
ബേസില്‍ ജോസഫിന്റേതായി ഒടുവില്‍ എത്തിയ ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ നസ്രിയയാണ് നായികയായി എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനി ആഗോളതലത്തില്‍ 24 കോടി രൂപയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ബേസിൽ ജോസഫിന്റെയും നസ്രിയയുടെയും ഒരിടവേളക്ക് ശേഷമുള്ള ചിത്രംമായ സൂക്ഷ്മദർശിനിക് നല്ല പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
കേരളത്തിലെ നെറ്റ് കളക്ഷൻ 12 കോടി രൂപയും കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. സിനിമാ ട്രേഡ് അനലിസ്റ്റുകളാണ് സൂക്ഷ്‍മദര്‍ശിനിയുടെയും കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യമായിട്ട് ബേസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രവും ആണ്. ഇവരുടെ കെമിസ്‍ട്രി വര്‍ക്കായെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതും.
ബേസിലിന്റെയും നസ്രിയയുടെയും സൂക്ഷ്‍മദര്‍ശിനി ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നത്. സൂക്ഷ്‍മദര്‍ശിനി പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം ആണ് എന്നതും പ്രധാന പ്രത്യേകതയാണ്. പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കഥാ സഞ്ചാരം എന്നും സൂക്ഷ്‍മദര്‍ശിനി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സൂക്ഷ്‍മദര്‍ശിനിയില്‍ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റുമുണ്ടെന്നത് ചിത്രത്തില്‍ ആകാംക്ഷയുണ്ടാക്കുന്ന ഘടകമാണ്.നസ്രിയ ഒരു നീണ്ട ഇടവേളക്ക് ശേഷം നസ്രിയ സൂക്ഷ്മദര്ശിനിയിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.











