അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ ചെയ്തെന്നുള്ളത്. എന്നാൽ സംഭവത്തിന്റെ യഥാർത്ത സത്യം വെളിപ്പെടുത്തി മകൻ രംഗത്ത് വന്നു.  അമ്മായിഅമ്മ മാലതി ലോഖണ്ഡെ മരിച്ചതിനു കുറച്ച് മണിക്കൂറുകൾക്കു ശേഷമാണു ബാൽക്കണിയിൽ നിന്നും വീണു മാനുമകൾ ശുഭാംഗി ലോഖണ്ഡെ മരിച്ചത്.  സത്യം ഇതാണെന്നു തന്നെ ആയിരുന്നു അയൽക്കാരും വിശ്വസിച്ചിരുന്നത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ പോലീസ് അയൽക്കാരെയും മറ്റും ചോദ്യം ചെയ്തിരുന്നു. ഒടുക്കം ശുഭംഗിയുടെ ഭർത്താവ് സന്ദീപിനെ  ചോദ്യം ചെയ്തപ്പോഴാണ് സത്യം മനസിലായത്.

ക്യാന്സര് ബാധിതയായ തന്റെ ‘അമ്മ കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നുവെന്നും അവശനിലയിൽ ആയിരുന്നു ‘അമ്മ ശനിയാഴ്ച മരണപ്പെടുകയും ചെയ്തു. എന്നാൽ അമ്മയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ശുഭാംഗി സന്തോഷം പ്രകടിപ്പിക്കുകയും ഉള്ളിലെ വികാരം മുഴുവൻ മുഖത്തു പ്രകടമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഭർത്താവാണ് ശുഭാംഗിയെ രണ്ടാം നിലയിൽ ഉള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും തെളിയിട്ടതെന്നുമാണ് പുറത്തുവന്ന സത്യം. സന്ദീപ് പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. 

കുറ്റം തെളിഞ്ഞതോടെ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. സന്ദീപിനെ പോലീസ് അറസ്റ്റു ചെയ്തതോടെ കുട്ടികളെ ഇയാളുടെ പിതാവിന്റെ സംരക്ഷണയിലാക്കി എന്ന് പോലീസ് പറഞ്ഞു.