
രണ്ട് ദിവസത്തിന് ശേഷം തലസ്ഥാനനഗരി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖരിതമാകും. വിവിധ ഭാഷകളിലും ജോണറിലും സംവിധായകരുടെയും എല്ലാം സിനിമകൾ കാണാൻ ഒട്ടനവധി സിനിമാസ്വാദകരാണ് തലസ്ഥാനത്തേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. ചലച്ചിത്ര ആസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നു തന്നെയായിരിക്കും തലസ്ഥാനത്ത് നടക്കുവാൻ പോകുന്നത് .
മേളയോട് അനുബന്ധിച്ചുള്ള ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നു. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിൽ കഴിവു തെളിയിച്ച ഒട്ടുമിക്ക താരങ്ങൾക്കും ഡെലിഗേറ്റ് കിറ്റുകൾ സമ്മാനിക്കുന്നുണ്ട് .
ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെ യും പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു.
മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെയാണ് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയാണ് തലസ്ഥാനനഗരി സാക്ഷ്യം വഹിക്കാൻ പോകുന്നത് .
എ പാൻ ഇന്ത്യൻ സ്റ്റോറി (വി സി അഭിലാഷ്), മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ (അഭിലാഷ് ബാബു), വെളിച്ചം തേടി (കെ റിനോഷുൻ), കിഷ്കിന്ധാ കാണ്ഡം (ദിൻജിത് അയ്യത്താൻ), കിസ് വാഗൺ (മിഥുൻ മുരളി), പാത്ത് (ജിതിൻ ഐസക് തോമസ്), സംഘർഷ ഘടന (ആർ കെ കൃഷാന്ത്), മുഖക്കണ്ണാടി (സന്തോഷ് ബാബുസേൻ, സതീഷ് ബാബുസേനൻ), വതൂസി സോംബി (സിറിൾ ഏബ്രഹാം ഡെന്നിസ്) എന്നിവയാണ് മലയാളം സിനിമ ടുഡേയിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുചിത്രങ്ങളും സംവിധായകരും.











