പുത്തൻ ഷോയുടെ വിശേഷങ്ങളുമായി ശ്വേതാ മേനോൻ

അനശ്വരം എന്ന ചിത്രത്തിലൂടെ 1991 ല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ ശ്വേത കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികള്‍ക്ക് മുന്നില്‍ ഉണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റിന്‍റെ ഗെയിം ഷോ ആയ എങ്കിലേ എന്നോട് പറ എന്ന ഷോയുടെ അവതാരകയുടെ റോളിലാണ് ശ്വേത പ്രേക്ഷകര്‍ക്ക് മുന്നില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്.മഴവിൽ മനോരമയിൽ ഇടക്ക് ഉണ്ടായിരുന്ന റിയാലിറ്റി ഷോ ആയ മിടുക്കി ഏറെ ആരാധകരെ സൃഷ്‌ടിച്ച സംപ്രേഷണം ആയിരുന്നു .

ഇപ്പോഴിതാ പുതിയ ഷോയും വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നായി മാറും എന്ന ഉത്തമ വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ . ബിഗ് ബോസിലെ സഹമത്സരാര്‍ഥി ആയിരുന്ന സാബുമോന്‍ അബ്ദുസമദ് ആണ് ഗെയിം ഷോയിലെ സഹ അവതാരകന്‍. ഇപ്പോഴിതാ ഗെയിം ഷോയെക്കുറിച്ചും സിനിമയിലെ യാത്രയെക്കുറിച്ചുമൊക്കെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് ശ്വേത മേനോന്‍.

ഇത്തരത്തിലുള്ള ഒരു ഗെയിംഷോ ഇവിടെ ആദ്യമായിട്ടാണെന്ന് പറയാം. ആളുകള്‍ക്ക് ഗെയിം എന്താണെന്ന് മനസിലാക്കാന്‍ കുറച്ച് സമയം കൂടി കൊടുക്കണം. കാരണം ഇത് സിംപിളും പവര്‍ഫുളും ആയിട്ടുള്ള ഒരു ഗെയിമാണ്. ഓരോ എപ്പിസോഡും അത്രയേറെ കോംപ്ലിക്കേറ്റഡുമാണ്. പക്ഷെ ഇത്ര പെട്ടന്ന് ഇത്ര മാത്രം സമ്മാനത്തുക നല്‍കുന്ന മറ്റൊരു ഷോ ഇല്ല. ഒരു മിനിട്ടില്‍ ഒരു ലക്ഷം എന്ന് പറയുന്നത് ഒരിക്കലും ചെറിയൊരു കാര്യമല്ലല്ലോ. എപ്പോഴും ഏഷ്യാനെറ്റ് വ്യത്യസ്തമായ ഗെയിമുകള്‍ കൊണ്ടുവരാറുണ്ട്. പക്ഷെ ഇത്തവണ നമ്മള്‍ കൂടി ഉള്‍പ്പെട്ടതുകൊണ്ടാണോ എന്നറിയില്ല വല്ലാത്ത എക്‌സൈറ്റ്‌മെന്റാണ്.

വ്യത്യസ്തതയുളള ഗെയിമുകളാണല്ലോ ഇതെന്ന് ചിന്തിക്കുന്നത് പ്രേക്ഷകര്‍ മാത്രമല്ല ഞങ്ങള്‍ കൂടിയാണ്. ഇതിലെ ഗെയിമുകളോരോന്നും അപ്പപ്പോള്‍ കിട്ടുന്നതാണ്. അവതാരകര്‍ എന്ന നിലയ്ക്കുള്ള പരിഗണന പോലുമില്ലാതെ ഞങ്ങള്‍ക്കുപോലും സത്യം മനസ്സിലാകുന്നത് ഓരോ ഗെയിമും അവസാനിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഓരോ ഗെയിമും പ്രേക്ഷകരെക്കാള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്നതും ഞങ്ങള്‍ തന്നെയാണെന്ന് പറയാം.