
ജോജു ജോർജ്ജും ഹാസ്യ രാജാവ് സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ,ചിത്രമാണ് നാരായണീൻറെ മൂന്നാണ്മക്കൾ .ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ഗാനവുമായി എത്തിയിരിക്കുകയാണ് ചിത്രം .നീ അറിയാതൊരുനാൾ എന്ന മനോഹരമായ ഗാനമാണ് നാരായണീൻറെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിൻറെ ടീം പുറത്തുവിട്ടിരിക്കുന്നത് .ജോജു ജോർജ്ജും സുരാജ് വെഞ്ഞാറമൂടും ചിത്രം അനശ്വരമായി തന്നെ ഒരുക്കിയിരിക്കുന്നു .
റഫീഖ് അഹമ്മദ് എഴുതി സുചിത് സുരേശൻ ആലപിച്ച ഗാനം കംപോസ്ഡ് ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ് .ജോജു ജോർജ് ,സുരാജ് വെഞ്ഞാറമൂട് ,അലൻസിയർ എന്നിവർ അണിനിരക്കുന്ന ചിത്രം ജനുവരി 16 ന് ആരാധകർക്ക് മുന്നിൽ എത്തുമെന്നാണ് സൂചന .നാരായണീൻറെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിൻറെതായി ആദ്യമായി പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് .ഗുഡ് വിൽ എന്റർടൈൻമെൻറ്സിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത് .
കൊയിലാണ്ടിയിലെ ഒരു പുരാതന കുടുംബത്തിൽ നിന്നുള്ള നാരായണിയമ്മയുടെ മൂന്ന് ആൺമക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ മുന്നോട്ടു പോകുന്നത് .വളരെ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ കുടുംബത്തിൽ നിന്നും പിരിഞ്ഞു പോയ മൂന്നാമൻറെ തിരിച്ചു വരവിലൂടെ ഉള്ള കൗതുകകരമായ സംഭവ വികാസങ്ങളാണ് നാരായണീൻറെ മൂന്നാണ്മക്കൾ ചിത്രീകരിക്കുന്നത് .
ഒരു ഫാമിലി ഡ്രാമയായി ചിത്രീകരിച്ചിരിക്കുന്ന നാരായണൻ്റെ മൂന്നാംമക്കൾ , ഗാർഗി അനന്തൻ, തോമസ് മാത്യു, ഷെല്ലി എൻ കുമാർ, സജിത മടത്തിൽ, സരസ ബാലുശ്ശേരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗത്തിൽ, ചിത്രത്തിൻ്റെ എഡിറ്റിംഗ് ജ്യോതി സ്വരൂപ് ,ഛായാഗ്രഹണം അപ്പു പ്രഭാകറും മാണ് നിർവഹിച്ചിരിക്കുന്നത്. ജോബി ജോർജ്ജ് ആണ് ഇത് നിർമ്മിക്കുന്നത്, അദ്ദേഹത്തിൻ്റെ അവസാന നിർമ്മാണം, നിരൂപക പ്രശംസ നേടിയ കിഷ്കിന്ധ കാണ്ഡം , വ്യാപകമായ പ്രശംസയും ബോക്സ് ഓഫീസ് സ്വീകരണവും നേടി.











