നാഗ ചൈതന്യ ശോഭിത വിവാഹത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് സാമന്ത രുത്‌ പ്രഭു

Samantha Reacts About Chay Shobitha Marriage

നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ച് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ദിനത്തിൽ നാഗ ചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭു ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച.

നാഗ ചൈതന്യ ശോഭിത ധുലിപാല വിവാഹം പരമ്പരാഗത രീതിയിൽ വളരെ കെങ്കേമമായി ആണ് കൊണ്ടാടിയത് .വിവാഹത്തോട് അനുബന്ധിച്ചുള്ള ഓരോ ചടങ്ങിൻറെയും ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ നാഗചയ്‌തന്യ പങ്കുവച്ചിരുന്നു .ഇപ്പോഴിതാ സാമന്ത രുത്‌ പ്രഭു തൻറെ കുറിപ്പിലൂടെ തന്റേതായ സാനിദ്യം അറിയിച്ചിരിക്കുകയാണ് .

ഒരു പെൺകുട്ടിയെ പോലെ പോരാടുക എന്നണ് സാമന്ത തൻറെ കുറിപ്പിലൂടെ പറയുന്നത് .സാമന്ത രുത് പ്രഭുവിന്റെ അച്ഛന്റെ വിയോഗവും ഈയിടക്ക് തന്നെയായിരുന്നു .വരുൺ ധവാൻ നായകനാകുന്ന സിറ്റാഡൽ ഹണി ബണ്ണി എന്ന സാമന്തയുടെ വെബ് സീരീസ് അതിന്റെ വിജയം ആഘോഷിക്കുന്ന അതെ വേളയിൽ തന്നെ ആയിരുന്നു അച്ഛൻ ജോസഫ് പ്രഭുവിന്റെ വിയോഗം .കരുത്തുറ്റ ശക്തയായ ഒരു സ്ത്രീ യുടെ പോരാട്ടം ആണ് സിറ്റാഡൽ ഹണി ബണ്ണിയിലൂടെ സാമന്ത കാഴ്ചവെക്കുന്നത് .ഇനിയും അതെ പോരാട്ടമാണ് സാമന്ത രൂത്ത് പ്രഭു തുടരുക .

ഹോളിവുഡ് ഐക്കൺ വിയോള ഡേവിസ് ആദ്യം പോസ്റ്റ് ചെയ്ത ഒരു വീഡിയോ സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കിടുകയാണ് ചെയ്തത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വീഡിയോയിൽ ചിത്രീകരിക്കുന്നത്.

തുടക്കത്തിൽ, ആൺകുട്ടി തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങുന്നു, എന്നാൽ മത്സരം പുരോഗമിക്കുമ്പോള്‍ പെൺകുട്ടി വിജയിക്കുന്നു. വിയോള ഡേവിസ് പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ് ” #FightLikeAGirl” എന്നാണ് സാമന്തയും തന്‍റെ സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ഇത് എഴുതിയിട്ടുണ്ട്.