
തെലുങ്കിലെ നാച്ച്വറല്‍ ആക്ടറാണ് നാനി.ഈച്ച എന്ന ചിത്രത്തിൽ സാമന്തക്കൊപ്പം ജനപ്രീതി നേടിയ സ്വാഭാവിക നായകൻ നാനിയാണ് ഹിറ്റ് മൂന്നിലും നായകൻ . വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാല്‍ മൂന്നിന് വലിയ പ്രതീക്ഷകളാണ്.
ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവുമാണ് നടൻ നാനി. നടൻ റാണാ ദഗുബാട്ടി വില്ലൻ കഥാപാത്രമാകുമ്പോള്‍ ഹിറ്റ് 3യുടെ നായകൻ നാനിയുടേതാണ് കഥാ തന്തുവുമെന്നാണ് റിപ്പോര്‍ട്ട്.സൈലേഷ് കൊലനുവാണ് സംവിധാനം. നാനിയുടെ ഹിറ്റ് 3 എന്ന ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
നാനി അര്‍ജുൻ സര്‍ക്കാര്‍ ആയിട്ടാണ് ചിത്രത്തില്‍ എത്തുക എന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി നാനിയുടെ നായികയായും ചിത്രത്തില്‍ എത്തും. സൂര്യ ശ്രീനിവാസു, ആദില്‍ പാലയും ചിത്രത്തില്‍ ഉണ്ടാകും. സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രാഹകനാകുമ്പോള്‍ ചിത്രം മെയ് ഒന്നിന് ആയിരിക്കും റിലീസ്.
ഡോ. സൈലേഷ് കൊളാനു സംവിധാനം ചെയ്ത ഒരു തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹിറ്റ്: ദി മൂന്നാമത് കേസ്. നാനിയും ശ്രീനിധി ഷെട്ടിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിക്കി ജെ മേയർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സനു ജോൺ വർഗീസും എഡിറ്റ് ചെയ്തത് കാർത്തിക ശ്രീനിവാസ് ആണ്.











