വെഡ്‌ഡിങ് ആനിവേഴ്സറിക്ക് അനിയന്റെ മരണം; വികാരാധീനനായി ബൈജു ഏഴുപുന്ന; ദുശീലങ്ങൾ ഒന്നുമില്ല, നന്നായി വർക്ക് ഔട്ട് ചെയ്യുമായിരുന്നു

Baiju Ezhupunna Brother death
Baiju Ezhupunna Brother death

തന്റെ സഹോദരന്റെ വിയോഗത്തില്‍ വികാരഭരിതനാവുകയാണ് നടന്‍ ബൈജു ഏഴുപുന്ന. കഴിഞ്ഞദിവസമാണ് നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരനും എരമല്ലൂർ സാനിയ തീയേറ്റർ ഉടമയുമായ ഷെല്‍ജു ജോണപ്പന്‍ 49 ആം വയസ്സിൽ വിടവാങ്ങുന്നത്. ഹൃദയാഘാതമാണ് മരണകാരണം. ഇപ്പോഴിതാ സഹോദരന്റെ വിയോഗത്തിൽ ബൈജു മാധ്യമങ്ങളോട് പ്രതികരിക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

സഹോദരന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബൈജു പറയുന്നത്. ആരോഗ്യം നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു ഷെല്‍ജുവെന്നും ഹൃദയാഘാതം സംഭവിച്ച അനുജനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും രക്ഷപെടുത്താനായില്ല എന്നും ബൈജു പറയുന്നു . ഷെല്‍ജുവിന്റെ സംസ്‌കാരച്ചടങ്ങിന് ശേഷം മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ബൈജു. വികാരഭരിതനായാണ് ബൈജു സംസാരിക്കുന്നത്.

‘നല്ല ആരോഗ്യവാനായിരുന്നു. മദ്യപാനമോ സിഗരറ്റ് വലിയോ ഉണ്ടായിരുന്നില്ല. ശരീരം നന്നായി നോക്കുമായിരുന്നു. എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. രണ്ട് മാസം മുമ്പ് പനി വന്നിരുന്നു. നല്ല പനിയായിരുന്നു. കുറച്ച് ദിവസം ആശുപത്രിയില്‍ അഡ്മിറ്റഡ് ആയിരുന്നു. അതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല . അതിന് ശേഷം തനിക്കും പനി വന്നിരുന്നു. അതിനു ശേഷം അവനു പിന്നെ വിഷയം ഒന്നും ഇല്ലായിരുന്നു. അവന്റെ പ്രേഷറും കൊളസ്ട്രോളും ഒക്കെ നോർമൽ തന്നെ ആയിരുന്നു. പക്ഷെ ഇപ്പൊ ഷുഗർ കുറഞ്ഞു. അങ്ങനെ കാർഡിയാക് അറസ്റ്റ് വന്നു. അവന്റെ വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ഉച്ചയ്ക്ക് അവൻ വിളിച്ചിട്ട് താൻ അങ്ങോട്ട്  പോയതാണ്.

അവന്റെ കാറുമായാണ് താന്‍ അവനെ കാണാൻ പോയത്. ഇടുക്കിയ്ക്ക് പോകുന്ന യാത്രയില്‍ തൊടുപുഴ എത്തിയപ്പോഴാണ് ഷെല്‍ജുവിന് സുഖമില്ലാതെയായെന്നും ചെമ്മീൻകെട്ടിൽ നിന്നും കൊണ്ട് വന്നു എന്നും അറിയുന്നത്. കൊണ്ട് വന്നപ്പോൾ അനക്കമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അപ്പോൾ തന്നെ ലേക്ക് ഷോറിൽ എത്തിച്ചു. പക്ഷേ ദൂരക്കൂടുതൽ ആണല്ലോ. റോഡിന്റെ അവസ്ഥ കാരണം ആശുപത്രിയിൽ എത്താൻ കുറച്ച് വൈകി എന്നും ബൈജു പറയുന്നു.

ഹോസ്പിറ്റലിൽ എത്തിച്ച് ഇരുപത് മിനുറ്റോളം അവര്‍ ശ്രമിച്ചു നോക്കി. പൾസ് ഉണ്ടായിരുന്നു ആശുപത്രിയിൽ എത്തിയപ്പോഴും പക്ഷെ കാര്‍ഡിയാക് അറസ്റ്റ് തന്നെയായിരുന്നു.  ആള് പോയി. 49 വയസായിരുന്നു പ്രായം എന്നും ബൈജു പറയുന്നു’.

“എല്ലാ ദിവസവും വർക്ക്ഔട്ട് ഉണ്ട് ജിം മുടക്കാറില്ല. ഇപ്പൊ 49 വയസ്സ് മാത്രമാണ് അവന്റെ പ്രായം. ദൈവം വിളിച്ചാൽ പോയല്ലേ പറ്റൂ. അതിനു സമയമോ മറ്റൊന്നും പ്രശ്നം അല്ലല്ലോ? ദൈവത്തിന് ഇഷ്ടം ഉള്ളവരെ നേരത്തെ വിളിക്കും അവൻ മമ്മിയുടെ അടുത്തേക്ക് പോയി. പൾസ് ഉണ്ടായിരുന്നു ആശുപത്രിയിൽ എത്തിയപ്പോഴും പക്ഷെ കാര്‍ഡിയാക് അറസ്റ്റ് തന്നെയായിരുന്നു”.

എന്റെ മോളുടെ കല്യാണത്തിന് ഒക്കെ എന്നോട് ടെൻഷൻ വേണ്ട വേണ്ട എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമായിരുന്നു- ഇടറുന്ന സ്വരത്തിൽ ബൈജു പറഞ്ഞു നിർത്തി. ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്.

താൻ സിനിമയ്ക്ക് വേണ്ടി ഒക്കെ പോകുന്നതും അവന്റെ പിന്തുണ ഉള്ളതുകൊണ്ടായിരുന്നു എന്നും നടൻ പറയുന്നു. അവനും ഡാഡിയും ആക്ടീവായി ബിസിനസില്‍ നില്‍ക്കുന്നതിനാലാണ് ഞാന്‍ സിനിമയെന്നൊക്കെ പറഞ്ഞ് പോകുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു.

ഈയ്യടുത്തായിരുന്നു ബൈജുവിന്റെ മകളുടെ കല്യാണം നടന്നത്. കല്യാണത്തിന് എല്ലാം നോക്കി ഓടി നടന്നത് ഷെല്‍ജുവായിരുന്നു. അതേസമയം വില്ലന്‍ വേഷങ്ങളിലൂടെയാണ് ബൈജു കയ്യടി നേടുന്നത്. നടനും സംവിധായകനും നിര്‍മ്മാതാവും തീയറ്റർ ഉടമയുമൊക്കെയാണ് ബൈജു എഴുപുന്ന.