സിനിമാ സീരിയൽ മേഖലയിലെ മിന്നും താരം മീന ഗണേഷ് ഇനി ഓർമ്മ

Meena Ganesh Passed Away
Meena Ganesh Passed Away

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു.സഹതാരമായും അല്ലാതെയും ഒരുവിധം എല്ലാ വേഷത്തിലും തിളങ്ങിയ തരാം മീന ഗണേഷ് ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ച് വിട വാങ്ങി . കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. 200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സിനിമ മേഖലയിൽ പകരം വെക്കാൻ കഴിയാത്ത അതുല്യ വ്യക്തിത്വമായിരുന്നു മീന ഗണേഷ് .

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു.മലയാള സിനിമ ആസ്വാദകരുടെ നെഞ്ചിൽ എന്നും കുടിയിരിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു മീൻ അഗണേഷിന്റെ
പ്രത്യേകത .

1942 ൽ പാലക്കാട് കല്ലേക്കുളങ്ങരയിൽ ജനിച്ചു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് സ്കൂൾ പഠനകാലത്ത് കൊപ്പം മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. 1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തി. 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്.

നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ മീശമാധവൻ, പുനരധിവാസം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.നന്ദനം എന്ന ചിത്രത്തിലെ അഭിനയം മീന എന്ന താരത്തെ വേറിട്ടതാക്കി മാറ്റിയിരുന്നു . ചുഡുവാലത്തൂർ മൈത്രി നഗറിൽ താമസിച്ചവരികയായിരുന്നു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.