
ഈ വർഷത്ത് ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അദ്ദേഹത്തിനെ ലഭിക്കുന്ന പുരസ്‌കാരം. ഈ പുരസ്‌കാര൦ സമ്മാനമായി അദ്ദേഹത്തിന് നൽകുന്നത് മകരവിളക്ക് ദിവസമായ ജനുവരി 14 ന്, ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തിലാണ് ഈ പുരസ്കാരം സമ്മാനിക്കുക. 2012ലാണ് ഹരിവരാസനം പുരസ്കാരം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്. ഗായകൻ യേശുദാസിനായിരുന്നു ആ വർഷത്തെ പുരസ്കാരം.

എന്നാൽ കഴിഞ്ഞവർഷം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസനായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്.ഗാനരചയിതാവും ,സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്ബിക്കായിരുന്നു 2023ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത്. 2022ല്‍ ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനെയും 2021ല്‍ ഗായകൻ വീരമണി രാജുവിനെയും പുരസ്കാരം നല്‍കി ആദരിച്ചു. എന്നാൽ ഈ വര്ഷം ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് ഗായകനും, സംഗീത സംവിധായകനും കൂടിയായ കൈതപ്രത്തിനാണ്, സിനിമ ഗാനങ്ങള്‍ക്ക് പുറമേ നിരവധി അയപ്പ ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ് കൈതപ്രം.












