“നാടകവും ഞങ്ങൾക്ക് പോകും “എന്ന് അഭിനേത്രി ശ്രീലത

Kannur Sreelatha
Kannur Sreelatha

മലയാളത്തില്‍ ചെറിയ കഥാപാത്രങ്ങളില്‍ അഭിനയിച്ചിട്ടാണെങ്കിലും ശ്രദ്ധയായി മാറിയ നടിയാണ് കണ്ണൂര്‍ ശ്രീലത. അമ്മ കഥാപാത്രങ്ങളും സഹോദരി വേഷവുമൊക്കെയാണ് ശ്രീലത കൂടുതലായും ചെയ്തിട്ടുള്ളത്. എന്നാല്‍ പലരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി കൊടുത്തിരുന്നെങ്കില്‍ താന്‍ സൂപ്പര്‍ നടിയായി മാറുമായിരുന്നു എന്ന് പറയുകയാണ് ശ്രീലത ഇപ്പോള്‍.ഒരു പക്കാ കലാകാരിയുടെ വാക്കുകളാണ് ശ്രീലതയിൽ നിറഞ്ഞു നിൽക്കുന്നത് .

അവസരം തരാമെന്ന് പറഞ്ഞു പലരും വിളിക്കും. അവരുടെ കൂടെ ചെല്ലാമോ എന്നാണ് ചോദ്യം. അങ്ങനെ പറ്റില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീലത വെളിപ്പെടുത്തുന്നത്.മുഖത്ത് ചായം വാരി പൂശിയിട്ടുണ്ട് പിന്നെയെന്താ നാടകത്തിൽ അഭിനയിച്ചുകൂടെ .സിനിമ തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല എന്ന് ശ്രീലത .

‘മറ്റൊരാള്‍ക്ക് നമ്മുടെ ശരീരത്തില്‍ തൊടണമെങ്കില്‍ നമ്മുടെ സമ്മതം ഉണ്ടാവണം. എന്നിട്ട് മാറിനിന്ന് അയ്യോ എന്നെ കൂട്ടബലസംഗം ചെയ്‌തേ എന്ന് പറയും. അങ്ങനെയല്ലല്ലോ സ്വന്തം ഇഷ്ടപ്രകാരം പോയതല്ലേ. അതും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരം തുറന്നു പറച്ചിലുകള്‍ നടക്കുന്നത് അവരുടെ മക്കള്‍ വലിയ ഉയരങ്ങളിലേക്ക് എത്തുമ്പോഴാണ് സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ചുമൊക്കെ ഇങ്ങനെ ഒരു പരാതി വരുന്നത്. അപ്പോള്‍ ആ കുട്ടികളുടെ ഭാവി എന്താവുമെന്ന് ഈ പറയുന്ന വ്യക്തി ചിന്തിക്കുന്നുണ്ടോ? അവര്‍ക്കും ഇതുപോലെ കുടുംബം ഉണ്ടാവില്ലേ?

ഇതൊക്കെ ഉണ്ടായിട്ടുണ്ടാവാം, ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ പിന്നീട് തുറന്ന് പറഞ്ഞ് വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ആരും ബലമായിട്ട് ഒന്നും ചെയ്തിട്ടില്ലല്ലോ. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് പോയി, അടിമപ്പെട്ടു. അതില്‍ മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഉദ്ദേശിക്കുന്നതെന്ന്’, ശ്രീലത ചോദിക്കുന്നു.