിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഹൻസിക പങ്കുവെച്ചത് “. ആദ്യമായാണ് ഇത്തരത്തിൽ ഒരു പോസ്റ്റുമായി താരപുത്രി എത്തുന്നത്. അതുകൊണ്ട് തന്നെ കമന്റ് ബോക്സ് മുഴുവൻ ഹന്സികയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചുള്ള കമന്റുകളാണ് ഏറെയും.

എംആർഐ സ്കാൻ ചെയ്യാൻ മാത്രം എന്ത് സംഭവിച്ചു എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. എന്നാൽ എന്താണ് അസുഖമെന്നൊന്നും ഹൻസിക ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ആരാണ് MRI കൺസോളിൽ ഹൻസികയ്ക്ക് പ്രവേശനം അനുവദിച്ചത് എന്നും ഒരാൾ ചോദിച്ചിട്ടുണ്ട്. അതേസമയം ഇത് സംബന്ധിച്ച് ഒരു ഹോസ്പിറ്റൽ വ്ലോ​ഗ് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

അതേസമയം  അടുത്തിടെയാണ് തനിക്ക് കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു അസുഖത്തെ കുറിച്ച് താരപുത്രി വെളിപ്പെടുത്തിയത്. കൈക്കു‍ഞ്ഞായിരുന്ന സമയത്ത് ഹൻസിക ഏറെയും കാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൈക്കുഞ്ഞായിരുന്ന വേളയിൽ വൃക്കയുടെ പ്രവർത്തനം തകരാറിൽ ആയേക്കാവുന്ന തരത്തിൽ ഒരു ആരോഗ്യ പ്രശ്നം തനിക്ക് ഉണ്ടായിരുന്നതായി ഹൻസിക അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വ്ലോഗിൽ വെളുപ്പെടുത്തിയിരുന്നു.

അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും ഏറെ വിഷമിച്ച ഘട്ടം കൂടിയായിരുന്നു അത്. എന്നാൽ, ഇതിൽ നിന്നും എല്ലാം താൻ കരകയറിയതായും ഹൻസിക വ്യക്തമാക്കിയിരുന്നു. അക്കാലത്ത് അസുഖം മൂലം തന്റെ രൂപം പോലും മാറിയിരുന്നതായും ഹൻസിക പറഞ്ഞു. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഒന്നര വയസിൽ ഹൻസികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്.

പിന്നീട് രണ്ട്, മൂന്ന് വർഷം ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു താരപുത്രി. സ്കൂളിൽ പോയി തുടങ്ങിയശേഷമാണ്  അസുഖം ഭേദമായത്. ഒന്നര വയസുള്ളപ്പോഴാണ് ഹന്സികയ്ക്ക് അസുഖം പിടിപെട്ടത്. വൃക്കകളെ ബാധിക്കുന്ന ഒരു അസുഖമാണ് നെഫ്രോടിക് സിൻഡ്രം. അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീനുകള്‍ അമിതമായി മൂത്രം വഴി നഷ്ടപ്പെടും. സാധാരണയായി ഒന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്. ഈ അസുഖം മൂലം താൻ അന്ന് മുഖത്തൊക്കെ നീര് വന്ന് ചൈനീസ് ലുക്കുള്ള കുട്ടിയായിരുന്നുവെന്നും ഹൻസിക പറഞ്ഞിരുന്നു.

അനന്ദപുരി ഹോസ്പിറ്റലിലാണ് ഹൻസികയെ ചികിത്സിച്ചത്. അത്രയും കെയര്‍ എടുത്ത് ചികിത്സിച്ചതിനാലാണ് ഓക്കെയായത്.  മൂന്ന് മൂന്നര വര്‍ഷം ട്രീറ്റ്‌മെന്റ് ചെയ്തു. മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തുവെന്നും ഹൻസിക പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓക്കെയാണ്.

അനന്ദപുരി ഹോസ്പിറ്റലിനെ തന്റെ സെക്കന്റ് ഹോം എന്നാണ് ഹൻസു പറയാറുള്ളതെന്നാണ് അന്ന് വീഡിയോയിൽ മകളുടെ അസുഖത്തെ കുറിച്ച് സംസാരിക്കവെ സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്.

പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഹൻസികയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. അതേസമയം നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഏറ്റവും ഇളയവളാണ് ഹൻസിക കൃഷ്ണ. തിരുവനന്തപുരത്ത് ഡി​ഗ്രിക്ക് പഠിക്കുന്ന ​ഹൻസിക സോഷ്യൽമീഡിയയിലും വളരെ സജീവമാണ്.  ലൂക്ക’ എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാലം ചെയ്താണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ കുറച്ച് സ്ക്രീൻ ടൈം മാത്രമെ കിട്ടിയിരുന്നുള്ളുവെങ്കിലും ഹ​ൻസികയുടെ പ്രകടനം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പഠനത്തിലും നൃത്തത്തിലും മാത്രമല്ല ജിംനാസ്റ്റിക്ക്, മോഡലിങ് തുടങ്ങിയവയിലെല്ലാം ഹൻസിക സജീവമാണ്. കൊവിഡ് കാലത്താണ് ചേച്ചിമാരുടെയും അമ്മയുടേയും പാത പിന്തുടർന്ന് ഹൻസികയും യുട്യൂബ് ചാനൽ ആരംഭിച്ചത്. എട്ട് ലക്ഷത്തിന് അടുത്താണ് താരപുത്രിയുടെ യുട്യൂബ് ചാനലിനുള്ള സബ്സ്ക്രൈബേഴ്സ്.  19കാരിയായ ഹൻസിക കൃഷ്ണ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനിയാണ്.