ഓരോ ദിവസവും ഓരോ സ്ത്രീകള്‍, ജാക്കീ ചാന്‍ നയിച്ചിരുന്ന കുത്തഴിഞ്ഞ ജീവിതരീതി ഏവരെയും ഞെട്ടിക്കുന്നതാണ്

ജാക്കീ ചാന്‍ എന്ന വ്യക്തിയെ ലോകത്തെമ്പാടുമുള്ള ആളുകള്‍ക്കും ഇഷ്ടമാണ്. അദ്ധേഹത്തിന്റെ കഴിവുകള്‍ അത്രമേല്‍ നന്നായിരുന്നു. പക്ഷെ അദ്ധേഹത്തിന്റെ വ്യക്തി ജീവിത രീതി ആര്‍ക്കും അറിയില്ല. അതില്‍ അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നില്ല എന്നുള്ള വിവരമാണ്…

ജാക്കീ ചാന്‍ എന്ന വ്യക്തിയെ ലോകത്തെമ്പാടുമുള്ള ആളുകള്‍ക്കും ഇഷ്ടമാണ്. അദ്ധേഹത്തിന്റെ കഴിവുകള്‍ അത്രമേല്‍ നന്നായിരുന്നു. പക്ഷെ അദ്ധേഹത്തിന്റെ വ്യക്തി ജീവിത രീതി ആര്‍ക്കും അറിയില്ല. അതില്‍ അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നില്ല എന്നുള്ള വിവരമാണ് പുറത്തുവരുന്നത്.

തങ്ങളുടെ ഹീറോക്ക്‌ ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നു എന്ന ഞെട്ടൽ വിട്ടു മാറാതെ നിൽക്കുകയാണ് ജാക്കി ആരാധകർ.  ജാക്കി ചാന്‍ ലോകത്തെ ഞെട്ടിച്ചത് നെവര്‍ ഗ്രോ അപ് എന്ന ആത്മകഥയിലൂടെയാണ്. ബ്രൂസ്ലീയ്ക്കു ശേഷം ലോകം ഏറ്റവും കൂടുതല്‍ ആഘോഷിച്ച മാര്‍ഷ്യല്‍ ആര്‍ട് താരം ജാക്കി ചാനാണ്.

ആത്മകഥയിലൂടെ തന്റെ 64-ാം വയസില്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത് ചെറുപ്പകാലത്ത് താന്‍ തികഞ്ഞ മദ്യപാനിയും സ്ത്രീലന്പടനും ചൂതുകളി ഭ്രാന്തനുമായിരുന്നുവെന്നാണ്. എന്റര്‍ ദ ഡ്രാഗണ്‍ എന്ന വിഖ്യാത ബ്രൂസ്ലി ചിത്രത്തില്‍  സ്റ്റണ്ട് അസിസ്റ്റന്റായിരുന്ന ജാക്കി ചാന്‍ നിമിഷ നേരത്തേക്കു മാത്രം പ്രത്യക്ഷപ്പെടുന്നുമുണ്ട്.

ഓരോ രാത്രിയിലും ഓരോ സ്ത്രീകളുടെ കൂടെയാണ് താന്‍ കഴിഞ്ഞതെന്നും അവരുടെ പേരുകള്‍ പോലും താന്‍ തിരക്കാറില്ലായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സിനിമകളില്‍ സജീവമായ ജാക്കിചാന്‍ പണം മുഴുവന്‍ ചൂതുകളിക്കും സ്ത്രീകള്‍ക്കുമായി ചെലവഴിച്ചു. തന്റെ ആത്മ കഥയിലൂടെ പറയുന്നത് നല്ല പിതാവോ ഭർത്താവോ ആകാൻ തനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നാണ്.