
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 20 പേർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ജഡ്‍കലിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. മിനിബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വളരെ ഭയാനകമായ രംഗങ്ങളും ദൃശ്യങ്ങളും നിറഞ്ഞതായിരുന്നു കാന്താര എന്ന ചിത്രം .
അതിൻറെ രണ്ടാം വരവിനൊരുങ്ങുകയാണ് സംഘം .എന്നാൽ മറ്റൊരു ചിത്രത്തിനും ഇല്ലാത്ത വഴിത്തിരിവാണ് കാന്താര ടുവിലെ ജൂനിയർ ആർട്ടിസ്റ്കല്ക് നേരിട്ടത് .ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പോകുകയായിരുന്നു സംഘം. സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജൂനിയർ ആർട്ടിസ്റ്റുകളും ടെക്നിക്കൽ ജീവനക്കാരും ഉൾപ്പെടെ ഇരുപതോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉഡുപ്പിക്ക് സമീപത്താണ് കാന്താര-2 വിന്റെ ചിത്രീകരണം നടക്കുന്നത്. റിഷഭ് ഷെട്ടി നായകനായെത്തുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.
രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു ചിത്രമാണ് കാന്താര. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. ഇതാ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധാനം ഋഷഭ് ഷെട്ടി തന്നെയാണ്. ആരെക്കൊയാകും കാന്താരായുടെ തുടര്‍ച്ചയിലുണ്ടാകുക എന്നതില്‍ സിനിമയുടെ ആരാധകര്‍ ആകാംക്ഷയാണ്. ചിത്രം അടുത്ത വര്‍ഷമാണ് എത്തുക.











