കർണാടകത്തിലെ ‘കൊറഗജ്ജ ‘ പുത്തൻ ചിത്രമായി അഞ്ചു ഭാഷകളിൽ റിലീസിന് ഒരുങ്ങുന്നു

Kabir Beddi Starring Movie Koragajja
Kabir Beddi Starring Movie Koragajja

വിവാദങ്ങൾക്ക് ഒടുവിൽ റിലീസിന് ഒരുങ്ങി ഐതിഹാസിക ചിത്രം “കൊറഗജ്ജ”.ചലച്ചിത്ര സംവിധായകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം “കൊറഗജ്ജ” പ്രതിസന്ധികൾ തരണം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്നു. വിവാദങ്ങൾക്ക് ഒടുവിൽ റിലീസിന് ഒരുങ്ങി ഐതിഹാസിക ചിത്രം “കൊറഗജ്ജ” കർണാടകയിലെ തുളുനാട്ടിലെ കറാവലി ഭാഗത്തെ ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ 10- 15 വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാക്കളും സംവിധായകരും കൊറഗജ്ജ”

എന്ന ടൈറ്റിൽ സ്വന്തമാക്കുന്നതിനായും കൊറഗജ്ജ” യെക്കുറിച്ചുള്ള സിനിമകൾ ചെയ്യുന്നതിനായി ശ്രമിച്ചിരുന്നു എന്നാൽ ഒന്നും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ഇങ്ങനെയൊരു സിനിമ സംവിധാനം ചെയ്ത് റിലീസിന് തയ്യാറാക്കിയിരിക്കുന്നത്. ഇത് സിനിമാപ്രേമികൾക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.കാന്താര ചിത്രത്തിൻറെ രീതിയിൽ തന്നെ ഒരുങ്ങുന്ന ചിത്രത്തിനു വൻ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത് .
നാലായിരത്തോളം ദൈവങ്ങളെ ആരാധിക്കുന്ന കർണാടകയിലെ ഒരു വിഭാഗം ആളുകൾ, പ്രത്യേകിച്ച് തുളുനാട്ടിൽ നിന്നുള്ള ആളുകൾ, തങ്ങളുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നതാണെന്ന് പ്രസ്താവിച്ച് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.അങ്ങനെ പല തരത്തിലുള്ള പ്രതിസന്ധികളാണ് ഈ ചിത്രത്തിന് ഉണ്ടായത് .

കൊറഗജ്ജ എന്ന ഐതിഹാസിക ചിത്രത്തിൽ വേഷമിടുന്നത് താരം കബീർ ബേദി ആണ് .“സിനിമയുടെ ഷൂട്ടിംഗിനിടെ ഗുണ്ടകൾ ആക്രമിച്ചതിനാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ഷൂട്ടിംഗ് മുടങ്ങിയതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും വന്നു. സക്സസ് ഫിലിംസും ത്രിവിക്രമ സിനിമാസും ചേർന്ന് മലയാളം, തമിഴ്, തെലുഗു,തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ടെലികോം മിനിസ്ട്രിയിൽ ഐ.ടി.എസ് പദവി നേടി ഉന്നത ശ്രേണിയിലെ ഉദ്യോഗസ്ഥനായിരുന്ന സുധീർ അത്താവാർ ചിത്രീകരണത്തിനായി തന്റെ ജോലി പോലും രാജിവെച്ച് സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. ഏകദേശം 800 വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. കാന്താര മൂവിയിലെ അവതരണം പോലെ തന്നെ കൊറഗജ്ജയിലും ആരാധകർക്ക് പ്രതീക്ഷിക്കാം .