
പുതുവർഷത്തിൽ പുതിയ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തെപ്രേക്ഷക ചിത്രങ്ങളായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ആവേശം’ എന്നി സിനിമകളുടെ സംവിധായകരായ ചിദംബരവും ,ജിത്തു മാധവനും ഒന്നിക്കുന്നു. ചിദംബരം സംവിധാന൦ ചെയ്യുന്ന ചിത്രത്തിന് ജിത്തു മാധവന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. സംവിധാനവും, തിരക്കഥയിലും മാത്രമല്ല, ഛായാഗ്രഹണവും സംഗീതവും അടക്കം അണിയറയിലും പ്രമുഖരാണ് ഈ സിനിമയ്ക്കായി അണിനിരക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷസും ,തെസ്പിയാന്‍ ഫിലിംസും നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെന്‍ ആണ്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ഈ പുതു ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റര്‍. ആര്‍ട്ട് ഡയറക്ടര്‍ – അജയന്‍ ചാലിശേരി.ചിത്രത്തിൽ ദീപക് പരമേശ്വരന്‍, പൂജാ ഷാ, കസാന്‍ അഹമ്മദ്, ധവല്‍ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ താരനിരയുടെ വിവരങ്ങള്‍ വരും ദിവസങ്ങളിലായി പുറത്തു വിടും.

കെവിഎന്‍ പ്രൊഡക്ഷന്‍സും ,തെസ്പിയാന്‍ ഫിലിംസും നിര്‍മ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെന്‍ ആണ്. തെന്നിന്ത്യയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയാണ് പുതു ചിത്രം നിര്‍മിക്കുന്നത് , യാഷ് നായകനാകുന്ന ടോക്‌സിക്, ദളപതി 69, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ഹിന്ദി ചിത്രം എന്നിങ്ങനെയുള്ള വമ്പന്‍ പ്രോജക്ടുകളാണ് കെവിഎന്‍ പ്രൊഡക്ഷന്‍ നിലവില്‍ നിര്‍മ്മിക്കുന്നത്.












