
ശക്തമായി യുദ്ധം തുടരുമെന്ന് സിനിമ താരം ഹണി റോസ് .ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത് .നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത് .തന്നെ അധിക്ഷേപിച്ചവർക്കെതിരെ ഇനിയും പോരാട്ടം തുടരും ഇത് തൻറെ യുദ്ധ പ്രഖ്യാപനം തന്നെയാണെന്നും ഹണി റോസ് പറയുന്നു .സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഇനി മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കുന്നു .താരത്തിൻറെ നിയമ പോരാട്ടത്തിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ഇന്ന് പോലീസ് കസ്റ്റഡിയിൽ തന്നെയായിരിക്കും .ഒളിവിൽ പോകാനും ,മുൻ കൂർ ജാമ്യം എടുക്കാനുമുള്ള നീക്കങ്ങൾ തകിടം മറിച്ചാണ് പോലീസ് ബോച്ചെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചി പോലീസ് സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തിയത് .

വയനാട് പോലീസ് ആണ് വിവരങ്ങൾ കൈമാറിയത് .ബോച്ചെയുടെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .ഫോറൻസിക് വിഭാഗം ഫോൺ പരിശോധിക്കും .ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ കേസിനു പിന്നാലെയുണ്ടാകുമെന്ന് നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും.

തനിക്കെതിരേയുള്ള അതിക്ഷേപങ്ങൾ നിരന്തരമായി തുടർന്നതോടെ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ പരാതി നല്കാൻ വരെ താരം തീരുമാനിച്ചതായി പറയുന്നുണ്ട് .മുഖ്യമന്ത്രി പിണറായി വിജയൻ ,പരാതി സമർപ്പിച്ചപ്പോൾ തന്നെ നടപടി ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു എന്നും താരം വ്യക്തമാക്കുന്നു .പോലീസിന്റെയും സംസ്ഥാനത്തിന്റെയും നടപടിയിൽ ആശ്വാസമുണ്ടെന്നും താരം വ്യക്തമാക്കി .അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.











