തുപ്പാക്കി ചരിതവുമായി എത്തുന്ന ‘റൈഫിള്‍ ക്ലബി’ലെ പുതിയ ഗാനം പുറത്ത്

Riffle club movie song
Riffle Club Movie Song Released

ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിൻ്റെ കഥയുമായി എത്തുന്ന ‘റൈഫിള്‍ ക്ലബി’ലെ പുതിയ ഗാനം പുറത്ത്. റെക്സ് വിജയൻ്റെ ഈണത്തിൽ ഇമ്പാച്ചി വരികൾ എഴുതി പാടിയ ‘കില്ലർ ഓൺ ദ ലൂസ്‌’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത് . തിയേറ്ററുകളിൽ ഏറെ പുതുമകളുമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം.

ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.’റൈഫിള്‍ ക്ലബ്’. പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ട് ചിത്രത്തിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രകടനങ്ങൾ കൊണ്ട് ഞെട്ടിക്കാൻ പോകുന്ന അമ്പരപ്പിക്കുന്ന സ്റ്റാ‍ർ കാസ്റ്റ് തന്നെയാണ് ചിത്രത്തിലുള്ളത്. ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാൻ ‘റൈഫിൾ ക്ലബ്’ ഡിസംബർ 19 ന് വേൾഡ് വൈഡ് റിലീസിനെത്തും.

തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്‍റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്‍റേയും ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്‍റെയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചനകള്‍.

ബോളിവുഡിൽ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളിൽ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. കൂടാതെ വിജയരാഘവൻ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പൻ, സുരേഷ് കൃഷ്ണയുടെ ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ റൊമാന്‍റിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ, ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ തുടങ്ങിയ കഥാപാത്രങ്ങളുടെയൊക്കെ റേഞ്ച് അന്യായമായിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാവുന്നത്.