അച്ചു സുഗന്തിൻറെ ഷോർട് ഫിലിം ഏറ്റെടുത് ആരാധകർ

ഒരുപാട് സന്തോഷവും ആത്മവിശ്വാസവും തോന്നുന്ന നിമിഷം.. ഇതുപോലൊരു ഷോർട്ട് ഫിലിം നിങ്ങളിലേക്ക് എത്തിക്കണം എന്നുള്ളത് ഒരുപാട് വർഷങ്ങൾ കൊണ്ടുള്ള ആഗ്രഹമായിരുന്നു.. മാക്സിമം അതിനെ നന്നാക്കാനായി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.. പിന്നെ, ആദ്യത്തെ വർക്കാണ് ഒരുപാട് പോരായ്മകൾ ഉണ്ടാകുമെന്നറിയാം.. അതെല്ലാം ക്ഷമിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക..” എന്ന് കുറിച്ചാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്ത വിവരം അച്ചു സുഗന്ത് അറിയിച്ചത്. അച്ചു സുഗന്തിന്റെ യുട്യൂബ് പേജിലൂടെയാണ് ഷോർട്ട് ഫിലിം പുറത്തുവിട്ടത്.

സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അച്ചു സുഗന്ധ്.ഈ പാരമ്പരയിലുഉടെ കുടുംബത്തിലെ ഒരംഗം തന്നെയായി മാറുകയായിരുന്നു താരം .അതുകൊണ്ട് തന്നെ അച്ചുവിനെക്കുറിച്ചുള്ള എല്ലാ വാർത്തകളും പ്രേക്ഷകർ തേടിപ്പോയിരുന്നു . അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അച്ചു മുൻപ് തുറന്നു പറ‍ഞ്ഞിരുന്നു. സാന്ത്വനത്തിലെ താരങ്ങളായ സജിനെയും ഗോപികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ടെന്നും അന്ന് അച്ചു അറിയിച്ചിരുന്നു. പെണ്ണിനെ ഇഷ്ടായോ എന്നാണ് ഷോര്‍ട്ട് ഫിലിമിന് പേരിട്ടത്. ഈ ഹ്രസ്വ ചിത്രത്തിനായി ഏറെക്കാലമായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ഷോർട്ട് ഫിലിം ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ.