എഴുത്തോലയും ,ഓർമ്മകളും മതി തനിക്ക് ഒരായുസിലേക്ക്; എം ടി യുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു നടി മഞ്ജു വാര്യർ 

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു നടി മഞ്ജു വാര്യർ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആയിരുന്നു നടിയുടെ അനുശോചനം. എംടി സമ്മാനിച്ച എഴുത്തോലയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് മഞ്ജു വാര്യരുടെ കുറിപ്പ്. എംടി സാര്‍ കടന്നുപോകുമ്പോള്‍ എഴുത്തോലയെ കുറിച്ചാണ് താൻ ഓര്‍ത്തു പോകുന്നത്. എഴുത്തോലയും ഓര്‍മ്മകളും മതി തനിക്ക് ഒരായുസിലേക്ക് എന്നാണ് മഞ്ജു കുറിപ്പില്‍ പറയുന്നത്.ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്.

ഭീമനും ,സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസില്‍ വന്നില്ല.ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എംടി സാറിന് എന്നുതന്നെ താൻ  വിശ്വസിക്കുന്നു.  ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ തനിക്ക്  സാധിച്ചുള്ളൂ മഞ്ജു പറയുന്നു.

എന്നാൽ   എംടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു ദയ. എംടിയുടെ തിരക്കഥയില്‍ എത്തിയ ‘ദയ’ എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്. അതുപോലെ നടി പറയുന്നു, സിനിമ  കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും നന്ദി മഞ്ജു വാര്യർ കുറിച്ച്