അല്ലു അർജുനെതിരെ നടപടികൾ ശക്തമാക്കി ഹൈദരബാദ് പൊലീസ്

Hyderabad police against Allu Arjun
Hyderabad Police Against Allu Arjun

പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് കാരണംകാണിക്കൽ നോട്ടീസ് നൽകി ഹൈദരബാദ് പൊലീസ്. ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പൊലീസ് നോട്ടീസില്‍ പറയുന്നു. അല്ലു അർജുൻ എത്തുമെന്ന് പോലീസിനെ തീയറ്റര്‍ അധികൃതര്‍ അറിയിച്ചില്ല .അതിനാൽ സുരക്ഷാ ഉറപ്പാക്കുന്നതിൽ കനത്ത വീഴ്ചയാണ് സംഭവിച്ചത് .ഇത് ഇപ്പോൾ രണ്ടു മരണത്തിലേക്ക് ആണ് വഴിതെളിച്ചത് .

നേരിട്ടല്ലെങ്കിലും മരണത്തിൽ തീയറ്റർ ഉടമകളുടെ പങ്കു വ്യക്തമാണ് .അവരിൽ നിന്നും ഉണ്ടായ വീഴ്ച പരോക്ഷമായി കുട്ടിയുടെയും യുവതിയുടെയും ദാരുണമായ മരണത്തിനു കാരണമായി .തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനു ക്രമീകരണം ഉണ്ടായില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് ട്രാഫിക്കിന് അടക്കം തടസ്സം ഉണ്ടാക്കി. അല്ലു അര്‍ജുന്‍റെ അടക്കം സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നതടക്കം പല വീഴ്ചകളും ചൂണ്ടികാട്ടിയാണ് നോട്ടീസ്.

10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നൽകണമെന്നാണ് പൊലീസ് പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ തീയറ്ററിന് നല്‍കിയ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

അതേ സമയം പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.

പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ പുഷ്പ 2 റിലീസ് ദിന തലേന്ന് ഡിസംബർ നാലാം തീയതിയാണ് നടന്നത്. ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ഇതിന്‍റെ ഭാഗമായി ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. അല്ലു അർജുൻ സ്ഥലത്ത് എത്തുന്ന കാര്യം അറിയിച്ചിരുന്നില്ല എന്നായിരുന്നു തിയേറ്റർ ഉടമകളുടെ വാദം എന്നാൽ നേരെത്തെ തന്നെ വിവരം അറിയിച്ചിരുന്നു എന്ന് തുറന്ന കത്തിൽ വ്യക്തമാണ് .

ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്‍റെ നില ഗുരുതരമായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത് എങ്കിലും കുഞ്ഞു ജീവനിൽ ഏവർകും പ്രതീക്ഷയുണ്ടായിരുന്നു .അതാണ് ഇന്നലെ അസ്തമിച്ചത്‌ .ട്യൂബ് വഴിയുള്ള ഭക്ഷണം ആയിരുന്നു കുട്ടിക്ക് നൽകിയിരുന്നത് .എന്നാൽ അതിനോട് ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നു . അതിന് ശേഷമാണ് ഡിസംബര്‍ 18ന് കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

അതേ സമയം പുഷ്പ 2 പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവത്തില്‍ അല്ലു അര്‍‍ജുനെതിരെ നീക്കം ശക്തമാക്കാന്‍ തെലങ്കാന പൊലീസ് ഒരുങ്ങുകയാണ്. അല്ലുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാണ് തെലങ്കാന പൊലീസ് ഒരുങ്ങുന്നത്.