
മലയാളികളുടെ മനസില്‍ ഇന്നും തീരാനോവാണ് വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെ മരണം. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇതുവരേയും തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല. ഇപ്പോഴിതാ ബാല ഭാസ്‌കറിന്റെ മരണം കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് ഭാസ്‌കറിന്റെ അച്ഛന്‍ സികെ ഉണ്ണി. ബാലഭാസ്കറിന്റെ മരണത്തിൽ എങ്ങും തൊടാത്ത റിപ്പോര്‍ട്ടാണ് സിബിഐ നല്‍കിയത് എന്നാണ് ഇദ്ദേഹം പറയുന്നത് .
കള്ളക്കടത്ത് സംഘത്തിന്റെ സമ്മര്‍ദ്ധത്തിന് സിബിഐയും വഴങ്ങിയെന്നാണ് ബാലഭാസ്കറിന്റെ പിതാവ് സി കെ ഉണ്ണി ആരോപിക്കുന്നത്. പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു സി കെ ഉണ്ണിയുടെ പ്രതികരണം.
ബാലഭാസ്‌കറിനെ കൊന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് പിതാവ് ഉണ്ണി പറയുന്നത്. അര്‍ജുന്‍ നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. അര്‍ജുന്റെ പേരില്‍ എടിഎം കവര്‍ച്ച, ഭവനഭേദന കേസ് തുടങ്ങിയവ ഉണ്ടായിരുന്നു എന്നും എന്നാൽ പക്ഷെ ഇത് എല്ലാം അറിയുന്നത് ബാലഭാസ്കറിന് അപകടമുണ്ടായതിന് ശേഷമാണെന്നാണ് സി കെ ഉണ്ണി പറയുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും പിതാവ് ഉണ്ണി ആരോപിക്കുന്നുണ്ട്. അതേസമയം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ലെന്നും സി ക ഉണ്ണി പറയുന്നുണ്ട്.
ലക്ഷ്മി തങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും കാരണം എന്താണെന്ന് തനിക്കോ കുടുംബത്തിൽ ഉള്ളവർക്കോ അറിയില്ലെന്നുമാണ് ഉണ്ണി പറയുന്നത്. ലക്ഷ്മിയുമായി യാതൊരു കോണ്ടാക്ടും തങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് ഇല്ല. അവര്‍ തങ്ങളെ ബോയ്‌ക്കോട്ട് ചെയ്തിരിക്കുകയാണ് എന്നാണ് ഉണ്ണി പറയുന്നത്.
‘ലക്ഷ്മി തങ്ങളോട് സംസാരിക്കുകയോ വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ ചെയ്യില്ല. എന്താണ് ഇതിനു കാരണമെന്ന് അറിയില്ല. അതിനാല്‍ ലക്ഷ്മിയെ ഇപ്പോൾ വിളിക്കാറുമില്ല എന്നും സി കെ ഉണ്ണി പറയുന്നു. അവര്‍ക്ക് നമ്മളോട് സംസാരിക്കാന്‍ താല്‍പര്യമില്ല. എന്നാണ് സി കെ ഉണ്ണി പറയുന്നത്. എന്നാൽ പക്ഷെ വഴക്കൊന്നും ഉണ്ടായിട്ടില്ല തങ്ങള്‍ തമ്മില്‍. തങ്ങളുടെ കുടുംബവുമായി എതിര്‍പ്പുണ്ടാകേണ്ട കാര്യമൊന്നുമില്ലെന്നും സി കെ ഉണ്ണി പറയുന്നുണ്ട്’.

അതേസമയം വയലിനിസ്റ്റ് ബാലഭാസ്കര്‍ വിട പറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിടുകയാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുൾപ്പെടെ നിരവധി വേദികളിലൂടെ ബാലഭാസ്കര്‍ തീര്‍ത്ത മാന്ത്രിക സംഗീതം ഇന്നും ആരാധകരുടെ മനസിൽ മായാതെയുണ്ട്. അമ്മാവന്‍ ബി.ശശികുമാര്‍ പകര്‍ന്ന് നല്‍കിയ ശുദ്ധ സംഗീതത്തിന്റെ കരുത്തിലായിരുന്നു ബാലഭാസ്കറിന്റെ സംഗീത പരീക്ഷണങ്ങള്‍.
വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്റേത്. പക്ഷെ പറയാനുള്ളത് പലതും തുറന്ന് പറയുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷം മുമ്പ് പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകള്‍ തേജസ്വിനിയും വിട പറഞ്ഞത്. 2018 സെപ്തംബര്‍ 25 നായിരുന്നു താരത്തിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല എന്നിവരും വാഹനമോടിക്കാനേർപ്പാടാക്കിയ അർജുൻ എന്നിവരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ മകള്‍ സംഭവ സ്ഥലത്തു വച്ചു മരിച്ചു.

അതേസമയം ബാലഭാസ്‌കറിന്റെ മരണശേഷം ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വലിയ വിവാദങ്ങളിലേക്ക് എത്തി. സ്വര്‍ണക്കടത്ത് ബന്ധവും ഗൂഢാലോചനയും അടക്കം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടു. തുടര്‍ന്ന് മരണം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ആരോപണം. മരണത്തിൽ ദുരൂഹത തോന്നിയ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പക്ഷെ അപകടം നടന്ന സ്ഥലത്തും വാഹനത്തിലും ലോക്കൽ പൊലീസ് സാധാരണഗതിയിൽ നടത്തേണ്ട പരിശോധനകൾ പോലും നടത്തിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വാഹനം ഓടിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാൻ പോലും ലോക്കൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.
എന്നാൽ, പ്രതിക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ച് ഒരു താൽപര്യവും കാട്ടിയില്ല. മരണത്തിൽ ദുരൂഹതകളില്ലെന്നും വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ശേഷം കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സിബിഐ റിപ്പോർട്ടും അമിതവേഗം കൊണ്ടുണ്ടായ സ്വാഭാവിക മരണമാണെന്നാണ് കണ്ടെത്തിയത് .











