വിമർശനങ്ങൾ നേരിട്ട് കലൂർ സ്റ്റേഡിയത്തിലെ മൃദഗനാദം പ്രോഗ്രാം

Controversies Against MridangaNadam
Controversies Against MridangaNadam

കലൂർ സ്റ്റേഡിയത്തെ ഇളക്കി മറിച്ച പ്രകടനം തന്നെയായിരുന്നു താരം ദിവ്യ ഉണ്ണിയും നിരവധിയിടങ്ങളിൽ നിന്നും എത്തിയ കൊച്ചു മിടുക്കികളും ചേർന്ന് കാഴ്ചവെച്ചത് .എന്നാൽ മൃദഗനാദം എന്ന പരിപാടിക്ക് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത് .ഉമ തോമസ് എംഎൽഎക്ക് പരിപാടിക്ക് ഇടയിൽ അപകടം ഉണ്ടായതു മുതൽ കടുത്ത വിമർശനങ്ങളാണ് നേരിടുന്നത് .

എംഎൽഎക്ക് അപകടം ഉണ്ടായതിനെ തുടർന്ന് ദിവ്യ ഉണ്ണിയുടെ മൊഴി രേഖപെടുത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു .ഇപ്പോഴിതാ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിൽ പണമിടപാട് നടന്നു എന്ന ആരോപണങ്ങളും ഉയർന്നു വരുന്നു .പാലാരിവട്ടം പോലീസ് ഇതിനെതിരെ കേസ് എടുത്തു എന്നാണ് റിപ്പോർട്ട് .

ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതി. ഹൈക്കോടതി, നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.